AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Water Supply: തിരുവനന്തപുരത്ത് ഇന്ന് മുതൽ കുടിവെള്ളം മുടങ്ങും; നിയന്ത്രണം 3 ദിവസത്തേക്ക്

Thiruvananthapuram Water Supply Disruption: കുര്യാത്തി, പാറ്റൂർ സെക്ഷനുകളുടെ പരിധിയിൽ വരുന്ന തമ്പാനൂർ, ഫോർട്ട് ഉൾപ്പെടെയുള്ള 15 വാർഡുകളിലെ ജനങ്ങൾ ആവശ്യമായ കുടിവെള്ളം മുൻകൂട്ടി കരുതിവെക്കണമെന്നും സഹകരിക്കണമെന്നും വാട്ടർ അതോറിറ്റി അഭ്യർത്ഥിച്ചിട്ടുണ്ട്. 13ന് രാത്രിയോടെ എല്ലാ വാർഡുകളിലും ജലവിതരണം പൂർണ്ണതോതിൽ പുനഃസ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

Water Supply: തിരുവനന്തപുരത്ത് ഇന്ന് മുതൽ കുടിവെള്ളം മുടങ്ങും; നിയന്ത്രണം 3 ദിവസത്തേക്ക്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 10 Nov 2026 | 07:52 AM

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഇന്ന് മുതൽ ജലവിതരണം തടസ്സപ്പെടും. തിരുവനന്തപുരം കോർപ്പറേഷനിലെ 15 വാർഡുകളിൽ മൂന്ന് ദിവസം കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് കേരള വാട്ടർ അതോറിറ്റി (KWA) അറിയിച്ചു. വെള്ളയമ്പലം ജല ശുദ്ധീകരണശാലയിൽ അറ്റകുറ്റപ്പണികളും ശുചീകരണ പ്രവർത്തനങ്ങളും നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ തടസ്സം.

തടസ്സം എന്നെല്ലാം?

നവംബർ 10, 11, 12 തീയതികളിലാണ് ജലവിതരണം തടസ്സപ്പെടുന്നത്. നവംബർ 4, 5, 6 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ശുചീകരണ പ്രവൃത്തികൾ നവംബർ 5 മുതൽ 7 വരെ തിരുവനന്തപുരത്ത് സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവം നടക്കുന്ന പശ്ചാത്തലത്തിൽ മാറ്റിയിരുന്നു. ഇതനുസരിച്ച് നവംബർ 10, 11, 12 തീയതികളിലാണ് ഇനി ശുചീകരണ പ്രവർത്തനങ്ങൾ നടക്കുക.

നവംബർ 10, 11 തീയതികളിൽ ജലവിതരണം ഭാഗികമായി തടസ്സപ്പെടും. നവംബർ 12ന് ജലവിതരണം പൂർണ്ണമായും മുടങ്ങും. പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും വെള്ളം കരുതി വെക്കണമെന്നും വാട്ടർ അതോറിറ്റി അഭ്യർത്ഥിച്ചു. 13ന് രാത്രിയോടെ എല്ലാ വാർഡുകളിലും ജലവിതരണം പൂർണ്ണതോതിൽ പുനഃസ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

ALSO READ: ഇന്നും ഇടിമിന്നൽ മഴ തന്നെ, ഈ ജില്ലക്കാർ ശ്രദ്ധിച്ചോണേ…. കാലാവസ്ഥ പ്രവചനം

ജലവിതരണം തടസ്സപ്പെടുന്നത് എവിടെയെല്ലാം?

ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുര്യാത്തി, പാറ്റൂർ സെക്ഷനുകളുടെ പരിധിയിൽ വരുന്ന വാർഡുകളിലാണ് കുടിവെള്ള വിതരണം തടസ്സപ്പെടുന്നത്. കുര്യാത്തി, പാറ്റൂർ സെക്ഷനുകളുടെ പരിധിയിൽ വരുന്ന തമ്പാനൂർ, ഫോർട്ട് ഉൾപ്പെടെയുള്ള 15 വാർഡുകളിലെ ജനങ്ങൾ ആവശ്യമായ കുടിവെള്ളം മുൻകൂട്ടി കരുതിവെക്കണമെന്നും സഹകരിക്കണമെന്നും വാട്ടർ അതോറിറ്റി അഭ്യർത്ഥിച്ചിട്ടുണ്ട്. നവംബർ 13-ഓടെ ജലവിതരണം പൂർണ്ണതോതിൽ പുനഃസ്ഥാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജലവിതരണം തടസ്സപ്പെടുന്ന വാർഡുകൾ

  • തമ്പാനൂർ
  • ഫോർട്ട്
  • ശ്രീവരാഹം
  • ചാല
  • വലിയശാല
  • മണക്കാട്‌
  • ആറ്റുകാൽ
  • വള്ളക്കടവ്‌
  • കമലേശ്വരം
  • കളിപ്പാൻകുളം
  • പെരുന്താന്നി
  • വലിയതുറ
  • ചാക്ക
  • അമ്പലത്തറ
  • ശ്രീകണ്ഠേശ്വരം

കോഴിക്കോട് ഗതാഗത നിയന്ത്രണം

കോഴിക്കോട് ഫറോക്ക് പുതിയപാലം മുതൽ ചെറുവണ്ണൂർ ജങ്ഷൻ വരെയുള്ള റോഡിൽ ഗതാഗത നിയന്ത്രണം. ചെറുവണ്ണൂർ മേൽപ്പാലത്തിൽ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ പുനരാരംഭിക്കുന്നതിൻ്റെ ഭാഗമായാണ് നിയന്ത്രണം. കഴിഞ്ഞ മാസം ആരംഭിച്ച നിർമാണം ക്രെയിൻ തകരാറിലായതിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. അറ്റകുറ്റപ്പണികൾ പൂർത്തിയായതോടെയാണ് ജോലികൾ വീണ്ടും ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി 10 മണിക്ക് ആരംഭിച്ച നിയന്ത്രണം നവംബർ 12 അർദ്ധരാത്രി വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു.

English Summary:

Water supply will be disrupted in 15 wards of Thiruvananthapuram Corporation for three days due to cleaning work at the Vellayambalam water treatment plant. According to the Kerala Water Authority, the disruption will occur on November 10, 11 and 12, with partial interruptions on the first two days and a complete shutdown on the final day.

Follow Us