AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Mammootty: മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ സിപിഎം അല്ലെന്ന് തോമസ് ഐസക്

സൂപ്പർതാരം മമ്മൂട്ടിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് മുതിർന്ന നേതാവ് തോമസ് ഐസക്. മമ്മൂട്ടി മഹാനായ നടനാണെന്നും പ്രതികരിക്കുകയുണ്ടായി. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ വീട് മമ്മൂട്ടി സന്ദർശിച്ച സംഭവത്തെ തുടർന്നുണ്ടായ സൈബർ ആക്രമണത്തിൽ പ്രതികരണം നടത്തുകയായിരുന്നു തോമസ് ഐസക്ക്.

Mammootty: മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ സിപിഎം അല്ലെന്ന് തോമസ് ഐസക്
Mammootty, Thomas Issac Image Credit source: Social Media
Amal KV
Amal KV | Published: 09 Nov 2026 | 09:46 PM

തിരുവനന്തപുരം : സൂപ്പർതാരം മമ്മൂട്ടിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് മുതിർന്ന നേതാവ് തോമസ് ഐസക്. മമ്മൂട്ടി മഹാനായ നടനാണെന്നും പ്രതികരിക്കുകയുണ്ടായി. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ വീട് മമ്മൂട്ടി സന്ദർശിച്ച സംഭവത്തെ തുടർന്നുണ്ടായ സൈബർ ആക്രമണത്തിൽ പ്രതികരണം നടത്തുകയായിരുന്നു തോമസ് ഐസക്ക്. അതേ സമയം തന്റെ വീട്ടിൽ സന്ദർശനം നടത്തിയതിന്റെ പേരിൽ നടൻ മമ്മൂട്ടി നേരിട്ട് കൊണ്ടിരിക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും രംഗത്തെത്തി. മമ്മൂട്ടിയെ ഇത്തരത്തിൽ ആക്രമിക്കുന്നത് സൈബർ സഖാക്കൾ അല്ല എന്നും പ്രത്യേക താ‌ൽപര്യമുള്ളരാണെന്നും ബി ഗോപാലകൃഷ്ണൻ പറയുന്നു.

സി.പി.എം സഹയാത്രികനായ മമ്മൂട്ടി ബി.ജെ.പി നേതാവിന്റെ വീട്ടിൽ എത്തിയതിന് എതിരെയാണ് ഒരു വിഭാ​ഗം വലിയ രീതിയിൽ സൈബർ ആക്രമണം അഴിച്ചുവിട്ടത്. നേരത്തെ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതാക്കൾ മമ്മൂട്ടിയെ വീട്ടിലെത്തി കണ്ടപ്പോഴും വിവാ​ദം ഉയർന്നിരുന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ എം.എൽ.എക്ക് എതിരെ ഉൾപ്പെയാണ് ആക്രമണം നടന്നത്.

Also Read: പരാതിക്കാരിയുമായി ദീർഘകാല പരിചയം, നടി കെട്ടിയിട്ട് നഗ്നനാക്കി വീഡിയോ ചിത്രീകരിച്ചു; മുൻകൂർ ജാമ്യ ഹർജി നൽകി ജോൺസൺ ജെ വർഗീസ്

ഗോപാലകൃഷ്ണന്റെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ സാഹചര്യത്തിൽ ആയിരുന്നു മമ്മൂട്ടി അദ്ദേഹത്തിന്റെ വീട്ടിൽ എത്തി ആശംസകൾ അറിയിച്ചത്. നവംബർ ഒന്നിന് ഗുരുവായൂരിൽ വെച്ചായിരുന്നു ഗോപാലകൃഷ്ണന്റെ മകൾ അനഘയുടെയും അൻജിത്തിന്റേയും വിവാഹം. വിവാഹ ചടങ്ങിനെത്തായി എറണാകുളത്തു നിന്നും പുറപ്പെട്ട മമ്മൂട്ടിക്ക് ആലുവ പാലത്തിലെ ഗതാഗത നിയന്ത്രണം കാരണം മടങ്ങേണ്ടി വന്നു എന്നും അതിനാൽ മറ്റൊരു ദിവസം വീട് സന്ദർശിക്കുയായിരുന്നു എന്നുമാണ് റിപ്പോർട്ട്.

അതേ സമയം വിഷയത്തിൽ പ്രമുഖ ​ഗാനരചിയിതാവ് രാജീവ് ആലുങ്കലും പ്രതികരണവുമായി രം​ഗത്തെത്തുകയുണ്ടായി. നേതാക്കന്മാർ മക്കളുടെ കല്യാണത്തിന് പരസ്പരം വിളിക്കുമെന്നും അണികൾ പഴയജാതിവ്യവസ്ഥപോലെ കമ്മി, കൊങ്ങി, സങ്കി മതിലുകൾ കെട്ടി വിഢികളാകുമെന്നും തന്റെ ഫെയ്ബുക്ക് പോസ്റ്റിലൂടെ രാജീവ് ആലുങ്കൽ പറയുന്നു. മമ്മൂട്ടി എന്ന മഹാനടൻ എല്ലാവരുടേയുമാണെന്നും അദ്ദേഹത്തിൻ്റെ പേറ്റൻ്റ് ആരും എഴുതി എടുക്കണ്ടെന്നും പോസ്റ്റിൽ കുറിച്ചു.

English Summary

Senior leader Thomas Isaac has alleged that the CPM has a hand in the cyberattacks directed against superstar Mammootty. He also remarked that Mammootty is a great actor. Thomas Isaac made these comments in the wake of the cyberattacks that followed Mammootty’s visit to the home of BJP leader B. Gopalakrishnan.

Follow Us