പ്രശസ്ത ഛായാഗ്രാഹകൻ ഷാജികുമാർ അന്തരിച്ചു; നരനും പുലിമുരുകനും മുതൽ അതിമനോഹരം വരെ നീണ്ട് ആ പ്രതിഭാസ്പർശം
Cinematographer Shaji Kumar has passed away: ആലപ്പുഴയിലെ ഷൂട്ടിങ് സൈറ്റിൽ വെച്ച് ശാരീരികാസ്വസ്ഥതയെത്തുടർന്ന് രണ്ടു ദിവസം മുമ്പാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ ശൗചാലയത്തിൽ പോകുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ആദ്യ നൂറുകോടി ചിത്രം പുലിമുരുകൻ അടക്കം നിരവധി വമ്പൻ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കൊച്ചി: പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു. ആലപ്പുഴയിലെ ഷൂട്ടിങ് സൈറ്റിൽ വെച്ച് ശാരീരികാസ്വസ്ഥതയെത്തുടർന്ന് രണ്ടു ദിവസം മുമ്പാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ ശൗചാലയത്തിൽ പോകുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. മലയാളത്തിലെ ആദ്യ നൂറുകോടി ചിത്രം പുലിമുരുകൻ അടക്കം നിരവധി വമ്പൻ സിനിമകളുടെ ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിച്ചത് ഷാജികുമാർ ആയിരുന്നു. ഒരു പതിറ്റാണ്ടായി മലയാള സിനിമയിൽ സജീവമായിരുന്നു. നിരവധി വമ്പൻ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ടെങ്കിലും സിനിമകളെ വലുപ്പ ചെറുപ്പമില്ലാതെ കാണുന്ന ഛായാഗ്രാഹകനായിരുന്നു ഷാജി കുമാർ.
സിനിമാട്ടോഗ്രാഫർ വിപിൻ മോഹന്റെ ശിഷ്യനായി ഒട്ടേറെ സിനിമകളിൽ പ്രവർത്തിച്ച ഷാജി കുമാർ സ്വതന്ത്ര ഛായാഗ്രാഹകനായ ശേഷം 2016ൽ റിലീസ് ചെയ്ത പുലിമുരുകൻ ഏറെ ശ്രദ്ധിക്കപ്പെട്ടു. നരൻ, ഒടിയൻ തുടങ്ങി അമ്പതിലധികം സിനിമകളുടെ ഛായാഗ്രാഹകനായി പ്രവർത്തിച്ച ഷാജി കുമാർ, മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നായ അതിമനോഹരത്തിന്റെയും ഭാഗമായിരുന്നു.
Also Read: മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ സിപിഎം അല്ലെന്ന് തോമസ് ഐസക്
ദൃശ്യ പരിചരണത്തിൽ തന്റേതായ കയ്യൊപ്പ് ചാർത്തി ക്യാമറ ചലിപ്പിക്കുന്ന ഷാജി കുമാർ തന്റെ സമകാലീനർക്ക് കാലിടറിയ ഡിജിറ്റൽ ഫിലിം മേക്കിങ്ങിൽ മികച്ച വിജയങ്ങൾ തുടർച്ചയായി സമ്മാനിച്ചു. 2001-ലാണ് ഷാജി കുമാർ ക്യാമറയുമായി സിനിമയിലെത്തുന്നത്, ഉത്തമൻ ആയിരുന്നു ആദ്യ ചിത്രം. മോഹൻലാൽ – തരുൺ മൂർത്തി ചിത്രമായ അതിമനോഹരം, സുരേഷ് ഗോപി ചിത്രമായ ഒറ്റക്കൊമ്പൻ എന്നിവയാണ് അവസാനം ചിത്രീകരിച്ച സിനിമകൾ.
ഷാജി കുമാറിന്റെ സിനിമകൾ: 2001- ഉത്തമൻ, 2002- വാൽക്കണ്ണാടി, പകൽപ്പൂരം, കണ്മഷി, 2003 അമ്മക്കിളിക്കൂട്, പട്ടണത്തിൽ സുന്ദരൻ, 2004- ഞാൻ സൽപ്പേര് രാമൻകുട്ടി, വെള്ളിനക്ഷത്രം, സത്യം, വേഷം, 2005 നരൻ, അത്ഭുതദ്വീപ്. 2006- യെസ് യുവർ ഓണർ, മഹാസമുദ്രം, ബാബാ കല്യാണി, 2007- ജൂലൈ 4, നസ്രാണി.
2008- സൈക്കിൾ, വെറുതെ ഒരു ഭാര്യ, 2009- റോബിൻഹുഡ്, റെഡ് ചില്ലീസ്, 2010- പോക്കിരി രാജ, 2011- ഡോക്ടർ ലവ്, സീനിയേഴ്സ്, മാമ്പട്ടിയാൻ, പൊന്നർ ശങ്കർ, 2012- ദ കിംഗ് ആൻഡ് ദി കമ്മീഷണർ, മല്ലൂസിംഗ്, മദിരാശി, സിംഹാസനം, 2013- ശൃംഗാരവേലൻ, സൗണ്ട് തോമ, 014- രാജാധിരാജ, റിംഗ് മാസ്റ്റർ, കസിൻസ്.
2016- പുലിമുരുകൻ, സാഹസം (തമിഴ്), 2017- രാമലീല, 2018- മോഹൻലാൽ, ഒടിയൻ, ചന്ദ്രഗിരി, 2019- മധുരരാജ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, 2022- നൈറ്റ് ഡ്രൈവ്, പത്തൊമ്പതാം നൂറ്റാണ്ട്, 2023- ബാന്ദ്ര, കാഥികൻ, 2024- വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി, 2025- തുടരും, 2026- അതിമനോഹരം, ഒറ്റക്കൊമ്പൻ.
English Summary
Renowned cinematographer Shaji Kumar has passed away. He was admitted to a private hospital in Kochi two days ago after experiencing physical discomfort while at a shooting location in Alappuzha. Shaji Kumar served as the cinematographer for numerous major films, including Pulimurugan the first Malayalam movie to gross 100 crore rupees. His final works include Athimanoharam (starring Mohanlal and directed by Tharun Moorthy) and Ottakkomban (starring Suresh Gopi).