AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KSEB: ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ തുടങ്ങാം; 80% വരെ സബ്‌സിഡിയുമായി കെഎസ്ഇബി, അപേക്ഷിക്കേണ്ടത് ഇങ്ങനെ

KSEB Invites Private Partners to Set Up Public EV Charging: രാജ്യത്തുടനീളം 72,000 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് കേന്ദ്ര ഘനവ്യവസായ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിനായി 2000 കോടി രൂപയാണ് കേന്ദ്ര സർക്കാർ മാറ്റിവെച്ചിരിക്കുന്നത്. കേരളത്തിൽ മാത്രം 700 പുതിയ ചാർജിങ് സ്റ്റേഷനുകൾ എത്തിക്കാനാണ് കെഎസ്ഇബിയുടെ ശ്രമം.

KSEB: ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ തുടങ്ങാം; 80% വരെ സബ്‌സിഡിയുമായി കെഎസ്ഇബി, അപേക്ഷിക്കേണ്ടത് ഇങ്ങനെ
EV Charging Image Credit source: Getty images
Aswathy Balachandran
Aswathy Balachandran | Published: 25 Dec 2025 | 09:16 AM

കോട്ടയം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾക്കായി പബ്ലിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ സ്വകാര്യ സംരംഭകരെ ക്ഷണിച്ച് കെഎസ്ഇബി. കേന്ദ്ര സർക്കാരിന്റെ പിഎംഇ-ഡ്രൈവ് പദ്ധതിയുടെ ഭാഗമായാണ് താൽപ്പര്യപത്രം ക്ഷണിച്ചിരിക്കുന്നത്. പദ്ധതിയുടെ നോഡൽ ഏജൻസിയായി കെഎസ്ഇബി പ്രവർത്തിക്കും.

ഈ പദ്ധതിയുടെ ഏറ്റവും വലിയ ആകർഷണം ലഭിക്കുന്ന സാമ്പത്തിക സഹായമാണ്. ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനാവശ്യമായ ട്രാൻസ്ഫോർമർ, കേബിളുകൾ, സ്വിച്ച് ഗിയർ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി ആകെ ചെലവിന്റെ 80 ശതമാനം വരെ സബ്‌സിഡി ലഭിക്കും. ചാർജ് പോയിന്റ് ഓപ്പറേറ്റർമാർക്ക് (CPO) ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.

 

അപേക്ഷിക്കാനുള്ള യോഗ്യതകൾ

 

  • അപേക്ഷിക്കുന്ന ഏജൻസി കുറഞ്ഞത് 10 ചാർജിങ് സ്റ്റേഷനുകളെങ്കിലും സ്ഥാപിച്ച് മുൻപരിചയമുള്ളവരായിരിക്കണം.
  • കുറഞ്ഞത് ഒരു വർഷമെങ്കിലും ചാർജിങ് സ്റ്റേഷൻ നടത്തി പരിചയം വേണം.
  • ഒരു ഏജൻസിക്ക് 50 സ്ഥലങ്ങൾ വരെ സമർപ്പിക്കാം. കുറഞ്ഞത് രണ്ട് സെന്റ് സ്ഥലമെങ്കിലും ലഭ്യമായിരിക്കണം.
  • ഹൈവേകൾ, വ്യാവസായിക മേഖലകൾ, മാർക്കറ്റ് കോംപ്ലക്സുകൾ, ജനനിബിഡമായ റെസിഡൻഷ്യൽ ഏരിയകൾ എന്നിവിടങ്ങളിലെ സ്ഥലങ്ങൾക്കാണ് മുൻഗണന.

 

Also read – പത്മനാഭസ്വാമി ക്ഷേത്രത്തെയും ഉന്നം വെച്ചു! കണ്ണുവെച്ചത് 1000 കോടിയിലേക്ക്

 

പദ്ധതിയുടെ ലക്ഷ്യം

 

രാജ്യത്തുടനീളം 72,000 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് കേന്ദ്ര ഘനവ്യവസായ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിനായി 2000 കോടി രൂപയാണ് കേന്ദ്ര സർക്കാർ മാറ്റിവെച്ചിരിക്കുന്നത്. കേരളത്തിൽ മാത്രം 700 പുതിയ ചാർജിങ് സ്റ്റേഷനുകൾ എത്തിക്കാനാണ് കെഎസ്ഇബിയുടെ ശ്രമം.

 

എങ്ങനെ അപേക്ഷിക്കണം?

 

താൽപ്പര്യമുള്ള സംരംഭകർക്ക് pmedrivekerala.kseb.in എന്ന പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാം. അവസാന തീയതി 2026 ജനുവരി 5. കൂടുതൽ വിവരങ്ങൾക്ക് 0471 2514222 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ലഭിക്കുന്ന അപേക്ഷകളിൽ നിന്നും യോഗ്യരായ സംരംഭകരെ കെഎസ്ഇബി നേരിട്ട് തിരഞ്ഞെടുക്കും. കേരളത്തിലെ ഇലക്ട്രിക് വാഹന വിപ്ലവത്തിന് വലിയ കരുത്തുപകരുന്ന നീക്കമായി ഇത് മാറും.