എയർ ഇന്ത്യയിൽ എത്തിയ ഒരു ടൺ മൊ​ബൈലുകൾ എറണാകുളത്ത് എത്തിച്ചു; കാർഗോ സർവീസിലൂടെ പച്ചപിടിക്കാൻ KSRTC

KSRTC cargo logistics service launched: സ്വന്തം നിലയ്ക്ക് കൂടുതൽ മികച്ച വരുമാനം കണ്ടെത്താനുള്ള കെഎസ്ആർടിസിയുടെ നീക്കങ്ങളിൽ ഏറ്റവും പുതിയതാണ് കാർഗോ സർവീസ്. കെഎസ്ആർടിസിയുടെ ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുകയും സാമ്പത്തികമായി കൂടുതൽ കരുത്താർജിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്ന് സർക്കാർ വ്യക്തമാക്കുന്നു.

എയർ ഇന്ത്യയിൽ എത്തിയ ഒരു ടൺ മൊ​ബൈലുകൾ എറണാകുളത്ത് എത്തിച്ചു; കാർഗോ സർവീസിലൂടെ പച്ചപിടിക്കാൻ KSRTC

Ksrtc Cargo Logistics Service Launched

Published: 

08 Oct 2026 | 03:51 PM

തിരുവനന്തപുരം: നഷ്ടത്തിലാണ് എന്ന് പറയുമ്പോഴും കേരളത്തിന്റെ പൊതുഗതാഗതത്തിന്റെ നട്ടെല്ലാണ് കെഎസ്ആർടിസി. അ‌ടുത്തിടെ പ്രിയദർശിനി പദ്ധതിയും മറ്റും അ‌വതരിപ്പിച്ചതോടെ കെഎസ്ആർടിസി സാധാരണക്കാരായ സ്ത്രീകളുടെ പ്രിയപ്പെട്ട യാത്രാവാഹനമായി മാറിയിട്ടുണ്ട്. വരുമാനം ന്യായമായി നേടിയാൽപ്പോലും പഴയ ബാധ്യതകൾ മൂലം കടത്തിൽ തന്നെ തുടരേണ്ട നിലയിലാണ് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (KSRTC) ഉള്ളത്. എന്നാൽ രക്ഷപ്പെടാനുള്ള പല പുതിയ പദ്ധതികളും കെഎസ്ആർടിസി അ‌വതരിപ്പിക്കുന്നുണ്ട്. അ‌ത്തരത്തിൽ ​ഒന്നാണ് കഴിഞ്ഞ ദിവസം ആരംഭിച്ച കെഎസ്ആർടിസി കാർഗോ ലോജിസ്റ്റിക്‌സ് സർവീസ് (KSRTC Cargo Logistics Service).

സ്വന്തം നിലയ്ക്ക് കൂടുതൽ മികച്ച വരുമാനം കണ്ടെത്താനുള്ള കെഎസ്ആർടിസിയുടെ നീക്കങ്ങളിൽ ഏറ്റവും പുതിയതാണ് കാർഗോ സർവീസ്. കെഎസ്ആർടിസിയുടെ ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുകയും സാമ്പത്തികമായി കൂടുതൽ കരുത്താർജിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്ന് സർക്കാർ വ്യക്തമാക്കുന്നു. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ വലിയൊരു നാഴികക്കല്ലാകുന്ന പുതിയ ‘കാർഗോ സർവീസിന്’ കഴിഞ്ഞ ദിവസം തിരിവനന്തപുരത്ത് തുടക്കമായിട്ടുണ്ട്.

Also Read: അത് പോരല്ല, മത്സരം! ടി.വി അനുപമ – ദിവ്യ എസ്. അയ്യർ വിഷയത്തിൽ മന്ത്രി കെ.എം ഷാജി

ഡൽഹിയിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരം എയർപോർട്ടിൽ എത്തിച്ച ഒരു ടൺ മൊബൈൽ ഫോണുകൾ കെഎസ്ആർടിസിയുടെ ട്രക്കിൽ ആലുവയിലേക്ക് കയറ്റി അയച്ചുകൊണ്ടാണ് കെഎസ്ആർടിസി കാർഗോ ലോജിസ്റ്റിക്‌സ് സർവീസിന്റെ ആദ്യ സർവീസ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയുള്ള ഈ പദ്ധതി ഗതാഗത മന്ത്രി സിപി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു.

കെഎസ്ആർടിസിയുടെ ചരിത്രത്തിലെ തന്നെ വലിയൊരു ചുവടുവയ്പ്പാണ് കാർഗോ ലോജിസ്റ്റിക്സ് സർവീസ് എന്ന് മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ അഞ്ച് വാഹനങ്ങൾ ഉൾപ്പെടുത്തി ആരംഭിക്കുന്ന കാർഗോ സേവനം ഘട്ടംഘട്ടമായി വിപുലീകരിക്കും. കെഎസ്ആർടിസിയുടെ നിലവിലുള്ള ലോജിസ്റ്റിക് ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിനും പുതിയ സംവിധാനം സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.

ഭാവിയിൽ നൂറിലധികം ട്രക്കുകളുള്ള വലിയൊരു ഫ്ലീറ്റായി കെഎസ്ആർടിസി മാറുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. സ്‌കോർപ്പിയോൺ കാർട്ട് ലോജിസ്റ്റിക്സ്, കാർഗോ കാർട്ട് ലോജിസ്റ്റിക്സ് എന്നിവയുമായി സഹകരിച്ചുകൊണ്ടാണ് കെഎസ്ആർടിസി ഈ പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. തുടക്കത്തിൽ വെറ്റ് ലീസിനെടുത്ത അഞ്ച് ട്രക്കുകൾ ആണ് സർവീസിന് ഉപയോഗിക്കുന്നത്.

രാജ്യത്തെ വിവിധ സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ വിജയകരമായി നടപ്പാക്കിവരുന്ന കാർഗോ സേവന മാതൃക പഠിച്ചാണ് കെഎസ്ആർടിസിയും ഈ മേഖലയിലേക്ക് കടന്നത്. ഇതിലൂടെ ലഭിക്കുന്ന വരുമാനം കെഎസ്ആർടിസി യാത്രക്കാർക്ക് പ്രയോജനം ലഭിക്കത്തക്ക തരത്തിൽ വിനിയോഗിക്കും എന്നാണ് മന്ത്രി സിപി ജോൺ ഉ്ഘാടന ചടങ്ങിൽ അ‌റിയിച്ചത്.

കാർഗോ സർവീസിലൂടെ പച്ചപിടിക്കാനുള്ള​​ കെഎസ്ആർടിസിയുടെ പുതിയ നീക്കം ഏറെ സാധ്യതകൾ ഉള്ളതാണ്. എങ്കിലും സർക്കാർ സംഭംരം ആയതിനാൽത്തന്നെ കാര്യക്ഷമമായ മേൽനോട്ടം ഇല്ലെങ്കിൽ മറ്റ് പല പദ്ധതികളും പോലെ ഇതും പ്രഹസനമായി മാറും എന്ന് വിലയിരുത്തപ്പെടുന്നു. അ‌തേസമയം, പദ്ധതിയുടെ വിജയത്തിനായി എല്ലാവരുടെയും സഹകരണം മന്ത്രി അ‌ഭ്യർഥിച്ചു. മിതമായ നിരക്കിൽ പ്രവർത്തിക്കുന്ന കെഎസ്ആർടിസിയുടെ കാർഗോ സേവനങ്ങൾക്കായി 99957 07131 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

English Summary

A new cargo service, marking a significant milestone in KSRTC’s history, was launched in Thiruvananthapuram recently. The inaugural service of the KSRTC cargo logistics operation involved transporting one tonne of mobile phones- flown from Delhi to Thiruvananthapuram Airport via Air India- onto a KSRTC truck for delivery to Aluva. Transport Minister C.P. John flagged off the project, which is part of the government’s 100-day action plan.

Loading...
Unable to load recommendations.
Follow Us
ഫ്രിഡ്ജിന്റെ ഡോറിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ
ഹൈദെരാബാദിലേക്ക് പറന്നാലോ? കൊച്ചിയിൽ നിന്നും IRCTC-യുടെ ടൂർ പാക്കേജ്
ലാപ്‌ടോപ് കേടാകാതെ എങ്ങനെ വൃത്തിയാക്കാം?
മുടി കഴുകാൻ ഇനി കാപ്പിപ്പൊടി! ഫലം കണ്ടാൽ അത്ഭുതപ്പെടും
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു