AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

അത് പോരല്ല, മത്സരം! ടി.വി അനുപമ – ദിവ്യ എസ്. അയ്യർ വിഷയത്തിൽ മന്ത്രി കെ.എം ഷാജി

Minister KM Shaji on TV Anupama vs Divya S Iyer Issue: സംസ്ഥാനത്തെ മാലിന്യ മുക്തമാക്കുന്നതിന് തദ്ദേശ വകുപ്പിന്റെതായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ടിവി അനുപമയും ദിവ്യ എസ് അയ്യരും രണ്ട് വ്യത്യസ്ത പദ്ധതികൾ പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. തന്റെ വകുപ്പിൽ പോരല്ല നടക്കുന്നത് എന്നും നല്ല മത്സരമാണ് ഉള്ളതെന്നുമാണ് മന്ത്രിയുടെ പ്രതികരണം.

അത് പോരല്ല, മത്സരം! ടി.വി അനുപമ – ദിവ്യ എസ്. അയ്യർ വിഷയത്തിൽ മന്ത്രി കെ.എം ഷാജി
Minister KM Shaji, TV Anupama, Divya S Iyer Image Credit source: Facebook / KM Shaji, TV Anupama, Divya S Iyer
Amal KV
Amal KV | Published: 08 Oct 2026 | 03:39 PM

തിരുവനന്തപുരം : സംസ്ഥാനത്തെ മാലിന്യ മുക്തമാക്കുന്നതിന് തദ്ദേശ വകുപ്പിന്റെതായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ടിവി അനുപമയും ദിവ്യ എസ് അയ്യരും രണ്ട് വ്യത്യസ്ത പദ്ധതികൾ പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. തന്റെ വകുപ്പിൽ പോരല്ല നടക്കുന്നത് എന്നും നല്ല മത്സരമാണ് ഉള്ളതെന്നുമാണ് മന്ത്രിയുടെ പ്രതികരണം. താൻ മുമ്പ് പ്രഖ്യാപിച്ച പദ്ധതികളാണ് ഇത് എന്നും വാർത്തകളിൽ വന്നതുപോലെ ഒരുതരത്തിലുള്ള പ്രശ്നവും തദ്ദേശ വകുപ്പിൽ ഇല്ല.

നെഗറ്റീവ് ആകാം എന്ന ഉദ്ദേശിച്ച് വന്ന വാർത്തയാണെങ്കിലും ഇത് പോസിറ്റീവ് ആണ്. ശുചിത്വത്തിന് വേണ്ടിയാണല്ലോ, ഐഎഎസ് ഓഫീസർമാർ മാത്രമല്ല നാട്ടിലെ പൊതുജനങ്ങൾ ആകെ മത്സരിക്കട്ടെ എന്നാണ് തന്റെ അഭിപ്രായമെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ വകുപ്പ് സെക്രട്ടറിയായ ടിവി അനുപമ നിർമ്മലം എന്ന പേരിലും വകുപ്പിന്റെ പ്രിൻസിപ്പൽ ഡയറക്ടർ ആയ ദിവ്യ എസ് അയ്യർ ഐ. സി 100 ചലഞ്ച് എന്ന പേരിലും പ്രഖ്യാപിച്ച രണ്ടു പദ്ധതികളാണ് വിവാദത്തിന് തിരികൊളുത്തിയിരുന്നത്. നിർമ്മലം 5 വർഷത്തേക്കുള്ള പദ്ധതി ആയിട്ടാണ് രൂപപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതിൽ വകുപ്പിന്റെ പ്രിൻസിപ്പൽ ഡയറക്ടർക്ക് വലിയ റോൾ ഇല്ലാതിരുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു.

Also Read: 3 സംസ്ഥാനങ്ങളിൽ ഡിഎ, ഡിആർ പ്രഖ്യാപിച്ചു, കേരളത്തിൽ എപ്പോൾ?

ടി.വി അനുപമയാണ് നിർമ്മലം പദ്ധതിയുടെ ഉത്തരവ് ഇറക്കിയത്. അതേ സമയം ലോകബാങ്ക് സഹായത്തോടെയുള്ള ഖരമാലിന്യ സംസ്കരണ പദ്ധതിയുടെ ഡയറക്ടർ കൂടിയായ ദിവ്യ എസ് അയ്യരാണ് രണ്ടാമത്തെ പദ്ധതിക്കായി സർക്കുലർ പുറത്ത് ഇറക്കിയത്. തദ്ദേശ വകുപ്പ് മന്ത്രി കെ.എം ഷാജി തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ഈ രണ്ടു പദ്ധതികളെ കുറിച്ചും പരാമർശിച്ചിരുന്നു, എങ്കിലും ഉത്തരവും സർക്കുലറും രണ്ടായി വന്നതിന്റെ പേരിലാണ് വിവാദങ്ങൾ ആരംഭിച്ചത്.

നിർമ്മലം എന്നത് അഞ്ചുവർഷംകൊണ്ട് വിവിധ ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയാണ് എന്നും ഐസി ചലഞ്ച് എന്നത് തദൽ സ്ഥാപനങ്ങൾ ഓരോന്നും മാലിന്യ പ്രശ്നം രൂക്ഷമായ ഒരു പ്രദേശം 100 ദിവസത്തേക്ക് തുടർച്ചയായി മാലിന്യമുക്തമായി നിലനിർത്തുന്നത് ആണെന്നും തദ്ദേശ വകുപ്പ് വിശദീകരിക്കുന്നുണ്ട്. ഒക്ടോബർ രണ്ടിന് നിർമ്മലം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലും ഐസി 100 ചലഞ്ചിനെ കുറിച്ച് പരാമർശിച്ചിരുന്നു. ഐസി ചലഞ്ച് പദ്ധതിയുടെ സർക്കുലറിൽ നിർമ്മല പദ്ധതിയുടെ ഭാഗമാണെന്ന വിശദീകരണവും ഉണ്ട്.

English Summary

Minister for Local Self-Government K.M. Shaji has responded to the distinct initiatives announced by senior IES officers T.V. Anupama and Divya S. Iyer both from the Local Self-Government Department aimed at making the state waste-free. The Minister remarked that what is taking place within his department is not infighting, but healthy competition.

Follow Us