KSRTC Pension: കെ.എസ്.ആർ.ടി.സി പെൻഷൻ എന്ന് കിട്ടും? 43,000 ജീവിതങ്ങൾ ദുരിതത്തിൽ

KSRTC Pension Delayed in Kerala: പതിനഞ്ച് വർഷം മുമ്പത്തെ പെൻഷനാണ് 43,000 വയോധികരായ വിരമിച്ച ജീവനക്കാർക്ക് ലഭിക്കുന്നത്. കൂടാതെ, 1,350 രൂപ എക്സ്ഗ്രേഷ്യ പെൻഷനും 4,500 രൂപ മിനിമം പെൻഷനും ലഭിക്കുന്ന ഒട്ടേറെപ്പേരുണ്ട്. ഫണ്ട് മുൻകൂട്ടി ലഭിച്ചിട്ടും പെൻഷൻകാർക്ക് നൽകുന്നതിൽ ഗതാഗതവകുപ്പും കെ.എസ്.ആർ.ടി.സി. മാനേജ്മെന്റും വീഴ്ചവരുത്തുന്നതായി പരാതി ഉയരുകയാണ്.

KSRTC Pension: കെ.എസ്.ആർ.ടി.സി പെൻഷൻ എന്ന് കിട്ടും? 43,000 ജീവിതങ്ങൾ ദുരിതത്തിൽ

പ്രതീകാത്മക ചിത്രം

Updated On: 

10 Oct 2026 | 02:48 PM

കെഎസ്ആർടിസി പെൻഷൻ വിതരണം പ്രതിസന്ധിയിൽ. സർക്കാർ ഫണ്ട് കിട്ടിയിട്ടും പുതിയ സർക്കാർ കൊണ്ടുവന്ന ഐ.ബി.ഡി.എസ്. (ഇന്റഗ്രേറ്റ‍ഡ് ബജറ്റ് ആൻഡ് ഡിസ്ബേഴ്സ്‌മെന്റ് സിസ്റ്റം) സംവിധാനത്തിലെ സാങ്കേതികപ്രശ്നമാണ് പെൻഷൻ വിതരണത്തെ തടസ്സപ്പെടുത്തിയത്. ഇതുമൂലം 43,000 വയോധികരായ പെൻഷൻകാരാണ് ദുരിതത്തിലായിരിക്കുന്നത്.

പെൻഷൻ വിതരണം എന്ന്?

സെപ്റ്റംബറിലെ പെൻഷൻ വിതരണം 22-ന് പൂർത്തിയായിരുന്നു. തുടർന്ന് ഒക്ടോബറിലെ പെൻഷനുള്ള ഫണ്ട് സെപ്റ്റംബർ 30-നുതന്നെ ധനവകുപ്പ് അനുവദിച്ചിട്ടും പെൻഷൻ നൽകാനുള്ള നടപടികൾ എങ്ങുമെത്തിയില്ല. ഐ.ബി.ഡി.എസ് സംവിധാനത്തിലെ സാങ്കേതിക പ്രശ്നങ്ങളാണ് തടസ്സമായത്.

പതിനഞ്ച് വർഷം മുമ്പത്തെ പെൻഷനാണ് 43,000 വയോധികരായ വിരമിച്ച ജീവനക്കാർക്ക് ലഭിക്കുന്നത്. കൂടാതെ, 1,350 രൂപ എക്സ്ഗ്രേഷ്യ പെൻഷനും 4,500 രൂപ മിനിമം പെൻഷനും ലഭിക്കുന്ന ഒട്ടേറെപ്പേരുണ്ട്. ഫണ്ട് മുൻകൂട്ടി ലഭിച്ചിട്ടും പെൻഷൻകാർക്ക് നൽകുന്നതിൽ ഗതാഗതവകുപ്പും കെ.എസ്.ആർ.ടി.സി. മാനേജ്മെന്റും വീഴ്ചവരുത്തുന്നതായി പരാതി ഉയരുകയാണ്.

ALSO READ: നിയമപോരാട്ടത്തിനൊടുവില്‍ വിജയം സ്വന്തമാക്കി ശ്യാം കൃഷ്ണന്‍; പുനഃമൂല്യനിര്‍ണയത്തില്‍ ഒന്നാം റാങ്ക്‌

പ്രിയദർശിനി സൗജന്യയാത്ര, പെൻഷൻ, ശമ്പളം എന്നിവയ്ക്കായുള്ള ഫണ്ട് ഐ.ബി.ഡി.എസ്. വഴിയാണ് അനുവദിക്കുന്നത്. പെൻഷൻ വിതരണത്തിനുള്ള തുക ധനവകുപ്പ് സഹകരണവകുപ്പിന് കൈമാറുകയും അവർ കെ.എസ്.ആർ.ടി.സി. പെൻഷൻ നൽകിവരുന്ന, സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിന് നൽകുകയുമായിരുന്നു. ഡിസംബർ മുതൽ പുതിയ സംവിധാനം വഴി പെൻഷൻ വിതരണം ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും സെപ്റ്റംബർ മുതൽ പുതിയ രീതിയിലേക്ക് മാറ്റി. ഇതിൽ, എല്ലാ മാസവും ഒന്നിനും 14-നും മാത്രമേ ഫണ്ട് ട്രാൻസ്‌ഫർ നടക്കുകയുള്ളൂ. ഒന്നിന് തന്നെ ഫണ്ട് വാങ്ങി കൃത്യമായ നടപടികൾ സ്വീകരിച്ചാൽ അഞ്ചാം തീയതിക്കകം പെൻഷൻ നൽകാൻ സാധിക്കുമെങ്കിലും, കഴിഞ്ഞ മാസം സെപ്റ്റംബർ 22-നാണ് വിതരണം പൂർത്തിയായത്.

യാത്രക്കാർക്ക് ആശ്വാസം, ‘സപ്ലൈകോ ഗോ’ എത്തി

യാത്രക്കാരെ ലക്ഷ്യമിട്ട് തയ്യാറാക്കിയ സപ്ലൈകോയുടെ ആദ്യ ‘സപ്ലൈകോ ഗോ’ (Supplyco Go) കൺവീനിയൻസ് സ്റ്റോർ കൊച്ചി വൈറ്റില മൊബിലിറ്റി ഹബ്ബിൽ പ്രവർത്തനമാരംഭിച്ചു. സപ്ലൈകോ ഔട്ട്‌ലെറ്റുകൾക്ക് പുറമെ വിമാനത്താവളങ്ങൾ, ബസ് സ്റ്റാൻഡുകൾ, ഇൻഫോപാർക്ക് തുടങ്ങിയ പ്രധാന ജനത്തിരക്കുള്ള കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ചെറിയ വിസ്തൃതിയിൽ വേഗത്തിൽ സാധനങ്ങൾ വാങ്ങി മടങ്ങാൻ സഹായിക്കുന്ന മാതൃകയിലാണ് ഈ സ്റ്റോറുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. യാത്രക്കാർക്ക് ആവശ്യമായ ഭക്ഷ്യോൽപന്നങ്ങൾ, ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ, വ്യക്തിഗത ഉപയോഗത്തിനുള്ള അവശ്യസാധനങ്ങൾ എന്നിവ സപ്ലൈകോ കൺവീനിയൻസ് സ്റ്റോറായ സപ്ലൈകോ ഗോയിൽ നിന്ന് ലഭിക്കുന്നതാണ്.

English Summary:

The distribution of Kerala State Road Transport Corporation pensions has reportedly been delayed again, leaving around 43,000 elderly pensioners facing financial difficulties despite the government having released the required funds.

Loading...
Unable to load recommendations.
Follow Us
Related Stories
MDMA Case: ലോഡ്ജ് കേന്ദ്രീകരിച്ച് എം.ഡി.എം.എ. വിൽപ്പന, പെരിന്തൽമണ്ണയിൽ വിദ്യാർത്ഥിനിയും സുഹൃത്തും പിടിയിൽ
റോ ഉദ്യോ​ഗസ്ഥനെന്ന് പറഞ്ഞ് വിവാഹ വാ​ഗ്ദാനം, യുവതിയിൽ നിന്ന് ലക്ഷങ്ങൽ തട്ടിയ മലപ്പുറം സ്വദേശി പിടിയിൽ
ചക്രവാതച്ചുഴി: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത, ഇന്നും ഇടിമിന്നൽ ജാഗ്രത വേണം; പുതുക്കിയ IMD മുന്നറിയിപ്പുകൾ
Kerala Lottery Result Today: ഭാഗ്യദേവതയുടെ ‘കാരുണ്യ’ വർഷം; നറുക്കെടുപ്പിൻ്റെ പൂർണ വിവരങ്ങൾ അറിയൂ!
Kerala PSC planning board exam: നിയമപോരാട്ടത്തിനൊടുവില്‍ വിജയം സ്വന്തമാക്കി ശ്യാം കൃഷ്ണന്‍; പുനഃമൂല്യനിര്‍ണയത്തില്‍ ഒന്നാം റാങ്ക്‌
Sabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ള, അന്വേഷണം ആരംഭിച്ചിട്ട് ഒരു വർഷം; കുറ്റപത്രം നീളുന്നു
ചേന മുറിക്കുമ്പോൾ കൈ ചൊറിയാതിരിക്കാൻ ഒന്നല്ല, പല മാര്‍ഗങ്ങള്‍
കോഴിമുട്ടയാണോ താറാവ് മുട്ടയാണോ കൂടുതൽ ഗുണകരം
കുരുമുളകും മ‍ഞ്ഞളും ഒരുമിച്ച് കഴിച്ചാൽ പിന്നെ പനി വരില്ല
വില ഒരു ലക്ഷത്തിൽ താഴെ, 70 KM മൈലേജും - ഹീറോ പാഷൻ പ്ലസ്
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ