AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Rain Alert: ഇനി നാലുദിവസം പെരുമഴ? വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശബരിമലയിലും മുന്നറിയിപ്പ്‌

Heavy Rain Alert for Kerala Districts and Sabarimala Pilgrims Until November 27: കേരളത്തില്‍ ഇന്ന് മുതല്‍ 27 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശബരിമലയിലും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

Kerala Rain Alert: ഇനി നാലുദിവസം പെരുമഴ? വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശബരിമലയിലും മുന്നറിയിപ്പ്‌
പ്രതീകാത്മക ചിത്രം Image Credit source: PTI
Jayadevan AM
Jayadevan AM | Published: 24 Nov 2026 | 02:22 PM

കേരളത്തില്‍ ഇന്ന് (നവംബര്‍ 24) മുതല്‍ 27 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. തെക്കന്‍ കേരളത്തിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. കന്യാകുമാരി മേഖലയില്‍ നിന്ന് തമിഴ്‌നാട് വഴി റയലസീമ വരെ സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോമീറ്റര്‍ ഉയരത്തില്‍ കിഴക്കന്‍ കാറ്റുമായി ബന്ധപ്പെട്ട് ന്യൂനമര്‍ദ്ദപാത്തി തുടരുന്നുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ മിതമായ മഴയ്ക്കും, മറ്റ് ജില്ലകളില്‍ ഇന്ന് നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

വ്യാഴാഴ്ച ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നാളെ (ബുധന്‍) അഞ്ച് ജില്ലകളിലും, മറ്റന്നാള്‍ (വ്യാഴം) ഏഴ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് വ്യാഴാഴ്ച മുന്നറിയിപ്പ്. മറ്റെല്ലാ ജില്ലകളിലും മിതമായ മഴയ്ക്ക് സാധ്യതയുണ്ട്.

Also Read: Kerala Weather Update: തെക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്, ശബരിമലയിലും കനത്ത മഴ; ഇന്നത്തെ കാലാവസ്ഥ പ്രവചനം

വെള്ളിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ മൂന്ന് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട്. മറ്റ് ജില്ലകളിലെല്ലാം ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. നവംബര്‍ 28-ന് ഒരു ജില്ലയിലും യെല്ലോ അലര്‍ട്ടില്ല. എന്നാല്‍ എല്ലാ ജില്ലകളിലും അന്ന് ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.

ശബരിമലയിലും മുന്നറിയിപ്പ്‌

ശബരിമലയിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. സന്നിധാനത്തും, പമ്പയിലും, നിലക്കലും നവംബര്‍ 26 വരെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ മഴയ്‌ക്കോ, ഇടിമിന്നലോടുകൂടിയ മഴയ്‌ക്കോ സാധ്യതയുണ്ട്. മണിക്കൂറില്‍ രണ്ട് സെ.മീ വരെ മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയില്‍ ഈ മൂന്ന് ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറില്‍ ഏഴ് മുതല്‍ 11 സെ.മീ വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നല്‍ മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

English Summary

The India Meteorological Department (IMD) has issued a yellow alert across several Kerala districts for the next four days. Today, heavy rain is expected in Thiruvananthapuram, Kollam, and Pathanamthitta. The warning expands to central districts like Alappuzha, Kottayam, Idukki, Ernakulam, Thrissur, and Palakkad through November 27. Additionally, heavy rain and thunderstorms are forecast for Sabarimala, Pamba, and Nilakkal until November 26.

Follow Us