KSRTC Business Class bus: വന്ദേഭാരതിന് വെല്ലുവിളി ഉയർത്തി കെഎസ്ആർടിസിയുടെ ബിസിനസ് ക്ലാസ് അടുത്തയാഴ്ച എത്തുന്നു

KSRTC to Launch Premium Business Class Bus : കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുള്ളത്. എന്നാൽ യാത്രക്കാർ എല്ലാവരും എറണാകുളത്തേക്കാണ് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളതെങ്കിൽ ഈ സ്റ്റോപ്പുകൾ ഒഴിവാക്കി നോൺ-സ്റ്റോപ്പ് സർവീസായി ഓടാനും സാധ്യതയുണ്ട്. ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാർ നേരത്തെ പദ്ധതി പ്രഖ്യാപിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാൽ സർവീസ് തുടങ്ങാൻ സാധിച്ചിരുന്നില്ല.

KSRTC Business Class bus: വന്ദേഭാരതിന് വെല്ലുവിളി ഉയർത്തി കെഎസ്ആർടിസിയുടെ ബിസിനസ് ക്ലാസ് അടുത്തയാഴ്ച എത്തുന്നു

Ksrtc Bussness Class

Updated On: 

18 Apr 2026 | 08:50 AM

തിരുവനന്തപുരം: യാത്രക്കാർക്ക് വിമാനയാത്രയ്ക്ക് സമാനമായ സൗകര്യങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് കെഎസ്ആർടിസിയുടെ ബിസിനസ് ക്ലാസ് ബസ് സർവീസുകൾ അടുത്തയാഴ്ച നിരത്തിലിറങ്ങുന്നു. ട്രെയിൻ യാത്രയിലെ ആഡംബരമായ വന്ദേഭാരതിന് സമാന്തരമായി, റോഡ് മാർഗം ഏറ്റവും വേഗത്തിലും സുഖകരമായും ലക്ഷ്യസ്ഥാനത്തെത്താൻ സഹായിക്കുന്ന രീതിയിലാണ് ഈ സർവീസ് വിഭാവനം ചെയ്തിരിക്കുന്നത്.

ഏകദേശം 2 കോടി രൂപ വിലമതിക്കുന്ന രണ്ട് വോൾവോ ബസുകളാണ് ഈ സർവീസിനായി കെഎസ്ആർടിസി സജ്ജമാക്കിയിരിക്കുന്നത്. കേരളത്തിലെ പൊതുഗതാഗത ചരിത്രത്തിൽ ആദ്യമായി എയർഹോസ്റ്റസ് മാതൃകയിൽ യാത്രക്കാരെ സഹായിക്കാൻ ബസ് ഹോസ്റ്റസുമാർ ഉണ്ടാകും എന്നതാണ് ഇതിലെ പ്രധാന സവിശേഷത. ദീർഘദൂര യാത്രക്കാർക്കായി ബസിനുള്ളിൽ തന്നെ അത്യാധുനിക ശുചിമുറി, കഫെറ്റീരിയ, പാൻട്രി സൗകര്യങ്ങൾ ലഭ്യമാണ്.

യാത്രക്കാർക്ക് ആവശ്യമായ ഭക്ഷണം ബസിനുള്ളിൽ ലഭ്യമാകും ഇതിനായി പ്രത്യേകം പണം നൽകണം. തിരുവനന്തപുരം – എറണാകുളം റൂട്ടിലാണ് ആദ്യ ഘട്ടത്തിൽ സർവീസ് നടത്തുന്നത്. പുലർച്ചെ 5.15-ന് തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് ട്രെയിൻ പുറപ്പെടുന്നതിന് പിന്നാലെ ബസ് യാത്ര തുടങ്ങും. രാവിലെ 10 മണിക്ക് മുൻപായി എറണാകുളത്ത് എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഇതേ സമയം തന്നെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും സർവീസ് ഉണ്ടാകും.

Also Read – ചാലക്കുടി പാലം ഇന്ന് അടയ്ക്കും, 6 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുള്ളത്. എന്നാൽ യാത്രക്കാർ എല്ലാവരും എറണാകുളത്തേക്കാണ് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളതെങ്കിൽ ഈ സ്റ്റോപ്പുകൾ ഒഴിവാക്കി നോൺ-സ്റ്റോപ്പ് സർവീസായി ഓടാനും സാധ്യതയുണ്ട്. ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാർ നേരത്തെ പദ്ധതി പ്രഖ്യാപിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാൽ സർവീസ് തുടങ്ങാൻ സാധിച്ചിരുന്നില്ല.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഏപ്രിൽ 22-ഓടെ ഔദ്യോഗികമായി സർവീസ് ആരംഭിക്കാനാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. പ്രത്യേക ടിക്കറ്റ് നിരക്കായിരിക്കും ഈ ആഡംബര ബസുകൾക്ക് ഈടാക്കുക. ടിക്കറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ