AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chalakudy Bridge: ചാലക്കുടി പാലം ഇന്ന് അടയ്ക്കും, 6 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

Old Chalakudy Bridge Closed: 10 പൊലീസ് ഉദ്യോഗസ്ഥർ, 10 ട്രാഫിക് വാർഡൻമാർ, 5 സായുധ പൊലീസ് സേനാംഗങ്ങൾ, 2 ഹോം ഗാർഡുകൾ എന്നിവരെ നിയോഗിക്കുന്നതാണ്. 24 മണിക്കൂറും ചാലക്കുടി ഡിവൈഎസ്പി ഓഫീസിൽ പ്രവർത്തിച്ചു വരുന്ന കൺട്രോൾ റൂമും ഹൈവേ പൊലീസിൻ്റെ പ്രത്യേക നിരീക്ഷണവും ഉണ്ടായിരിക്കുന്നതാണെന്നും പോലീസ് അറിയിച്ചു.

Chalakudy Bridge: ചാലക്കുടി പാലം ഇന്ന് അടയ്ക്കും, 6 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Published: 18 Apr 2026 | 07:07 AM

തൃശൂർ: ശനിയാഴ്ച മുതൽ ആറ് ദിവസത്തേക്ക് ചാലക്കുടി പഴയ പാലത്തിലൂടെയുള്ള ​ഗതാ​ഗതം പൂർണമായും നിരോധിക്കുമെന്ന് അധികൃതർ അറിയിച്ചു. ചാലക്കുടി ദേശീയ പാതയിൽ മുരിങ്ങൂർ – കൊരട്ടി – ചിറങ്ങര അടിപ്പാതയുടെ നിർമാണ പ്രവർത്തനങ്ങളും അറ്റകുറ്റപണികളും ഭാരപരിശോധനയുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം നൽകിയത്. ഇതോടൊപ്പം പഴയപാലത്തിലെ ബെയറിങ് മാറ്റുന്നതടക്കമുള്ള പണികളും നടക്കുന്നതാണ്.

പഴയപാലം അടച്ചിടുന്ന സാഹചര്യത്തിൽ ഉപയോ​ഗിക്കേണ്ട പുതിയ റൂട്ടുകൾ സംബന്ധിച്ച വിവരങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കിഴക്ക് ഭാ​ഗത്തുള്ള പാലത്തിലൂടെ ഇരുവശത്തേക്കും വാഹനങ്ങൾ‌ ഓരോ വരി വീതം ക
ടത്തിവിടുന്നതാണ്. ​ഗതാ​ഗത കുരുക്ക് ഒഴിവാക്കുന്നതിനായി തൃശൂർ ഭാ​ഗത്ത് നിന്ന് എറണാകുളം ഭാ​ഗത്തേക്ക് പോകുന്ന വാഹനങ്ങളെ കോട്ടമുറിയിൽ നിന്ന് തിരിഞ്ഞ് സാജോ സ​ഗർ, പാറക്കൂട്ടം, കിൻഫ്ര, കോനൂർ, പെരുമ്പി വഴി ദേശീയ പാതയിലേക്ക് വിടും.

ALSO READ: ടാങ്കറിൽ വിൽക്കാൻ കൊണ്ടുവന്നത് മോഷ്ടിച്ച വെള്ളം, ജല അതോറിറ്റിക്ക് 10 ലക്ഷത്തിന്റെ നഷ്ടം

എറണാകുളം ഭാ​ഗത്ത് നിന്ന് തൃശൂരിലേക്ക് വരുന്ന വാഹനങ്ങളെ ചിറങ്ങര മേൽപ്പാലം വഴി തിരിഞ്ഞ് ദേവമാത, കൊരട്ടി പള്ളി, കാടുകുറ്റി, മുരിങ്ങൂർ വഴി ദേശീയപാതയിലേക്ക് തിരിച്ചുവിടും. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി പി എച്ച് ഇബ്രാഹിൻ്റെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്.

കൂടാതെ, വിപുലമായ സംഘത്തെയും ഇതിനായി നിയോ​ഗിച്ചിട്ടുണ്ട്. 10 പൊലീസ് ഉദ്യോഗസ്ഥർ, 10 ട്രാഫിക് വാർഡൻമാർ, 5 സായുധ പൊലീസ് സേനാംഗങ്ങൾ, 2 ഹോം ഗാർഡുകൾ എന്നിവരെ നിയോഗിക്കുന്നതാണ്. 24 മണിക്കൂറും ചാലക്കുടി ഡിവൈഎസ്പി ഓഫീസിൽ പ്രവർത്തിച്ചു വരുന്ന കൺട്രോൾ റൂമും ഹൈവേ പൊലീസിൻ്റെ പ്രത്യേക നിരീക്ഷണവും ഉണ്ടായിരിക്കുന്നതാണെന്നും പോലീസ് അറിയിച്ചു.

Follow Us