ഫെയർനസ് ക്രീം ഉപയോഗിച്ച് വൃക്കരോഗം ബാധിച്ച സംഭവം; 17കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

വിദ​ഗ്ധ ചികിത്സയിലൂടെ പെൺകുട്ടി അപകടനില തരണം ചെയ്തു. നിലവിൽ ചികിത്സയിൽ തുടരുകയാണ്. പെൺകുട്ടി ഉപയോഗിച്ചു എന്ന് പറയുന്ന ഫെയർനെസ് ക്രീം വിശദമായ പരിശോധനയ്ക്ക് വേണ്ടി ലാബിലേക്ക് അയക്കും. ഇതിലും മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തുകയാണെങ്കിൽ പ്രസ്തുത ക്രീം വിപണിയിൽ ഇറക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുത്ത് മുന്നോട്ട് പോകുവാനാണ് അന്വേഷണ......

ഫെയർനസ് ക്രീം ഉപയോഗിച്ച് വൃക്കരോഗം ബാധിച്ച സംഭവം; 17കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

Fairness Cream

Published: 

22 Nov 2026 | 07:24 AM

മലപ്പുറം: ഫെയർനസ് ക്രീം ഉപയോഗിച്ച് 17കാരിക്ക് ഗുരുതരമായ വൃക്ക രോഗം ബാധിച്ച സംഭവത്തിൽ ഇന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തും. അരീക്കോട് പോലീസ് ആണ് 17കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുക. ക്രീമിൽ അടങ്ങിയിരിക്കുന്ന അധികം മെർക്കുറിയുടെ സാന്നിധ്യമാണ് പെൺകുട്ടിക്ക് വൃക്ക രോഗം ബാധിക്കുവാനുള്ള കാരണമായത്. മെംബ്രനസ് നെഫ്രോപതി എന്ന ഗുരുതരമായ അവസ്ഥയാണ് പെൺകുട്ടിക്ക്.

ക്രിമിനൽ കേസ് എടുത്ത് മുന്നോട്ട്….

എന്നാൽ വിദ​ഗ്ധ ചികിത്സയിലൂടെ പെൺകുട്ടി അപകടനില തരണം ചെയ്തു. നിലവിൽ ചികിത്സയിൽ തുടരുകയാണ്. പെൺകുട്ടി ഉപയോഗിച്ചു എന്ന് പറയുന്ന ഫെയർനെസ് ക്രീം വിശദമായ പരിശോധനയ്ക്ക് വേണ്ടി ലാബിലേക്ക് അയക്കും. ഇതിലും മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തുകയാണെങ്കിൽ പ്രസ്തുത ക്രീം വിപണിയിൽ ഇറക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുത്ത് മുന്നോട്ട് പോകുവാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ALSO READ:ഇൻസ്റ്റഗ്രാം വഴി ഫെയർനെസ് ക്രീം വാങ്ങി, 17കാരിക്ക് ഗുരുതര വൃക്കരോഗം

കൺസ്യൂമർ കോടതിയിലും പോലീസ് കേസ് ഉടൻ രജിസ്റ്റർ ചെയ്തുവെക്കുമെന്നും സൂചന. അതേസമയം ഈ വാർത്ത വന്നതിന് പിന്നാലെ നിരവധി പേരാണ് ഫേസ്ക്രീമിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.അതേസമയം കുറ്റക്കാർക്കെതിരെ കർശനമായി നടപടി ഉണ്ടാകുമെന്നാണ് ആരോഗ്യമന്ത്രി കെ മുരളീധരൻ കഴിഞ്ഞദിവസം പ്രതികരിച്ചത്. കൂടാതെ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുക്കുകയും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെടൽ നടത്തുകയും ചെയ്തിരുന്നു.

വിവിധ ജില്ലകളിൽ മെർക്കുറി അടങ്ങിയ ഫേസ് ക്രീമുകളുടെ വിൽപ്പന തടയുവാൻ പ്രത്യേകസംഘം രൂപീകരിക്കണമെന്ന് ആവശ്യം പരിശോധിക്കുവാൻ ഇന്നലെ മുഖ്യമന്ത്രി ഓഫീസ് നിർദ്ദേശം നൽകി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് മെഡിക്കൽ ഓഫീസർ ഡോക്ടർ കെ പ്രതിഭയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ENGLISH SUMMARY

The statement of a 17-year-old girl, who developed a serious kidney ailment after using a fairness cream, will be recorded today. The Areekode police will take her detailed statement. The condition was caused by the presence of excessive mercury in the cream. The girl is suffering from a serious condition known as membranous nephropathy.

Loading...
Unable to load recommendations.
Follow Us
Related Stories
Cheranalloor Accident: ചേരാനല്ലൂർ വാഹനാപകടം: മകൻ വാഹനമെടുത്തത് അറിഞ്ഞില്ല, ആർസി റദ്ദാക്കരുതെന്ന് ജഡ്ജിയുടെ വാദം
ഇനിയും അ‌ടിയുണ്ടാക്കും! VD- KC പോര് കടുക്കുന്നു: ചർച്ചയില്ലാതെയുള്ള തീരുമാനങ്ങൾ കാബിനറ്റിൽ എതിർക്കും
Fairness Cream Controversy: ഗായകൻ സലീം കോടത്തൂരും ഫെയർനസ് ക്രീമിന്റെ ഇര! വൃക്ക രോഗം, പ്രതിരോധശേഷി പൂർണ്ണമായി നഷ്ടപ്പെട്ടു
Mayilpeeli scholarship exam: വിവാദങ്ങൾക്കിടെ മയിൽപ്പീലി യങ്സ് സ്കോളർഷിപ്പ് പരീക്ഷയുടെ ജില്ലാതല ഓൺലൈൻ മത്സരം ഇന്ന് നടക്കും
ശബരിമല വെർച്വൽ ക്യൂ: ബുക്ക് ചെയ്തിട്ട് എത്താത്തവർക്ക് മണ്ഡലകാലത്ത് പിന്നെ അവസരമില്ല; പുതിയ നീക്കവുമായി ബോർഡ്
Railway Update: യാത്രക്കാർ അറിയാൻ; ഈ ദിവസങ്ങളിൽ ട്രെയിൻ സർവീസുകൾ വൈകും, കാരണം ഇതാണ്
ഡിസംബറിൽ മിഥുനം ഉൾപ്പെടെ 4 രാശിക്കാർക്ക് പണവും പ്രശസ്തിയും!
മുട്ട കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?
7 വർഷ OS പിന്തുണ, സാംസങ് പ്രീമിയം 5ജി ഫോണിന് ഡിസ്കൗണ്ട്
സവാളയ്ക്ക് വിലയാണേ! കേടുകൂടാതെ എങ്ങനെ സൂക്ഷിക്കാം?
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി