AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Mayilpeeli scholarship exam: വിവാദങ്ങൾക്കിടെ മയിൽപ്പീലി യങ്സ് സ്കോളർഷിപ്പ് പരീക്ഷയുടെ ജില്ലാതല ഓൺലൈൻ മത്സരം ഇന്ന് നടക്കും

Mayilpeeli scholarship exam Today:ബാലഗോകുലം പ്രസിദ്ധീകരണമായ മയിൽപീലിയും അധ്യാപക സംഘടനയായ NTU വും സംയുക്തമായി ചേർന്നാണ് സ്കോളർഷിപ്പ് പരീക്ഷ നടത്തുന്നത്. സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിന്നായി ഉപജില്ലാതലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 1610 കുട്ടികളാണ് ഇന്ന് ജില്ലാതല പരീക്ഷ എഴുതുക. ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 86 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകുക എന്നാണ് സൂചന. സംസ്ഥാനത്തെ 5216 സ്കൂളുകളിൽ നിന്നുമായി നാലര ലക്ഷത്തോളം കുട്ടികളാണ് ആദ്യഘട്ടത്തിൽ പരീക്ഷയിൽ പങ്കെടുത്തത്.......

Mayilpeeli scholarship exam: വിവാദങ്ങൾക്കിടെ മയിൽപ്പീലി യങ്സ് സ്കോളർഷിപ്പ് പരീക്ഷയുടെ ജില്ലാതല ഓൺലൈൻ മത്സരം ഇന്ന് നടക്കും
Mayilpeeli Scholarship ExamImage Credit source: Social Media
Ashli C
Ashli C | Published: 22 Nov 2026 | 07:51 AM

തിരുവനന്തപുരം: വിവാദങ്ങൾ കനക്കുന്നതിനിടയിൽ സംഘപരിവാർ പ്രസിദ്ധീകരണമായ മയിൽപീലിയുടെ സ്കോളർ പരീക്ഷയുടെ ജില്ലാതല മത്സരം ഇന്ന് ഓൺലൈനായി നടക്കും എന്ന് റിപ്പോർട്ട്. ബാലഗോകുലം പ്രസിദ്ധീകരണമായ മയിൽപീലിയും അധ്യാപക സംഘടനയായ NTU വും സംയുക്തമായി ചേർന്നാണ് സ്കോളർഷിപ്പ് പരീക്ഷ നടത്തുന്നത്.

സംസ്ഥാന സർക്കാർ നേരത്തെ നൽകിയ അനുമതി പിൻവലിച്ചതിന് പിന്നാലെ ഹൈക്കോടതി നൽകിയ അനുമതിയോടെയാണ് ദേശീയ അധ്യാപക പരിഷത്ത് പരീക്ഷ നടത്തുന്നത്..സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിന്നായി ഉപജില്ലാതലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 1610 കുട്ടികളാണ് ഇന്ന് ജില്ലാതല പരീക്ഷ എഴുതുക.

ALSO READ:സംഘപരിവാർ പ്രസിദ്ധീകരണം ” മയിൽപീലി” യുടെ സ്കോളർഷിപ്പിന് സ്കൂളുകൾക്ക് അനുമതി; ബ്രാൻഡ് അംബാസിഡർ ഉണ്ണിമുകുന്ദൻ

ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 86 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകുക എന്നാണ് സൂചന. സംസ്ഥാനത്തെ 5216 സ്കൂളുകളിൽ നിന്നുമായി നാലര ലക്ഷത്തോളം കുട്ടികളാണ് ആദ്യഘട്ടത്തിൽ പരീക്ഷയിൽ പങ്കെടുത്തത്. പരീക്ഷ ഫലം പ്രസിദ്ധീകരിക്കാൻ അനുമതി ഇല്ലാത്ത സാഹചര്യത്തിൽ കോടതിയുടെ അടുത്ത ഉത്തരവു വരെ കാത്തിരിക്കണം എന്നതും ശ്രദ്ധേയം.

അതേസമയം സ്കോളർഷിപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ തന്നെ പ്രതിപക്ഷത്തിൽ നിന്ന് അടക്കം വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർന്നുവന്നത്. പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറായി സിനിമാതാരം ഉണ്ണി മുകുന്ദനെയാണ് തെരഞ്ഞെടുത്തത്. യങ്സ് സ്കോളർ എക്സാം എന്ന പേരിൽ യുപി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് സ്കോളർഷിപ്പ് നടത്തുന്നത്.

പഠനത്തിന്റെ സമയം നഷ്ടപ്പെടാതെയും ഫീസീടാക്കാതെയും മത്സരങ്ങൾ നടത്തണമെന്നാണ് നൽകിയിട്ടുള്ള നിർദ്ദേശം. വിവാദങ്ങൾ കനത്തത്തിന് പിന്നാലെ പരീക്ഷ നടത്തിവയ്ക്കാനും അടിയന്തര റിപ്പോർട്ട് നൽകാനും പൊതു വിദ്യാഭ്യാസ ഡയറക്ടർ വിദ്യാഭ്യാസ മന്ത്രിക്ക് നിർദ്ദേശവും നൽകിയിരുന്നു. ഇപ്പോൾ ഹൈക്കോടതിയുടെ അനുമതിയോടെയാണ് പരീക്ഷ നടത്തുന്നത്.

ENGLISH SUMMARY

Amidst intensifying controversies, it is reported that the district-level round of the ‘Scholar’ examination—conducted by Mayilpeeli, a publication associated with the Sangh Parivar—will take place online today. The scholarship examination is being jointly organized by *Mayilpeeli* (a publication of Balagokulam) and the teachers’ organization, NTU.

Follow Us