AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

KSRTC Bengaluru Travel: നിലമ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് കെഎസ്ആർടിസി; സമയവും റൂട്ടുകളും

KSRTC Nilambur to Bengaluru Service: നിലമ്പൂർ ഡിപ്പോയിൽ നിന്ന് കഴിഞ്ഞ ദിവസം ഫ്ലാഗ് ഓഫ് ചെയ്ത ഈ സർവീസ്, മലപ്പുറം, വയനാട്, നീലഗിരി മേഖലകളിലുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകും. രാത്രിയാത്രയ്ക്ക് പകരം പകൽസമയത്ത് സുരക്ഷിതമായും സൗകര്യപ്രദമായും ബെംഗളൂരുവിലേക്ക് എത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ സർവീസ് വലിയൊരു അനുഗ്രഹമാണ്. കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്പ് വഴിയോ യാത്രക്കാർക്ക് മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

KSRTC Bengaluru Travel: നിലമ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് കെഎസ്ആർടിസി; സമയവും റൂട്ടുകളും
KSRTC SwiftImage Credit source: Facebook
Neethu Vijayan
Neethu Vijayan | Published: 22 Nov 2026 | 12:48 PM

വടക്കൻ കേരളത്തിനും കർണാടകയ്ക്കും ഇടയിൽ യാത്ര ചെയ്യുന്നവർക്ക് വലിയ ആശ്വാസമായി, നിലമ്പൂരിനെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന പുതിയ കെഎസ്ആർടിസി സ്വിഫ്റ്റ് (KSRTC Swift) സെമി-സ്ലീപ്പർ സൂപ്പർ ഡീലക്സ് ബസ് സർവീസ് ആരംഭിച്ചു. നിലമ്പൂർ ഡിപ്പോയിൽ നിന്ന് കഴിഞ്ഞ ദിവസം ഫ്ലാഗ് ഓഫ് ചെയ്ത ഈ സർവീസ്, മലപ്പുറം, വയനാട്, നീലഗിരി മേഖലകളിലുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകും. രാത്രിയാത്രയ്ക്ക് പകരം പകൽസമയത്ത് സുരക്ഷിതമായും സൗകര്യപ്രദമായും ബെംഗളൂരുവിലേക്ക് എത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ സർവീസ് വലിയൊരു അനുഗ്രഹമാണ്.

ഗൂഡല്ലൂർ – മൈസൂരു പാതയിലൂടെയാണ് ബസ് സർവീസ് നടത്തുന്നത്. ഇതുവഴിയുള്ള ദീർഘദൂര യാത്ര കൂടുതൽ സുഗമമാക്കാൻ പുതിയ സർവീസിന് സാധിക്കും. ദീർഘദൂര യാത്രക്കാർക്ക് ക്ഷീണമില്ലാതെ യാത്ര ചെയ്യാൻ അനുയോജ്യമായ പുഷ്- ബാക്ക് സെമി- സ്ലീപ്പർ സീറ്റുകളും ആധുനിക സൗകര്യങ്ങളുമാണ് സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് ബസ്സിൽ ഒരുക്കിയിട്ടുള്ളത്. കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്പ് വഴിയോ യാത്രക്കാർക്ക് മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

ALSO READ: മഞ്ഞുപെയ്യുന്ന നീലഗിരിയിലേക്ക് ഒരു യാത്ര; ഊട്ടി മാത്രമല്ല

സമയക്രമവും നിരക്ക് വിവരങ്ങളും

രാവിലെ 10 മണിക്ക് നിലമ്പൂരിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം 5 മണിക്ക് ബെംഗളൂരുവിലെത്തുന്ന രീതിക്കാണ് നിലവിലെ സർവീസ്. തിരികെ വരുമ്പോൾ, രാത്രി 10 മണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ബസ്, പിറ്റേദിവസം രാവിലെ 5 മണിയോടെ നിലമ്പൂരിൽ എത്തിച്ചേരും. നിലമ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ടിക്കറ്റ് നിരക്ക് 586 രൂപയാണ്. എന്നാൽ തിരക്ക് കൂടുതലുള്ള സമയങ്ങളിൽ ടിക്കറ്റ് നിരക്ക് വർദ്ധിക്കാനും, തിരക്ക് കുറവുള്ള സമയങ്ങളിൽ നിരക്ക് കുറയാനും സാധ്യതയുണ്ട്.

പുതിയ സർവീസ് ആരംഭിക്കുന്നതിനൊപ്പം, നിലമ്പൂർ-ബെംഗളൂരു റൂട്ടിലുള്ള കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസിന്റെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ രാവിലെ 11 മണിക്ക് നിലമ്പൂരിൽ നിന്ന് പുറപ്പെട്ടിരുന്ന ബസ്, ഇനി മുതൽ ഉച്ചയ്ക്ക് 1 മണിക്കായിരിക്കും പുറപ്പെടുക. ഇത് രാത്രി 8 മണിക്ക് ബെംഗളൂരുവിൽ എത്തിച്ചേരും. തിരികെ ബെംഗളൂരുവിൽ നിന്ന് രാത്രി 11.45-ന് പുറപ്പെടുന്ന ബസ്, പിറ്റേദിവസം രാവിലെ 8 മണിക്ക് നിലമ്പൂരിൽ എത്തിച്ചേരും.

വടക്കൻ കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് ജോലി ആവശ്യങ്ങൾക്കും പഠനത്തിനുമായി യാത്ര ചെയ്യുന്ന നൂറുകണക്കിന് ആളുകളുടെ ദീർഘകാല ആവശ്യത്തിനാണ് പുതിയ സ്വിഫ്റ്റ് സർവീസിലൂടെ പരിഹാരമാകുന്നത്. നിലമ്പൂരിൽ നിന്നുള്ള പുറപ്പെടൽ സമയവും മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിലെ എത്തിച്ചേരുന്ന സമയവും സ്റ്റോപ്പുകളുടെ വിവരങ്ങളും കെഎസ്ആർടിസി ബുക്കിംഗ് പോർട്ടലിലും നിലമ്പൂർ ഡിപ്പോയിലും ലഭ്യമാണ്.

English Summary:

KSRTC Swift semi-sleeper super deluxe bus service connecting Nilambur to Bengaluru. The new daytime service flagged off today from the Nilambur depot will offer convenient travel options along the Gudalur-Mysuru corridor.

Follow Us