വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച മലയാളി അറസ്റ്റിൽ, സംഭവം കൊച്ചിയിലേക്കുള്ള യാത്രക്കിടെ
Trying to Open Emergency Door on Flight : യാത്രയ്ക്കിടെ വിമാനത്തിലെ എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ച മലയാളി അറസ്റ്റിൽ. ക്വാലാലംപൂരിൽ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന വിമാനത്തിലാണ് സംഭവമുണ്ടായത്. യാത്രക്കിടയിൽ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച നെടുമ്പാശ്ശേരി സ്വദേശി ജംഷീർ ആണ് പിടിയിലായത്. ഈ വ്യക്തിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് പോലീസ് അറിയിക്കുന്നത്.

വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച സംഭവം -ഃ ഇടത് വശം), പ്രതീകാത്മക ചിത്രം ( വലത് വശം)
നെടുമ്പാശ്ശേരി : യാത്രയ്ക്കിടെ വിമാനത്തിലെ എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ച മലയാളി അറസ്റ്റിൽ. ക്വാലാലംപൂരിൽ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന വിമാനത്തിലാണ് സംഭവമുണ്ടായത്. യാത്രക്കിടയിൽ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച നെടുമ്പാശ്ശേരി സ്വദേശി ജംഷീർ ആണ് പിടിയിലായത്. ഈ വ്യക്തിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് പോലീസ് അറിയിക്കുന്നത്. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. ക്വാലാലംപൂർ – കൊച്ചി സർവീസ് നടത്തുന്ന ബാടിക് എയർലൈൻസിന്റെ 0ഡി 321 എന്ന വിമാനത്തിലാണ് അസാധാരണ സംഭവം ഉണ്ടായത്. ഡോർ തുറക്കാൻ ശ്രമിച്ച ഇയാൾ വാതിലിന്റെ വിൻഡോ തല്ലിപ്പൊട്ടിക്കുകയും ചെയ്തു എന്നാണ് വിവരം.
വിമാനത്തിലെ സഹയാത്രികനായിരുന്ന മെറ്റി മാത്യു ( Matty Mathew ) എന്നയാൾ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഫെയ്ബുക്കിലൂടെ പങ്ക് വച്ചിട്ടുണ്ട്. എമർജൻസി ഡോർ തുറക്കാൻ ശ്രമിക്കുന്നതും വിൻഡോ തല്ലി തകർത്തതും എല്ലാം വീഡിയോയിൽ ഉണ്ട്. ഇതിന് ശ്രമിച്ച നെടുമ്പാശേരി സ്വദേശിയെ കീഴ്പ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം.
ഞെട്ടിക്കുന്നതും ഭയാനകവുമായ ഒരു സംഭവം എന്ന തലക്കെട്ടിൽ മെറ്റി മാത്യു പങ്കുവച്ച കുറിപ്പ് – ‘2026 ഓഗസ്റ്റ് 5-ന് ക്വാലാലംപൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള ബാറ്റിക് എയർ (Batik Air) വിമാനയാത്രയ്ക്കിടെയുണ്ടായ ഞെട്ടിക്കുന്നതും ഭയാനകവുമായ ഒരു സംഭവം . അതൊരു അർദ്ധരാത്രിയിലെ വിമാനയാത്രയായിരുന്നു. മിക്ക യാത്രക്കാരും ഉറക്കത്തിലായിരുന്നു, വിമാനത്തിലേക്ക് വായു അതിവേഗം ഇരച്ചുകയറുന്നതുപോലെയുള്ള ഉച്ചത്തിലുള്ളതും ഭയപ്പെടുത്തുന്നതുമായ ശബ്ദം കേട്ടാണ് ഞങ്ങൾ ഉണർന്നത്. എമർജൻസി എക്സിറ്റിനടുത്ത് ഇരുന്ന ഒരു യാത്രക്കാരൻ വിമാനത്തിന്റെ ജനൽച്ചില്ല് തകർക്കുകയും എമർജൻസി എക്സിറ്റ് വാതിൽ തുറക്കാൻ ശ്രമിക്കുകയും ചെയ്തു. വിമാനത്തിനുള്ളിലേക്ക് വായു ഇരച്ചുകയറുന്ന ഭയാനകമായ ശബ്ദം ഞങ്ങൾക്ക് കേൾക്കാമായിരുന്നു. ഭാഗ്യവശാൽ, വിമാനത്തിന്റെ ഘടനയും ക്യാബിൻ പ്രഷറും (cabin pressure) കാരണം ആ വാതിൽ തുറന്ന് പോയില്ല. സഹയാത്രക്കാരും വിമാന ജീവനക്കാരും ഉടൻ തന്നെ ഇടപെടുകയും, അയാളെ കീഴ്പ്പെടുത്തി സാഹചര്യം കൂടുതൽ വഷളാകാതെ തടയുകയും ചെയ്തു. അങ്ങേയറ്റം ഭയപ്പെടുത്തുന്ന ഒരു അനുഭവമായിരുന്നു അത്; എങ്കിലും ഭാഗ്യവശാൽ, ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്. ആ ഭയാനകമായ നിമിഷങ്ങളിൽ സഹായത്തിനെത്തിയ എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.’
സഹയാത്രികന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
English Summary
A Malayali man has been arrested for attempting to open the emergency door of an aircraft during the flight. The incident occurred on a flight traveling from Kuala Lumpur to Kochi. Jamsheer, a native of Nedumbassery, was taken into custody after trying to open the emergency door mid-flight. Police have stated that the individual suffers from mental health issues.