വിഡി സതീശന്റെ പഴയ ഫോൺ നമ്പർ സ്വന്തമാക്കി, പോലീസുകാരെ വിളിച്ച് തട്ടിപ്പ്; കള്ളനോട്ട് കേസ് പ്രതി അ‌റസ്റ്റിൽ

Fraud committed by acquiring CM VD Satheesan's old phone number: വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന ഔദ്യോഗിക മൊബൈൽ നമ്പർ സ്വന്തമാക്കി മുഖ്യമന്ത്രിയെന്ന വ്യാജേന തട്ടിപ്പ്. ഔദ്യോഗിക മൊബൈൽ നമ്പർ പിന്നീട് അദ്ദേഹം സറണ്ടർ ചെയ്തിരുന്നു. ഈ നമ്പർ ബി.എസ്.എൻ.എല്ലിന് പ്രത്യേക അപേക്ഷ നൽകി ഷംനാദ് സ്വന്തമാക്കുകയായിരുന്നു.

വിഡി സതീശന്റെ പഴയ ഫോൺ നമ്പർ സ്വന്തമാക്കി, പോലീസുകാരെ വിളിച്ച് തട്ടിപ്പ്; കള്ളനോട്ട് കേസ് പ്രതി അ‌റസ്റ്റിൽ

Fraud Committed By Acquiring Cm Vd Satheesan's Old Phone Number

Published: 

10 Nov 2026 | 09:29 AM

തിരുവനന്തപുരം: മുഖ്യമന്ത്രിയെന്ന വ്യാജേന പോലീസുകാരെ വിളിച്ച് ഉൾപ്പെടെ തട്ടിപ്പ് നടത്തിയയാൾ അ‌റസ്റ്റിൽ. കള്ളനോട്ട് കേസുകളിൽ ഉൾപ്പെടെ പ്രതിയായ വെമ്പായം സ്വദേശി ഷംനാദാണ്‌ (41) പിടിയിലായത്. ഇയാൾ മംഗലപുരം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെടെ ഉൾപ്പെട്ടിട്ടുണ്ടെന്ന് കന്റോൺമെന്റ് പോലീസ് അറിയിച്ചു. വി.ഡി. സതീശൻ പ്രതിപക്ഷനേതാവായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന ഔദ്യോഗിക മൊബൈൽ നമ്പർ സ്വന്തമാക്കി മുഖ്യമന്ത്രിയെന്ന വ്യാജേനയാണ് ഷംനാദ് തട്ടിപ്പ് നടത്തിയത്. പ്രതിപക്ഷനേതാവായിരിക്കെ, വി.ഡി. സതീശന് അനുവദിച്ചിരുന്ന ഔദ്യോഗിക മൊബൈൽ നമ്പർ പിന്നീട് അദ്ദേഹം സറണ്ടർ ചെയ്തിരുന്നു. ഈ നമ്പർ ബി.എസ്.എൻ.എല്ലിന് പ്രത്യേക അപേക്ഷ നൽകി ഷംനാദ് സ്വന്തമാക്കുകയായിരുന്നു.

കുടുക്കിയത് പോലീസുകാരന്റെ സംശയം

വിഡി സതീശൻ മുഖ്യമന്ത്രിയായതോടെ അ‌ദ്ദേഹത്തിന്റെ പഴയ നമ്പർ ​സ്വന്തമാക്കിയ ഷംനാദ് പിന്നീട് ഡി.വൈ.എസ്.പി.മാർ, സി.ഐ.മാർ തുടങ്ങി ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടെ വിളിച്ച് മുഖ്യമന്ത്രിയാണെന്ന് പരിചയപ്പെടുത്തി വിവിധ കാര്യങ്ങൾ ആവശ്യപ്പെട്ടു എന്നാണ് വിവരം. ട്രൂ കോളറിൽ ‘വി.ഡി. സതീശൻ’ എന്ന് പേര് കാണിച്ചിരുന്നതിനാൽ ഉദ്യോഗസ്ഥരിൽ പലരും ഇയാളെ വിശ്വസിച്ചു. വിഡി സതീശന്റെ ചിത്രമാണ് പ്രൊഫൈൽ ചിത്രമായി ഉപയോഗിച്ചിരുന്നത്.

Also Read: വടക്കൻ പറവൂരിൽ കാൽ മുറിച്ചുമാറ്റപ്പെട്ട സംഭവം: നടപടി വേണമെന്ന് രോഗി, സ്വന്തം റിസ്കിൽ വീട്ടിൽപോയെന്ന് ആശുപത്രി

എന്നാൽ, മുഖ്യമന്ത്രി നേരിട്ട് വിളിച്ച് നിർദേശം നൽകിയതിൽ സംശയം തോന്നിയ ഒരു സി.ഐ. നടത്തിയ അന്വേഷണം ആണ് ഷംനാദിന്റെ കള്ളി വെളിച്ചത്താക്കാൻ ഇടയാക്കിയത്. സംശയം തോന്നിയ സിഐ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് വിവരം തേടി. അ‌പ്പോഴാണ് വി.ഡി. സതീശൻ ആ നമ്പർ നിലവിൽ ഉപയോഗിക്കുന്നില്ലെന്ന് വ്യക്തമായത്.

സിഐ നൽകിയ വിവരത്തിന്റെ അ‌ടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കന്റോൺമെന്റ് പോലീസിൽ പരാതി നൽകി. മുഖ്യമന്ത്രിയുടെ പേരിൽ ഷംനാദ് എന്തൊക്കെ തട്ടിപ്പുകൾ നടത്തിയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. മറ്റ് പല നേതാക്കളും മുമ്പ് ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പറുകളും ഇയാൾ സ്വന്തമാക്കിയിട്ടുണ്ടോയെന്നും തട്ടിപ്പ് നടത്തിയുണ്ടോയെന്നും പോലീസ് അ‌ന്വേഷിക്കുന്നുണ്ട്.

English Summary

A man has been arrested for committing fraud, which included making calls to police officers while posing as V.D. Satheesan (the Leader of the Opposition). The accused, 41-year-old Shamnad a native of Vembayam who is also implicated in cases involving counterfeit currency was taken into custody. V.D. Satheesan had previously surrendered the official mobile number he used during his tenure as the Leader of the Opposition. Shamnad managed to acquire this number by submitting a special application to BSNL and subsequently used it to carry out the fraud.

Loading...
Unable to load recommendations.
Follow Us
ബജറ്റ് വിലയിൽ ഹീറോയുടെ പ്രീമിയം ബൈക്ക് - എക്സ്ട്രീം 160 R
ബാക്കിവന്ന ബിരിയാണി ചൂടാക്കി കഴിക്കാറുണ്ടോ? അപകടം പതിയിരിപ്പുണ്ട്!
ആട്ടിൻപാൽ vs പശുവിൻപാൽ: ഏതാണ് കേമൻ?
​വൈകിക്കിട്ടിയ ദീപാവലി സമ്മാനം! മൂന്ന് പ്രീപെയ്ഡ് പ്ലാനുകളുമായി BSNL
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി