Kochi Drug Bust: കൊച്ചിയിൽ വൻ ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും അടക്കം 8 പേർ പിടിയിൽ

Kochi Drug Bust: സംഘത്തിൽ സ്ത്രീകൾ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് യുവതികൾ ഉൾപ്പെടെ പിടിയിലായത്.തിരുവനന്തപുരം ശംഖുമുഖം സ്വദേശിയും ഇവന്റെ മാനേജ്മെന്റ് ഉടമയുമായ ഷാജി ഫെർണാണ്ടോ, കലൂർ സ്വദേശിയായ ഓസ്റ്റിൻ ജോസ്, അഭിഭാഷകനായ രോഹിത് നായർ, കൊടുങ്ങല്ലൂർ സ്വദേശി ജിനോ മുരളി...

Kochi Drug Bust: കൊച്ചിയിൽ വൻ ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും അടക്കം 8 പേർ പിടിയിൽ

Arrest

Published: 

29 Mar 2026 | 02:17 PM

കൊച്ചി : ജില്ലയിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ വൻ ലഹരി വേട്ട. ഡോക്ടറും അഭിഭാഷകനും ഇവന്റെ മാനേജ്മെന്റ് ഉടമയും അടക്കം 8 പേർ പിടിയിൽ. സംഘത്തിൽ സ്ത്രീകൾ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് യുവതികൾ ഉൾപ്പെടെ പിടിയിലായത്.

തിരുവനന്തപുരം ശംഖുമുഖം സ്വദേശിയും ഇവന്റെ മാനേജ്മെന്റ് ഉടമയുമായ ഷാജി ഫെർണാണ്ടോ, കലൂർ സ്വദേശിയായ ഓസ്റ്റിൻ ജോസ്, അഭിഭാഷകനായ രോഹിത് നായർ, കൊടുങ്ങല്ലൂർ സ്വദേശി ജിനോ മുരളി, ന്യൂട്രീഷൻ ആയ ആലപ്പുഴ നൂറനാട് സ്വദേശി അക്ബർ ഷാ, ദന്ത ഡോക്ടറായ ബെൻസി റാവുത്തർ, കൊല്ലം സ്വദേശിയും ഫിസിയോതെറാപ്പിസ്റ്റും ആയ സെയ്തലവി ഫാത്തിമ, ഏവിയേഷൻ വിദ്യാർത്ഥിയായ അമൽ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

ALSO READ:ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം; പോലീസിനെ വലച്ച പ്രതികൾ ഒടുവിൽ പിടിയിൽ

ഇവരുടെ കൈയിൽ നിന്നും മാരക ലഹരിയായ ഹൈബ്രിഡ് കഞ്ചാവും കൊക്കെയ്നും മത്താഫിറ്റമിനും ആണ് പിടികൂടിയത്. 5 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 0.34 ഗ്രാം കൊക്കെയ്ൻ, 0.44 ഗ്രാം എക്സ്റ്റസി പിൽ എന്നിവയും കണ്ടെടുത്തു. ഇതിൽ ഇവന്റെ മാനേജ്മെന്റ ഉടമയായ ഷാജി യുവാക്കൾക്കും വിദ്യാർത്ഥികൾക്കും മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ്.

Follow Us
നടുറോഡിൽ കരടി, കടിച്ചത് പക്ഷെ
ഒരു പശുവിനായി മന്ത്രി ഉത്തരവിട്ടു, ഒടുവിൽ
റേഷൻ ലോറി മറിഞ്ഞു, അരിയുമായി കടന്ന് നാട്ടുകാർ
എന്താ, വെറൈറ്റിയല്ലേ? ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ വേറിട്ട പ്രചാരണ ശൈലി