AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം; പോലീസിനെ വലച്ച പ്രതികൾ ഒടുവിൽ പിടിയിൽ

രാത്രികാലങ്ങളിലാണ് മോഷണത്തിന് വേണ്ടി ഇവർ ചുറ്റിക്കറങ്ങുന്നത്. ക്ഷേത്രങ്ങൾ കണ്ടുവെച്ച് പൂട്ടു തകർത്ത് ഭണ്ഡാരം, കിണ്ടി, വിളക്ക് തുടങ്ങിയ വിലപ്പിടപ്പുള്ള പാത്രങ്ങൾ അടക്കം മോഷ്ടിക്കുന്നതാണ് പതിവ്. മാത്രമല്ല മോഷണത്തിനായി വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച ബൈക്കിലാണ് പ്രതികൾ യാത്ര ചെയ്തിരുന്നത്.അതിനാൽ തന്നെ ഇവരെ പിടികൂടുക എന്നത്...

ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം; പോലീസിനെ വലച്ച പ്രതികൾ ഒടുവിൽ പിടിയിൽ
Kerala Police Image Credit source: Tv9 Network
Ashli C
Ashli C | Updated On: 29 Mar 2026 | 08:08 AM

കൊച്ചി: രാത്രികാലങ്ങളിൽ ബൈക്കിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തി വന്ന പ്രതികളെ ഒടുവിൽ പിടികൂടി. പനങ്ങാട് പണ്ടേക്കാട്ട് വീട്ടിൽ ദേവസിയുടെ മകൾ ഡാർവിൻ (23) പനങ്ങാട് മാനാട്ടിൽ വീട്ടിൽ പ്രസാദിന്റെ മകൻ ശ്യാമപ്രസാദ് (18) എന്നിവരാണ് വലയിൽ ആയത്. പനങ്ങാട് പോലീസ് ആണ് പ്രതികളെ പിടികൂടിയത്.

രാത്രികാലങ്ങളിലാണ് മോഷണത്തിന് വേണ്ടി ഇവർ ചുറ്റിക്കറങ്ങുന്നത്. ക്ഷേത്രങ്ങൾ കണ്ടുവെച്ച് പൂട്ടു തകർത്ത് ഭണ്ഡാരം, കിണ്ടി, വിളക്ക് തുടങ്ങിയ വിലപ്പിടപ്പുള്ള പാത്രങ്ങൾ അടക്കം മോഷ്ടിക്കുന്നതാണ് പതിവ്. മാത്രമല്ല മോഷണത്തിനായി വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച ബൈക്കിലാണ് പ്രതികൾ യാത്ര ചെയ്തിരുന്നത്.

ALSO READ:തിരുവനന്തപുരത്ത് വയോധികയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡനം; കേസെടുത്ത് പോലീസ്

അതിനാൽ തന്നെ ഇവരെ പിടികൂടുക എന്നത് പോലീസിനെ സംബന്ധിച്ച് വലിയൊരു തലവേദനയായി മാറിയിരുന്നു. സിസിടിവികൾ കേന്ദ്രീകരിച്ചും പ്രതികൾ സഞ്ചരിച്ച വഴികളും മനസ്സിലാക്കിയാണ് ശ്രമകരമായ അന്വേഷണത്തിനൊടുവിൽ പോലീസ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

പനങ്ങാട് കോതേശ്വരം ശിവ ക്ഷേത്രം, പാട്ടുപറമ്പിൽ മഹാദേവ ക്ഷേത്രം, നെട്ടൂർ കല്ലത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയഇവർ മോഷണം സാമഗ്രികൾ ചോറ്റാനിക്കരയിലുള്ള ആക്രിക്കടയിലാണ് വിൽക്കാറുള്ളത്. തൊണ്ടിമുതലും പോലീസ് കണ്ടെടുത്തിട്ടുണ്ട്. അതേസമയം കേസിൽ ഒന്നാംപ്രതിയായ ഡാർവിൻ പോക്സോ, ഭവന ഭേദനം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്.

Follow Us