AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Police  : 161 ഡി.വൈ.എസ്.പിമാർക്ക് കൂട്ട സ്ഥലം മാറ്റം, പോലീസിൽ വൻ അഴിച്ചുപണി

Kerala Poice Reshuffle : സംസ്ഥാനത്തെ പോലീസ് സേനയിൽ വൻ അഴിച്ചു പണി നടത്തി സർക്കാർ. നടപടിയുടെ ഭാഗമായി 161 ഡിവൈഎസ്പിമാരെയാണ് ഒരുമിച്ച് സ്ഥലം മാറ്റിയിരിക്കുന്നത്. സ്ഥലംമാറ്റം വൈകുന്നതിൽ സേനയ്ക്കുള്ളിൽ നിന്നു തന്നെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ഇപ്പോൾ കൂട്ട സ്ഥലം മാറ്റം ഉണ്ടായിരിക്കുന്നത്. പത്തുവർഷത്തെ പിണറായി വിജയൻ സർക്കാരിന് ശേഷം യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഐപിഎസ്‌ തലത്തിൽ അടിമുടി മാറ്റങ്ങൾ വരുത്തിയിരുന്നു.

Kerala Police  : 161 ഡി.വൈ.എസ്.പിമാർക്ക് കൂട്ട സ്ഥലം മാറ്റം, പോലീസിൽ വൻ അഴിച്ചുപണി
Kerala PoliceImage Credit source: Facebook / Kerala Police
Amal KV
Amal KV | Published: 26 Jul 2026 | 07:28 AM

തിരുവനന്തപുരം : സംസ്ഥാനത്തെ പോലീസ് സേനയിൽ വൻ അഴിച്ചു പണി നടത്തി സർക്കാർ. നടപടിയുടെ ഭാഗമായി 161 ഡിവൈഎസ്പിമാരെയാണ് ഒരുമിച്ച് സ്ഥലം മാറ്റിയിരിക്കുന്നത്. സ്ഥലംമാറ്റം വൈകുന്നതിൽ സേനയ്ക്കുള്ളിൽ നിന്നു തന്നെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ഇപ്പോൾ കൂട്ട സ്ഥലം മാറ്റം ഉണ്ടായിരിക്കുന്നത്. പത്തുവർഷത്തെ പിണറായി വിജയൻ സർക്കാരിന് ശേഷം യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഐപിഎസ്‌ തലത്തിൽ അടിമുടി മാറ്റങ്ങൾ വരുത്തിയിരുന്നു. എന്നാൽ താഴെ തട്ടിൽ ഇതുണ്ടായില്ല.

എഡിജിപി, ഡിഐജി, കമ്മീഷണർ, എസ് പി തലങ്ങളിൽ ചുമതല മാറ്റമുണ്ടായി എങ്കിലും അതിനു താഴേക്ക് മാറ്റങ്ങൾ വരുത്തിയിരുന്നില്ല. സംസ്ഥാനത്തെ പോലീസിലെ സ്റ്റേഷൻ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥരാണ് ഡിവൈസ് പി മാർ. പുതിയ ഉത്തരവ് പ്രകാരം തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ഏകദേശം എല്ലാ സബ് ഡിവിഷനുകളിലെയും ഡിവൈഎസ്‌പി മാർക്ക് സ്ഥലം മാറ്റം ഉണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് സ്വന്തം ജില്ലയിൽ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ചട്ടമുള്ളതിനാലാണ് ഇതിൽ പലരെയും മാസങ്ങൾക്ക് മുമ്പ് മറ്റ് ജില്ലകളിലേക്ക് മാറ്റിയത്. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സർക്കാർ അധികാരത്തിൽ വന്ന് രണ്ടുമാസം പിന്നിട്ടിട്ടും തിരികെ നിയമനം നൽകാത്തിൽ പോലീസ് സേനയ്ക്കുള്ളിൽ നിന്നു തന്നെ വിമർശനം ഉയർന്നിരുന്നു.

Also Read: മാസപ്പടി കേസ് : വീണയ്ക്കും പിണറായിക്കും കരുക്ക് മുറുകുന്നു, കൂടുതൽ തെളിവുകൾ

പുതിയ നീക്കം വഴി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മാറ്റിനിർത്തപ്പെട്ട ഉദ്യോഗസ്ഥർക്ക് കാര്യമായ പരിഗണനയും പുതിയ സ്ഥലമാറ്റത്തിൽ ഉണ്ട്. പ്രധാന സബ് ഡിവിഷനുകളിലേക്ക് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തഴയപ്പെട്ട ഉദ്യോഗസ്ഥർക്ക് പരിഗണന ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന. ഇന്നലെ അർധരാത്രിയോടെയാണ് ആഭ്യന്തര വകുപ്പ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

ഇനി അവശേഷിക്കുന്നത് ഇൻസ്പെക്ടർമാരുടെയും സബ് ഇൻസ്‌പെക്ടർമാരുടെയും സ്ഥലം മാറ്റം ആണ്. വരുന്ന ആഗസ്റ്റ് 15 ഓടെ ഇതിലും തീരുമാനം ഉണ്ടാകും. നിലവിൽ സർക്കിൾ ഇൻസ്പെക്ടർമാർ ആണ് പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി പ്രവർത്തിക്കുന്നത്. എന്നാൽ ഇതിന് മാറ്റം വരുത്തി പഴയതുപോലെ സബ് ഇൻസ്പെക്ടർമാർക്ക് സ്റ്റേഷന്റെ ചുമതല നൽകാനുള്ള തീരുമാനം ഉണ്ടാകുമെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഓഗസ്റ്റ് 15 ഓടെ അക്കാര്യത്തിലും പുതിയ തീരുമാനം നടപ്പിലാകും എന്നാണ് അറിയുന്നത്.

English Summary

The government has carried out a major reshuffle within the state police force, transferring 161 DySPs simultaneously. This mass transfer follows criticism from within the force regarding delays in effecting such changes. Notably, sweeping changes at the IPS level had previously been implemented when the UDF government assumed office following the ten-year tenure of the Pinarayi Vijayan administration.

Follow Us