അനസ്തീഷ്യ നൽകിയതിൽ പിഴവ്, കണ്ണൂരിൽ ​ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി മരിച്ചു

Child Dies After Anesthesia: കണ്ണൂർ പയ്യന്നൂരിൽ ചികിത്സാ പിഴവ് മൂലം കുട്ടിക്ക് ദാരുണാന്ത്യം സംഭവിച്ചു. മുഖത്ത് പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ച ഒന്നര വയസുകാരൻ ആണ് അനസ്തീഷ്യ നൽകിയിതിനെ തുടർന്നുണ്ടായ ആരോ​ഗ്യപ്രശ്നങ്ങൾ കൊണ്ട് മരണപ്പെട്ടത്. സൂരജ് വിജിഷ ദമ്പതികളുടെ മകനായ ഒരു വയസ്സും അഞ്ച് മാസവും മാത്രം പ്രയമായ ദേവാൻഷ് ശൗര്യ എന്ന കുട്ടിയാണ് ഇന്നലെ മരണത്തിന് കീഴടങ്ങിയത്.

അനസ്തീഷ്യ നൽകിയതിൽ പിഴവ്, കണ്ണൂരിൽ ​ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി മരിച്ചു

പ്രതീകാത്മക ചിത്രം

Updated On: 

11 Jul 2026 | 08:42 AM

കണ്ണൂർ : കണ്ണൂർ പയ്യന്നൂരിൽ ചികിത്സാ പിഴവ് മൂലം കുട്ടിക്ക് ദാരുണാന്ത്യം സംഭവിച്ചു. മുഖത്ത് പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ച ഒന്നര വയസുകാരൻ ആണ് അനസ്തീഷ്യ നൽകിയിതിനെ തുടർന്നുണ്ടായ ആരോ​ഗ്യപ്രശ്നങ്ങൾ കൊണ്ട് മരണപ്പെട്ടത്. സൂരജ് വിജിഷ ദമ്പതികളുടെ മകനായ ഒരു വയസ്സും അഞ്ച് മാസവും മാത്രം പ്രയമായ ദേവാൻഷ് ശൗര്യ എന്ന കുട്ടിയാണ് ഇന്നലെ മരണത്തിന് കീഴടങ്ങിയത്. കുട്ടി കളിക്കുന്നതിന് ഇടയിൽ മുഖത്ത് പരിക്ക് പറ്റുകയായിരുന്നു. തുടർന്നാണ് പയ്യന്നൂർ ബി.എം.എച്ച്  ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചത്. കളിക്കുന്നതിനിടയിൽ വീണ ഒന്നര വയസുകാരന് കീഴ് ചുണ്ടിനും താടിയ്ക്കും ഇടയിലായിട്ടാണ് പരിക്ക് ഏൽക്കുന്നത്.

ആശുപത്രയിൽ എത്തിച്ചപ്പോൾ സ്റ്റിച്ച് ഇടണം എന്ന് പറയുകയും അതിനായി അനസ്തീഷ്യ നൽകുകയുമായിരുന്നു. ശേഷം കുട്ടിയുടെ ആരോ​ഗ്യ നില പെട്ടെന്ന് മോശമായി. തുടർന്ന് 48 മണിക്കൂറുകൾ കുട്ടിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. അവസാനം കുട്ടിയുടെ രക്ത സമ്മർദ്ദവും മറ്റ് ലെവലുകളുമെല്ലാം ക്രമാതീതമായി താഴുകയാണ് ഉണ്ടാത്. ഈ മാസം (ജൂലൈ ) അ‍ഞ്ചാം തീയതിയിയാണ് കുട്ടിക്ക് വീണ് പരിക്ക് പറ്റുന്നത്.

Also Read: ക്ലാസിൽ ശ്രദ്ധിച്ചില്ല, അധ്യാപകൻ ചൂരലുകൊണ്ടടിച്ചു; അഞ്ചാം ക്ലാസുകാരിയുടെ കൈക്ക് പൊട്ടൽ

വിവാഹം കഴിഞ്ഞ് നീണ്ട എട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് സൂരജിനും വിജിഷയ്ക്കും ഒടുവിൽ കുട്ടി ഉണ്ടാകുന്നത്. ആ കുട്ടിയ്ക്കാണ് ഇപ്പോൾ ദാരണമായ മരണം സംഭവിച്ചിരിക്കുന്നു എന്നത് ഏറെ ഉള്ളുലയ്ക്കുന്ന കാര്യമാണ്. മുറിവ് മാറാനായി വെറും പ്ലാസ്റ്റർ മാത്രം ഒട്ടിച്ച് വിടേണ്ട കേസിലാണ് ജീവൻ എടുത്തിരിക്കുന്നത് എന്നാണ്കുട്ടിയുടെ ബന്ധുക്കളിൽ ഓരാളായ ഒരു ഡോക്ടർ പ്രതികരിച്ചത്. ഏറ്റവും നൂതനമെന്ന് വിശേഷിപ്പിക്കുന്ന ചികിത്സയെ തുടർന്ന് ഒരു കുഞ്ഞിന് ജീവൻ നഷ്ടമായിരിക്കുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ​ഗുരുതര ചികിത്സാ പിഴവ് സംഭവിച്ചു എന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ ബന്ധുക്കൾ പയ്യന്നൂർ പോലീസിനെ സമീപ്പിച്ചിരുന്നു. തുടർന്ന് പോലീസ് എഫ്.ഐ.ആർ രിജിസ്റ്റർ ചെയ്യുകയും കുട്ടിയെ ചികിത്സിച്ച ഡോക്ടർക്കെതിരെ കേസ് എടുക്കുകയും ചെയ്തു. സംഭവത്തിൽ ബന്ധുക്കളുടെ അടക്കം മൊഴിയും രേഖപ്പെടുത്തി. നിലവിൽ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലാണ് കുട്ടിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത് എന്നാണ് വിവരം. ഇവിടെ വച്ച് പോസ്റ്റ് മോർ്ട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കും.

എന്നാൽ ആരോപണങ്ങൾ നിഷേധിച്ച ബേബി മെമ്മോറിയൽ ആശുപത്രി അധികൃതർ തങ്ങൾ മാനദണ്ഡങ്ങൾ പാലിച്ചാണ് വൈദ്യ സഹായം ഉറപ്പാക്കിയത് എന്ന് പറഞ്ഞു. കുട്ടിയുടെ മരണത്തിൽ ദുഖവും രേഖപ്പെടുത്തി.

English Summary

A child met a tragic end due to medical negligence in Payyannur, Kannur. The one-and-a-half-year-old boy, who had been taken to a private hospital for treatment following a facial injury, died due to health complications arising from the administration of anesthesia. Devansh Shaurya, the son of the couple Suraj and Vijisha, passed away yesterday; he was only one year and five months old. The child had sustained the facial injury while playing.

Loading...
Unable to load recommendations.
Follow Us
Related Stories
Supplyco Onam 2026 Turnover: 35 ദിവസം കൊണ്ട് 422 കോടി! സപ്ലൈകോ ഓണം വിപണിയിൽ റെക്കോർഡ് വിറ്റു വരവ്
Robo Maveli : തിരുവാതിര സ്റ്റെപ്പൊക്കെ ഇട്ട് മാസായി വന്നതാ, ദേ വെട്ടിയിട്ട വാഴത്തണ്ട് പോലെ! കൊച്ചിയിൽ റോബോ മാവേലിക്ക് സംഭവിച്ചത്?
PV Anvar: ബേപ്പൂരിൽ പി വി അൻവർ വേണ്ടിയിരുന്നില്ല; മറ്റാരെങ്കിലും ആയിരുന്നെങ്കിൽ വിജയിച്ചേനെ ; മുല്ലപ്പള്ളി രാമചന്ദ്രൻ
MVD On Modification : ഒരു മോഡിഫിക്കേഷനും വേണ്ട, പിടിച്ചാൽ നല്ല ഫൈനടിക്കും – നിർദേശവുമായി ട്രാൻസ്പോർട്ട് കമ്മീഷ്ണർ
CM VD Satheesan Onam Wishes: അതിജീവനത്തിന് പ്രേരിപ്പിക്കുന്ന പ്രതിസന്ധികളിൽ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണവും; ആശംസകൾ നേർന്നു മുഖ്യമന്ത്രി
Kerala Weather Update: കൂടുതൽ ഇടങ്ങളി​ൽ യെല്ലോ അ‌ലർട്ട്; 11 ജില്ലകളിൽ ഇന്ന് ശക്തമായ മഴ
ഖലീഫയെക്കാൾ ബഹുദൂരം മുന്നിൽ ബത്ലഹേം കുടുംബ യൂണിറ്റ്
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി