AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Malappuram Student Beaten: ക്ലാസിൽ ശ്രദ്ധിച്ചില്ല, അധ്യാപകൻ ചൂരലുകൊണ്ടടിച്ചു; അഞ്ചാം ക്ലാസുകാരിയുടെ കൈക്ക് പൊട്ടൽ

Malappuram Student Beaten Incident: ക്ലാസിൽ ശ്രദ്ധിക്കുന്നില്ല എന്ന് ആരോപിച്ചാണ് കുട്ടിയുടെ കൈയിൽ ചൂരലുകൊണ്ട് അടിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. പൊട്ടലുള്ള കൈകൊണ്ട് നിർബന്ധിച്ച് ബോർഡിൽ എഴുതിച്ചെന്നും വിദ്യാർഥിനി പറഞ്ഞതായി വിവരമുണ്ട്. നിലവിൽ കുട്ടി ആശുപ്ത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കുടുംബം പോലീസിലും ബാലാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.

Malappuram Student Beaten: ക്ലാസിൽ ശ്രദ്ധിച്ചില്ല, അധ്യാപകൻ ചൂരലുകൊണ്ടടിച്ചു; അഞ്ചാം ക്ലാസുകാരിയുടെ കൈക്ക് പൊട്ടൽ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 10 Jul 2026 | 08:30 PM

മലപ്പുറം: കൽപകഞ്ചേരി കല്ലിങ്ങപ്പറമ്പിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുടെ കൈ അധ്യാപകൻ തല്ലിയൊടിച്ചെന്ന് പരാതി. എംഎസ്എംഎച്ച്എസ്എസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈക്കാണ് പൊട്ടലുള്ളത്. ക്ലാസിൽ ശ്രദ്ധിക്കുന്നില്ല എന്ന് ആരോപിച്ചാണ് കുട്ടിയുടെ കൈയിൽ ചൂരലുകൊണ്ട് അടിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. പൊട്ടലുള്ള കൈകൊണ്ട് നിർബന്ധിച്ച് ബോർഡിൽ എഴുതിച്ചെന്നും വിദ്യാർഥിനി പറഞ്ഞതായി വിവരമുണ്ട്. നിലവിൽ കുട്ടി ആശുപ്ത്രിയിൽ ചികിത്സയിലാണ്.

കണക്കു പഠിപ്പിക്കുന്ന അധ്യാപകനാണ് ചൂരൽ കൊണ്ട് കുട്ടിയെ അടിച്ചത്. സംഭവത്തിൽ കുടുംബം പോലീസിലും ബാലാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. കുട്ടിയുടെ പിൻഭാ​ഗത്ത് കൂടി വന്നാണ് അധ്യാപകൻ ചൂരൽ കൊണ്ട് കൈപത്തിക്ക് മുകൾ ഭാഗത്തായി അടിച്ചതെന്നാണ് വിവരം. അടിച്ചതിന് ശേഷവും അധ്യാപകൻ കുട്ടിയെ കൊണ്ട് ബോർഡിൽ എഴുതിപ്പിച്ചു. അടികൊണ്ട് ഭാ​ഗത്ത് വീർത്തുവരുന്നത് കണ്ടതോടെയാണ് അടിച്ച അധ്യാപകനും പ്രധാന അധ്യാപകനും ചേർന്ന് വീട്ടിലേക്ക് വിളിച്ച് വിവരം അറിയിച്ചത്. ഇത്തരമൊരു സംഭവം ഉണ്ടായിട്ടും സ്‌കൂളിൽ നിന്നുള്ളവർ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോവാൻ തയ്യാറായില്ല എന്നും വീട്ടുകാർ പറയുന്നു.

ALSO READ: 13 വയസുകാരിയുടെ വ്യാജ പീഡന പരാതി: യുവാവിനെ മർദിച്ച എസ്ഐക്ക് സ്ഥലംമാറ്റം; സിഐക്ക് എതിരേയും നടപടി വരും

സാവരിയയുടെ മരണം കേരള പോലീസ് അന്വേഷിക്കും

ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയായിരുന്ന സാവരിയ ബസന്ത് കൊല്ലപ്പെടാൻ ഇടയായ സാഹചര്യം കേരള പോലീസ് അന്വേഷിക്കും. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശിനെയാണ് സാവരിയ എംബിബിഎസ് പഠിച്ചിരുന്നത് ഉസ്ബെക്കിസ്ഥാനിലാണ്. പെൺകുട്ടി ക്രൂരമായയാണ് കൊല്ലപ്പെട്ടത് എന്നാണ് പോസ്റ്റമോർട്ടം റിപ്പോർട്ടിലടക്കം വ്യക്തമാകുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സാവരിയയുടെ സഹപാഠിയും മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയുമായ സദറുൽ അനവിനെ ഉസ്ബെക്കിസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

നാട്ടിലെത്തിച്ച പെൺകുട്ടിയുടെ മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നും ‌ക്രൂരമായ മർദ്ദനം ഏറ്റുവാങ്ങിയാണ് സാവരിയാ മരണത്തിന് കീഴടങ്ങിയത് എന്നാണ് ലഭിക്കുന്ന സൂചന. പെൺകുട്ടിയുടെ തലയ്ക്ക് പിന്നിലും ശരീരമൊട്ടാകെയും ശക്തമായ രീതിയിൽ മർദ്ദനം ഏറ്റതിന്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. നട്ടെല്ലിനും പൊട്ടലുണ്ട് എന്നാണ് പരിശോധനയിൽ നിന്നും കണ്ടെത്തിയിരിക്കുന്നത്.

സാവരിയയെ മതപരിവർത്തനം നടത്തുന്നതിനായി സദറുൾ അനം നിരന്തരം പ്രേരിപ്പിച്ചിരുന്നുവെന്നും എന്നാൽ പെൺകുട്ടി അതിന് തയ്യാറായിരുന്നില്ലെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. പ്രതി അതിക്രൂരമായാണ് സാവരിയയെ മർദ്ദിച്ചിരുന്നതെന്നും പെൺകുട്ടിയുടെ കാൽ മുതൽ തല വരെ ചതവുകളുണ്ടായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. എന്നാൽ കൊലപാതകത്തിന് പ്രേരിപ്പിച്ച കൃത്യമായ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. സംഭവത്തിൽ സദറുൾ അനമിനെതിരെ കൊലക്കുറ്റം ചുമത്തി ഹരിപ്പാട് പൊലീസ് കേസെടുത്തിട്ടുണ്ട്. നിലവിൽ പ്രതി ഉസ്‌ബെക്കിസ്ഥാൻ പൊലീസിന്റെ കസ്റ്റഡിയിലാണ്.

English Summary:

Malappuram kalpakanchery teacher beaten a fifth standard student using stick and her hand broken. The family has filed a complaint with the police and the Child Rights Commission regarding the incident.

Follow Us