മെസിയുടെ പേരിലെ തട്ടിപ്പ്, മുൻ മന്ത്രി വി. അബ്ദുറഹിമാനെ ചോദ്യം ചെയ്ത് എസ്.ഐ.ടി

SIT Questions Former Sports Minister V Abdurahiman: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിൽ നടത്തിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനെ പ്രത്യേക അന്വേഷണ സംഘം ( എസ്. ഐ. ടി) ചോദ്യം ചെയ്തു. തിരുവനന്തപുരത്ത് നിന്നുള്ള പ്രത്യേക അന്വേഷണ സംഘം വ്യാഴാഴ്ച മലപ്പുറത്ത് എത്തി ഏകദേശം...

മെസിയുടെ പേരിലെ തട്ടിപ്പ്, മുൻ മന്ത്രി വി. അബ്ദുറഹിമാനെ ചോദ്യം ചെയ്ത് എസ്.ഐ.ടി

V Abdurahiman

Published: 

02 Oct 2026 | 09:00 PM

തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിൽ നടത്തിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനെ പ്രത്യേക അന്വേഷണ സംഘം ( എസ്. ഐ. ടി) ചോദ്യം ചെയ്തു. തിരുവനന്തപുരത്ത് നിന്നുള്ള പ്രത്യേക അന്വേഷണ സംഘം വ്യാഴാഴ്ച മലപ്പുറത്ത് എത്തി ഏകദേശം നാല് മണിക്കൂറോളം ആണ് മുൻമന്ത്രി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയത് എന്നാണ് വിവരം.

മന്ത്രിയായിരുന്ന സമയത്ത് സ്പെയിനിലേക്കുള്ള വിദേശയാത്ര, പരിപാടിയുടെ സ്പോൺസറായ കമ്പനിയെ തിരഞ്ഞെടുത്ത രീതി, അതിൽ അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ എന്നിങ്ങനെയുള്ള പ്രധാന വിവരങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വി. അബ്ദുറഹിമാനോട് ചോദിച്ചറിഞ്ഞത്. കേസിലെ പ്രധാന പ്രതിയായ ആന്റോ അഗസ്റ്റിന്റെ വീട്ടിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും നേരത്തെ അന്വേഷണ സംഘം പരിശോധന നടത്തുകയുണ്ടായി.

Also Read: ഉറങ്ങുന്നതിനു മുമ്പ് എന്നും കാണുമായിരുന്നു; തന്റെ AI ഡാൻസ് വീഡിയോ നീക്കം ചെയ്ത നടപടി അന്യായമെന്ന് മുഖ്യമന്ത്രി

ഈ പരിശോധനയിൽ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായും സ്പോൺസറുമായും മന്ത്രിയുടെ ഓഫീസ് നടത്തിയ കത്തിടപാടുകൾ ഉൾപ്പെടെയുള്ള രേഖകൾ കണ്ടെത്തിയതായാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. ഇത്തരത്തിൽ കണ്ടെടുത്ത രേഖകളുടെയും മുൻകൂട്ടി തയ്യാറാക്കിയ ചോദ്യവലിയുടെയും അടിസ്ഥാനത്തിലാണ് മുൻ കായിക വകുപ്പ് മന്ത്രിയുടെ മൊഴി എടുത്തത്. പരിപാടിയുടെ സ്പോൺസർക്ക് കൊച്ചിയിലെ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം വിട്ടു നൽകിയതുമായി ബന്ധപ്പെട്ട് അന്നത്തെ കായിക വകുപ്പ് മന്ത്രിയായിരുന്ന വി അബ്ദുറഹ്മാൻ ചട്ട വിരുദ്ധമായി ഇടപെട്ടു എന്നുള്ള ആരോപണവും നേരത്തെ ഉയർന്നിരുന്നു.

മെസ്സിയുടെ പേരിൽ തട്ടിപ്പ് നടത്തിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും എന്നാണ് സർക്കാർ പറയുന്നത്. അതിന്റെ ഭാഗമായാണ് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് നടപടികൾ മുന്നോട്ടു കൊണ്ടുപോകുന്നത്. മെസ്സിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനം ഉണ്ടാകും എന്ന പേരിൽ വലിയ സാമ്പത്തിക തട്ടിപ്പാണ് നടന്നത് എന്ന ആരോപണം നിയമ സഭ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഉയർന്ന് വന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സ്പോൺസർ നടത്തിയ സാമ്പത്തിക ഇടപാടിൽ ജി എസ് ടി വകുപ്പും നടപടി എടുത്തിരുന്നു. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് മെസിയെയും ടീമിനെയും കേരളത്തിൽ എത്തിക്കുമെന്ന പേരിൽ നിരവധി മൊന്നൊരുക്കങ്ങൾ വരെ സർക്കാർ തലത്തിൽ നടത്തിയിരുന്നു. ഈ വിവാദങ്ങളൊക്കെ നിലനിൽക്കെ മെസി ഇന്ത്യയിൽ വന്നുപോവുകയും ചെയ്തു.

English Summary

The Special Investigation Team (SIT) questioned former Sports Minister V. Abdurahiman in connection with a financial fraud case involving a proposal to bring football legend Lionel Messi to Kerala.

Loading...
Unable to load recommendations.
Follow Us
വൈറ്റമിൻ ഡി ലഭിക്കാൻ എപ്പോൾ, എത്ര നേരം വെയിൽ കൊള്ളണം?
ക്രീം ഒന്നും വേണ്ട! ചർമ്മത്തിന്റെ സ്വാഭാവിക തിളക്കത്തിന് ചില പൊടിക്കൈകൾ
വിവോ V80 ഉണ്ട്, ഓപ്പോ F35 5ജിയും F35 പ്രോ 5ജിയും ഉണ്ട്!
ഒരുമിച്ച് സൂക്ഷിക്കാന്‍ പാടില്ലാത്ത പച്ചക്കറികളും പഴങ്ങളും
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ