AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

META: ആരും പറഞ്ഞിട്ടില്ല, സാങ്കേതിക പിഴവാണ്! പോസ്റ്റുകൾ നീക്കം ചെയ്തതിൽ മെറ്റയുടെ വിശദീകരണം

META Explonation:നിലവിൽ ഈ സാങ്കേതിക പ്രശ്നം പരിഹരിച്ചതായും നീക്കം ചെയ്ത എല്ലാ വീഡിയോകളും പോസ്റ്റുകളും എല്ലാം പുനസ്ഥാപിച്ചതായും ഔദ്യോഗികമായി അറിയിച്ചു.അതേസമയം വാർത്ത മാധ്യമങ്ങളിൽ അടക്കമുള്ള പോസ്റ്റുകൾ വ്യാപകമായി ഡിലീറ്റ് ചെയ്യപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി വി.ഡി സതീശനും സർക്കാരിനും എതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ്........

META: ആരും പറഞ്ഞിട്ടില്ല, സാങ്കേതിക പിഴവാണ്! പോസ്റ്റുകൾ നീക്കം ചെയ്തതിൽ മെറ്റയുടെ വിശദീകരണം
Vd SatheesanImage Credit source: PTI Photos, Social Media
Ashli C
Ashli C | Published: 15 Aug 2026 | 05:19 PM

തിരുവനന്തപുരം: വാർത്താമാധ്യമങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്തതിൽ വിശദീകരണം നൽകി മെറ്റ. പോസ്റ്റുകൾ നീക്കം ചെയ്തത് ആരുടെയും നിർദ്ദേശപ്രകാരം അല്ലെന്നും കമ്പനിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്റ്റ്‌വെയർ അപ്ഡേഷന്റെ ഭാഗമായി സംഭവിച്ച സാങ്കേതിക പിഴവാണ് എന്നാണ് മെറ്റ നൽകുന്ന വിശദീകരണം.

കേരളത്തിൽ മാത്രമല്ല ഈ പിഴവ് സംഭവിച്ചത് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ പല പോസ്റ്റുകളും നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെന്നും മെറ്റയുടെ ഇന്ത്യയിലെ നോഡൽ ഓഫീസർ കേരള പോലീസ് സൈബർ ഓപ്പറേഷൻ വിങ്ങിന് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കി.

വിവാദങ്ങൾക്ക് കടുത്ത സാഹചര്യത്തിലാണ്…

നിലവിൽ ഈ സാങ്കേതിക പ്രശ്നം പരിഹരിച്ചതായും നീക്കം ചെയ്ത എല്ലാ വീഡിയോകളും പോസ്റ്റുകളും എല്ലാം പുനസ്ഥാപിച്ചതായും ഔദ്യോഗികമായി അറിയിച്ചു.അതേസമയം വാർത്ത മാധ്യമങ്ങളിൽ അടക്കമുള്ള പോസ്റ്റുകൾ വ്യാപകമായി ഡിലീറ്റ് ചെയ്യപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി വി.ഡി സതീശനും സർക്കാരിനും എതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർന്ന വന്നിരുന്നത്.

ALSO READ:ഇനി ചുരിദാറും ചെരിപ്പും മതി! ഗര്‍ഭിണികളായ വനിതാ പൊലീസുകാരുടെ യൂണിഫോം പരിഷ്‌കരിച്ചു

വിവാദങ്ങൾക്ക് കടുത്ത സാഹചര്യത്തിലാണ് കേരള പോലീസിന്റെ സൈബർ ഓപ്പറേഷൻ വിങ് ഇത് സംബന്ധിച്ച് വിശദീകരണം മെറ്റയോട് തേടിയത്. സർക്കാരിനെതിരെ വിവാദങ്ങൾ ഉയർന്നതോടെ ഈ സംഭവത്തിൽ പങ്കില്ല എന്ന് മുഖ്യമന്ത്രിയുടെ ഓഫീസും പോലീസ് സൈബർ വിഭാഗവും നേരത്തെ തന്നെ അറിയിച്ചിരുന്നു.

മാത്രമല്ല രാഷ്ട്രീയ വിമർശന സ്വഭാവം ഉള്ള പോസ്റ്റുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെടാറില്ലെന്നും പോലീസും അറിയിച്ചു. എന്നാൽ വ്യക്തിപരമായി അവഹേളിക്കുന്ന തരത്തിലും അശ്ലീല സ്വഭാവം ഉള്ളതുമായ പോസ്റ്റുകൾ നീക്കാൻ ആവശ്യപ്പെടാറുണ്ട്. മാത്രമല്ല നീക്കം ചെയ്തുവെന്ന് ആരോപണം ഉയരുന്ന പോസ്റ്റുകൾ ഈ വിഭാഗത്തിൽ പെട്ടവയല്ല. പോസ്റ്റുകൾ നീക്കം ചെയ്തതിന് പിന്നിൽ മുഖ്യമന്ത്രിയാണെന്ന തരത്തിൽ പ്രതിപക്ഷം ആരോപണം ഉയർത്തിയിരുന്നു.

എൽഡിഎഫിലെ ഉന്നത നേതാക്കൾ ഉൾപ്പെടെ വിഡി സതീശൻ സർക്കാരിനെതിരെ വലിയ ആരോപണങ്ങളും വിമർശനങ്ങളും ആണ് ഉയർത്തിയത്. ഇതിന് പിന്നാലെ വിഷയത്തിൽ നിലപാട് വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി വിഡി സതീശനും നേരിട്ടു രംഗത്തെത്തി. പോസ്റ്റുകൾ നീക്കം ചെയ്ത സാഹചര്യത്തിൽ മെറ്റയ്ക്ക് നേരിട്ട് കത്തെഴുതാൻ തയ്യാറാണ് എന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല ഇതുവരെ തന്റെ ഓഫീസിന്റെ ഔദ്യോഗിക ഇന്ഡ‍സ്റ്റ​ഗ്രാം പേജ് ആയ ‘ CMO Kerala ‘ ലഭ്യമാക്കി തരണം എന്ന കാര്യം മാത്രമാണ് ഇതുവരെ മറ്റ് ആവശ്യപ്പെട്ടിട്ടുള്ളത് എന്നും അദ്ദേഹം വ്യക്തമാക്കി.

ENGLISH SUMMARY

Meta has issued an explanation for the removal of news media outlets’ Facebook posts. Meta’s explanation is that the posts were not removed at the behest of anyone and were a technical error that occurred as part of the company’s artificial intelligence software update.

Follow Us