ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ആലപ്പുഴയിൽ, കായൽ സൗന്ദര്യം ആസ്വദിച്ച് ബോട്ട് യാത്ര
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് മകൾ ടിഫാനി ട്രംപിന്റെ ഭർത്താവ് മൈക്കിൾ ബൂലോസ് ആലപ്പുഴയിൽ സന്ദർശനം നടത്തി. ഇന്ത്യയിലെ യു.എസ് സ്ഥാനപതി സെർജിയോ ഗോറിന് ഒപ്പമായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. ആലപ്പുഴയിലെത്തിയ സംഘം ഹൗസ് ബോട്ടിൽ കേരളത്തിന്റെ കായൽ സൗന്ദര്യം ആസ്വദിച്ചു. നെഹ്റു ട്രോഫി വള്ളംകളിയുടെ പരിശീലനവും സംഘം വീക്ഷിച്ചു.
ആലപ്പുഴ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് മകൾ ടിഫാനി ട്രംപിന്റെ ഭർത്താവ് മൈക്കിൾ ബൂലോസ് ആലപ്പുഴയിൽ സന്ദർശനം നടത്തി. ഇന്ത്യയിലെ യു.എസ് സ്ഥാനപതി സെർജിയോ ഗോറിന് ഒപ്പമായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. ആലപ്പുഴയിലെത്തിയ സംഘം ഹൗസ് ബോട്ടിൽ കേരളത്തിന്റെ കായൽ സൗന്ദര്യം ആസ്വദിച്ചു. നെഹ്റു ട്രോഫി വള്ളംകളിയുടെ പരിശീലനവും സംഘം വീക്ഷിച്ചു. പ്രധാനമായും ചുണ്ടൻ വള്ളം കാണുക എന്നതായിരുന്നു സംഘത്തിന്റെ ആലപ്പുഴ സന്ദർശനത്തിന്റെ ലക്ഷ്യം എന്ന് മനസ്സിലാക്കുന്നു. തീർത്തും സ്വകാര്യ സ്വഭാവമുള്ളതായിരുന്നു യാത്ര.
കൊച്ചിയിൽ എത്തിയ യു.എസ് സ്ഥാനപതി സെർജിയോ ഗോർ മുഖ്യമന്ത്രി വി. ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉന്നത വിദ്യാഭ്യാസം, ടൂറിസം, സംസ്‌കാരം, നിക്ഷേപം, തീരദേശ-തുറമുഖ വികസനം തുടങ്ങിയ മേഖലകളിൽ കേരളവും അമേരിക്കയും തമ്മിലുള്ള പരസ്പര സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുവരും വശദമായി ചർച്ച ചെയ്തു എന്നണ് വിവരം. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Also Read : ട്രെയിനുകളുടെ പെരുമഴ! ഓണത്തിന് 112 പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ
തന്റെ ആദ്യ കേരള സന്ദർശനമാണിതെന്ന് പറഞ്ഞ യു.എസ് സ്ഥാനപതി കേരളത്തിൻ്റെ പ്രകൃതിസൗന്ദര്യത്തെ കുറിച്ചും സാംസ്കാരിക പാരമ്പര്യത്തെ കുറിച്ചും അന്താരാഷ്ട്ര ടൂറിസം കേന്ദ്രമെന്ന നിലയിലുള്ള വളർച്ചയെകുറിച്ചും വാചാലനാവുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ആരോഗ്യം, ആയുർവേദ ടൂറിസം എന്നീ മേഖലകളിലെ കേരളത്തിന്റെ മികവ് ഉപയോഗപ്പെടുത്തി അമേരിക്കയിൽ നിന്ന് കൂടുതൽ വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാൻ കഴിയും. സാംസ്കാരികം, വിദ്യാഭ്യാസം, സാമ്പത്തികം, ജനങ്ങൾ തമ്മിലുള്ള പരസ്പരബന്ധം എന്നിവ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി കേരളത്തിലെയും അമേരിക്കയിലെയും പ്രധാന നഗരങ്ങളെ കോർത്തിണക്കിക്കൊണ്ട് ‘സിസ്റ്റർ സിറ്റീസ്’ മാതൃകയിലുള്ള പങ്കാളിത്ത സാധ്യതകൾ പരിശോധിക്കാം എന്നും സെർജിയോ ഗോർ പറഞ്ഞു.
തുറമുഖങ്ങൾ, ലോജിസ്റ്റിക്‌സ്, തുറമുഖ അധിഷ്ഠിത വികസനം എന്നിവയിൽ അന്താരാഷ്ട്ര നിക്ഷേപങ്ങൾക്ക് കേരളത്തിൽ വലിയ സാധ്യതകളാണുളളതെന്ന് മുഖ്യമന്ത്രി ചർച്ചയിൽ അഭിപ്രായപ്പെട്ടു. വിഴിഞ്ഞം – കൊച്ചി തുറമുഖങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട മാരിടൈം ലോജിസ്റ്റിക്സ്, കപ്പൽ നിർമ്മാണവും അറ്റകുറ്റപ്പണികളും, ഗ്രീൻ ബങ്കറിംഗ്, അനുബന്ധ വ്യവസായങ്ങൾ എന്നിവയിലെ നിക്ഷേപാവസരങ്ങളും ഇരുവരും തമ്മിൽ ചർച്ച ചെയ്തു. അമേരിക്കൻ കമ്പനികൾക്ക് കേരളത്തിലെ നിക്ഷേപാവസരങ്ങൾ പരിചയപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധം ശക്തമാക്കുന്നതിനും പൂർണ്ണ പിന്തുണ നൽകുമെന്ന് അമേരിക്കൻ സ്ഥാനപതി അറിയിച്ചു.
English Summary
Michael Boulos, the husband of Tiffany Trump ughter of U.S. President Donald Trump vsited Alappuzha. He was accompanied by the U.S. Ambassador to India, Sergio Gor. During their visit to Alappuzha, the group enjoyed the beauty of Kerala’s backwaters aboard a houseboat and also watched a practice session for the Nehru Trophy Boat Race.