Mullaperiyar Dam: ഏത് വിജയ് സർക്കാർ ആയാലും നടപ്പില്ല! മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് പ്രഖ്യാപനത്തിനെതിരെ എം എം മണി
M M Mani about Mullapperiyar Dam:ഏതു വിജയ് സർക്കാർ ആയാലും ഈ തീരുമാനം നടപ്പാക്കാൻ പറ്റില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. തമിഴ്നാട് സർക്കാരിനെ തീരുമാനമെടുത്ത് അവിടെ വെക്കാൻ സാധിക്കൂ നിലവിലുള്ള ജലനിരപ്പ് ഉയർത്താൻ കേരളം അനുവദിക്കാൻ പാടില്ല എന്നും അദ്ദേഹം പറഞ്ഞു.തമിഴ്നാടിന് ഇപ്പോൾ കൊടുക്കുന്ന അളവിൽ വെള്ളം കൊടുക്കണം കേരളത്തിന്റെ സുരക്ഷയ്ക്കാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.......

Cm Vijay, Mm Mani
തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് ഉയർത്തും എന്ന തമിഴ്നാട് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ പ്രതികരിച്ച് മന്ത്രി എംഎം മണി. ഏതു വിജയ് സർക്കാർ ആയാലും ഈ തീരുമാനം നടപ്പാക്കാൻ പറ്റില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. തമിഴ്നാട് സർക്കാരിനെ തീരുമാനമെടുത്ത് അവിടെ വെക്കാൻ സാധിക്കൂ നിലവിലുള്ള ജലനിരപ്പ് ഉയർത്താൻ കേരളം അനുവദിക്കാൻ പാടില്ല എന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാടിന് ഇപ്പോൾ കൊടുക്കുന്ന അളവിൽ വെള്ളം കൊടുക്കണം കേരളത്തിന്റെ സുരക്ഷയ്ക്കാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം ഇടുക്കിയിലെ 3 താലൂക്കുകൾ തമിഴ്നാടിന് വിട്ടു നൽകണമെന്ന് പ്രചാരണത്തിലും അദ്ദേഹം പ്രതികരണം നടത്തി.
ALSO READ:കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് മണ്ണിടിച്ചിൽ; പ്രദേശത്ത് കനത്ത മഴ
കൃഷി ഭൂമിയിലേക്ക് വെള്ളം തുറന്നു വിടും….
പച്ച മലയാളത്തിൽ പറയുകയാണെങ്കിൽ അതങ്ങ് കയ്യിൽ വച്ചാൽ മതിയെന്നാണ് എം എം മണി മറുപടി നൽകിയത്. അതേസമയം മുല്ലപ്പെരിയാറിന്റെ ഷട്ടർ നാളെ തുറക്കും എന്നാണ് റിപ്പോർട്ട്. കമ്പം താഴ്വരയിലെ കൃഷി ഭൂമിയിലേക്ക് വെള്ളം തുറന്നു വിടും മന്ത്രി സിടിആർ നിർമ്മൽ കുമാർ പങ്കെടുക്കും. 14, 707 ഏക്കർ സ്ഥലത്തുള്ള ഒന്നാം നെൽകൃഷിയാണ് ജലം ലഭ്യമാകുന്നത് സാധാരണ ജൂൺ ഒന്നിനാണ് ഷട്ടർ തുറക്കാറുള്ളത്. ഇത്തവണ നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് രണ്ടുമാസത്തിലധികം വൈകിയത്.
അതേസമയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച തമിഴ്നാട് വിജയ് സർക്കാറിന്റെ ആദ്യത്തെ ബജറ്റിൽ ആയിരുന്നു മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനയിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായത്. നിലവിലുള്ള കരാറുകൾ ഡ്രൈവ് യൂണിയൻ വിധികൾ നീതിന്യായ നിർദ്ദേശങ്ങൾ എന്നിവയ്ക്ക് അനുസ്രിതമായി ജലനിരപ്പ് ഉയർത്തും എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത് സംസ്ഥാനത്തിലെ അവകാശങ്ങളെ ബാധിച്ചേക്കാവുന്ന മേഘ ധാതു പദ്ധതി പോലുള്ള പദ്ധതികൾ എതിർക്കുന്നത് ഉൾപ്പെടെ തമിഴ്നാടിന്റെ ജലാവകാശങ്ങൾ സംരക്ഷിക്കും.
അന്തർസംസ്ഥാന നദീജസ പങ്കുവെക്കൽ സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ പൂർണമായും സംരക്ഷിക്കുന്നതായിരിക്കും. ദീർഘകാല ജലസുരക്ഷ ശക്തമാക്കുന്നതിനും കർഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തൽ ആനമലയാർ ,നല്ലൂർ അണക്കെട്ട് പദ്ധതികളുടെ നടപ്പാക്കൽ, ഗോദാവരി കാവേരി നദീബന്ധന പദ്ധതികളുടെ പൂർത്തീകരണം എന്നിവയ്ക്കായും സർക്കാർ പരിശ്രമിക്കുമെന്നും ബജറ്റിൽ വ്യക്തമാക്കിയതാണ് റിപ്പോർട്ട്.
ENGLISH SUMMARY
Minister MM Mani reacted to the Tamil Nadu government’s announcement to raise the water level of the Mullaperiyar dam. He said that no matter which Vijay government comes, this decision cannot be implemented. He said that the Tamil Nadu government can take the decision and leave it there and Kerala should not be allowed to raise the existing water level.