AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

AN Shamseer : സ്പീക്കർ എഎൻ ഷംസീറിൻ്റെ മാതാവ് അന്തരിച്ചു

Mother Of AN Shamseer Passed Away : നിയമസഭാ സ്പീക്കർ എഎൻ ഷംസീറിൻ്റെ മാതാവ് എഎൻ സറീന അന്തരിച്ചു. 70 വയസായിരുന്ന ഇവർ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയോടെയാണ് മരണമടഞ്ഞത്.

AN Shamseer : സ്പീക്കർ എഎൻ ഷംസീറിൻ്റെ മാതാവ് അന്തരിച്ചു
എഎൻ ഷംസീർ/എഎൻ സറീന (Image Courtesy - Social Media)
Abdul Basith
Abdul Basith | Published: 15 Sep 2024 | 07:33 AM

നിയമസഭാ സ്പീക്കറും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എഎൻ ഷംസീറിൻ്റെ മാതാവ് എഎൻ സറീന അന്തരിച്ചു. 70 വയസായിരുന്നു. തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. പരേതരായ കെ പി അബൂബക്കറിന്റെയും എഎൻ ആസിയുമ്മയുടെയും മകളാണ് സറീന. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് കോടിയേരി വയലളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

തലശ്ശേരിയിൽ നിന്നുള്ള നിയമസഭാംഗമാണ് എഎൻ ഷംസീർ. എസ്എഫ്ഐയിലൂടെ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ ഷംസീർ വിദ്യാർഥി കണ്ണൂർ സർവകലാശാലാ യൂണിയൻ പ്രഥമ ചെയർമാനാണ്. എസ്എഫ്ഐ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റായും എന്നീ സ്ഥാനങ്ങളിലൊക്കെ പ്രവർത്തിച്ചിട്ടുണ്ട്.

Follow Us