MVD Officer Found Dead: യാത്രയയപ്പിന് എത്തിയില്ല, അന്വേഷിച്ചെത്തിയപ്പോൾ കാറിനുള്ളിൽ മരിച്ച നിലയിൽ; എംവിഡി ഉദ്യോഗസ്ഥന് ദാരുണാന്ത്യം

MVD Officer Found Dead: കോട്ടയത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. യാത്രയയപ്പ് ചടങ്ങിൽ എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

MVD Officer Found Dead: യാത്രയയപ്പിന് എത്തിയില്ല, അന്വേഷിച്ചെത്തിയപ്പോൾ കാറിനുള്ളിൽ മരിച്ച നിലയിൽ; എംവിഡി ഉദ്യോഗസ്ഥന് ദാരുണാന്ത്യം

എസ് ഗണേഷ് കുമാർ

Published: 

22 Mar 2025 | 06:45 AM

കോട്ടയം: മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ഏറ്റുമാനൂർ പട്ടിത്താനത്ത് താമസിക്കുന്ന എസ് ​ഗണേഷ് കുമാറിനെയാണ് വീടിന് സമീപം കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർനടപടികൾക്കായി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

കണ്ണൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിനെ തുടർന്ന് ആർടിഒ എൻഫോഴ്സ്മെൻ്റ് എഎംവിഐ ആയ ​ഗണേഷ് കുമാറിന് യാത്ര അയപ്പ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് തെള്ളകത്തെ ഓഫീസിലാണ് പരിപാടി ക്രമീകരിച്ചിരുന്നത്. എന്നാൽ അദ്ദേഹം ചടങ്ങിൽ എത്തിയില്ല. തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ച് എത്തിയപ്പോഴാണ് വീടിന് സമീപം കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറ്റുമാനൂർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. അടൂർ സ്വദേശിയാണ്.

ALSO READ: കോട്ടയത്ത് ശക്തമായ കാറ്റും മഴയും; സഹോദരങ്ങൾക്ക് ഇടിമിന്നലേറ്റു; ജാഗ്രത മുന്നറിയിപ്പ്

യൂട്യൂബ് വീഡിയോ നോക്കി ശസ്ത്രക്രിയ; ഒടുവിൽ ആശുപത്രിയിലും

യൂട്യൂബ് വിഡിയോ നോക്കി സ്വയം ശസ്ത്രക്രീയ ചെയ്ത യുവാവിന് കിട്ടിയത് യമണ്ടൻ പണിയാണ്. യൂട്യൂബിലൂടെ പല കാര്യങ്ങൾ പഠിക്കാമെങ്കിലും ഇത്തരമൊരു വാർത്ത കേൾക്കുന്നത് ഇതാദ്യമായിരിക്കും. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് യൂട്യൂബ് വീഡിയോ കണ്ട് സ്വയം ശസ്ത്രക്രീയ നടത്താൻ ശ്രമിച്ച യുവാവിനെ ആരോഗ്യ നില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അസഹനീയമായ വയറുവേദനയെ തുടർന്നാണ് യുവാവ് യൂട്യൂബ് വീഡിയോകൾ കണ്ട് സ്വയം ശസ്ത്രക്രിയ നടത്താൻ ശ്രമിച്ചത്. ഡോക്ടറെ സമീപിച്ചെങ്കിലും ആശ്വാസം ലഭിക്കാതെ വന്നതോടെ 32കാരനായ രാജ ബാബു സ്വയം പരിഹാരം കണ്ടെത്താൻ തീരുമാനിക്കുകയായിരുന്നു. യൂട്യൂബിൽ നിരവധി വീഡിയോകൾ കണ്ട ശേഷം, മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്നുകൾ വാങ്ങി വീഡിയോകളിൽ കണ്ടത് പ്രകാരം സ്വയം ശസ്ത്രക്രീയ ചെയ്യാൻ ശ്രമിച്ചു. ആരോഗ്യ നില വഷളായതോടെ രാജ ബാബുവിനെ  ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ കുറച്ച് നാളുകളായി രാജ ബാബുവിന് വയറു വേദന അനുഭവപ്പെട്ടിരുന്നു. ഡോക്ടർമാരെ സമീപിച്ചെങ്കിലും വേദന കുറഞ്ഞിരുന്നില്ല. വേദന അസഹനീയമായതോടെ മെഡിക്കൽ ഷോപ്പിൽ പോയി സർജിക്കൽ ബ്ലേഡും, തുന്നൽ സാമഗ്രികളും, അനസ്തെറ്റിക് കുത്തിവയ്പ്പുകളും വാങ്ങി തന്റെ മുറിയിൽ വെച്ചുതന്നെ ശസ്ത്രക്രിയ നടത്താൻ രാജ ബാബു ശ്രമിക്കുകയായിരുന്നു. എന്നാൽ, അനസ്തേഷ്യയുടെ ഫലം കുറഞ്ഞ് തുടങ്ങിയപ്പോൾ അസഹനീയമായ വേദന അനുഭവപ്പെടാൻ തുടങ്ങി. ഇതോടെ നിലവിച്ചുകൊണ്ട് പുറത്തേക്ക് ഓടുകയായിരുന്നു. ഇത് കണ്ട വീട്ടുകാർ അദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്