AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Munnar Youth Death: ശ്രദ്ധ തെറ്റി, പിന്നാലെ മരണം; മൂന്നാറിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

Munnar Youth Died Falling From Terrace: ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. നിർമ്മാണം നടക്കുന്ന ഹോംസ്റ്റേയുടെ പ്രവർത്തനങ്ങളുടെ ഭാ​ഗമായാണ് മഞ്ചേഷ് ഇവിടേക്ക് എത്തിയത്. കെട്ടിടത്തിൻ്റെ മുകൾഭാഗത്ത് നിന്ന് ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടയിൽ അബദ്ധത്തിൽ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു.

Munnar Youth Death: ശ്രദ്ധ തെറ്റി, പിന്നാലെ മരണം; മൂന്നാറിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
Munnar Youth DiedImage Credit source: Tim Robberts/DigitalVision/Getty Images
Neethu Vijayan
Neethu Vijayan | Published: 30 Mar 2026 | 07:32 AM

ഇടുക്കി: ഫോണിൽ സംസാരിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. മുണ്ടക്കയം വണ്ടൻപതാൽ അസംബനി സ്വദേശി പുതുപ്പറമ്പിൽ മഞ്ചേഷ് മധു (45) ആണ് മരിച്ചത്. മൂന്നാർ എംജി നഗറിൽ നിർമ്മാണം നടക്കുന്ന ഹോംസ്റ്റേയുടെ കെട്ടടത്തിന് മുകളിൽ നിന്ന് വീണാണ യുവാവ് മരിക്കുന്നത്.

ALSO READ: പാചകവാതകമില്ല, വിറകിനും പൊന്നുവില, ഹോട്ടൽഭക്ഷണത്തിനും വിലകൂടി….

ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. നിർമ്മാണം നടക്കുന്ന ഹോംസ്റ്റേയുടെ പ്രവർത്തനങ്ങളുടെ ഭാ​ഗമായാണ് മഞ്ചേഷ് ഇവിടേക്ക് എത്തിയത്. കെട്ടിടത്തിൻ്റെ മുകൾഭാഗത്ത് നിന്ന് ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടയിൽ അബദ്ധത്തിൽ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു.

വീഴ്ചയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ മഞ്ചേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ ടാറ്റാ ഹൈറേഞ്ച് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

Follow Us