AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Hotel food Price Hike: പാചകവാതകമില്ല, വിറകിനും പൊന്നുവില, ഹോട്ടൽഭക്ഷണത്തിനും വിലകൂടി….

Cooking Gas Crisis Hits Kerala Hotels: ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അവിടുത്തെ തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയത് പ്രതിസന്ധി ഇരട്ടിയാക്കി. സംസ്ഥാനത്തെ ഏതാണ്ട് 50 ശതമാനത്തോളം റസ്റ്ററന്റുകൾ നിലവിൽ അടഞ്ഞുകിടക്കുകയാണെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ വ്യക്തമാക്കുന്നു.

Hotel food Price Hike: പാചകവാതകമില്ല, വിറകിനും പൊന്നുവില, ഹോട്ടൽഭക്ഷണത്തിനും വിലകൂടി….
Lpg Crisis At HotelImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 29 Mar 2026 | 07:52 PM

കൊച്ചി: പാചകവാതക ക്ഷാമവും വിറകിന്റെ വിലക്കയറ്റവും മൂലം സംസ്ഥാനത്തെ ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയിൽ. പ്രതിസന്ധി അതിജീവിക്കാൻ ചായ അടക്കമുള്ള വിഭവങ്ങൾക്ക് 10 മുതൽ 25 ശതമാനം വരെ വില വർധിപ്പിക്കാൻ ഹോട്ടലുടമകൾ നിർബന്ധിതരായി. ചിലയിടങ്ങളിൽ ഒരു കപ്പ് ചായയുടെ വില 20 രൂപയിലെത്തി.

പ്രതിസന്ധിക്ക് പിന്നിൽ

പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ മുൻപ് 1,650 രൂപയായിരുന്ന 17 കിലോഗ്രാം സിലിണ്ടറിന് ഇപ്പോൾ 4,000 രൂപ വരെയാണ് സ്വകാര്യ ഏജൻസികൾ ഈടാക്കുന്നത്. ഗ്യാസ് കിട്ടാതായതോടെ പലരും വിറകടുപ്പിലേക്ക് മാറിയെങ്കിലും ഡിമാൻഡ് കൂടിയതോടെ വിറകിനും വൻതോതിൽ വില വർധിച്ചു.

Also Read – അധികം മുതൽമുടക്കില്ല, വൻ ലാഭവും; കോവൽ കൃഷി ചെയ്താലോ

ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അവിടുത്തെ തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയത് പ്രതിസന്ധി ഇരട്ടിയാക്കി. സംസ്ഥാനത്തെ ഏതാണ്ട് 50 ശതമാനത്തോളം റസ്റ്ററന്റുകൾ നിലവിൽ അടഞ്ഞുകിടക്കുകയാണെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ വ്യക്തമാക്കുന്നു. റസ്റ്ററന്റുകൾക്ക് 40 ശതമാനം സിലിണ്ടറുകൾ നീക്കിവെക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും അത് ഇതുവരെ പ്രായോഗികമായിട്ടില്ലെന്ന് ഉടമകൾ പരാതിപ്പെടുന്നു.

ഏപ്രിൽ പകുതിയോടെ തൊഴിലാളികൾ തിരിച്ചെത്തുകയും ഇന്ധനക്ഷാമം പരിഹരിക്കപ്പെടുകയും ചെയ്താൽ മാത്രമേ വില കുറയ്ക്കാൻ സാധിക്കൂ എന്നാണ് ഉടമകളുടെ നിലപാട്.അതേസമയം, ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്ന സാധാരണക്കാരെയും വിദ്യാർത്ഥികളെയും ഈ വിലവർധന വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്.

Follow Us