Nedumbassery Accident : നെടുമ്പാശ്ശേരി വാഹനാപകടം; മദ്യപിച്ച് വാഹനമോടിച്ചതും, പ്രതിയുടെ പേരും എഫ്ഐആറിൽ ഇല്ല

Nedumbassery Accident Mini Cooper Accident: നെടുമ്പാശ്ശേരി വാഹനാപകട കേസിൽ അറസ്റ്റിലായ സുഹൈലിന്റെ പേര് എഫ്ഐആറിൽ ഇല്ലെന്ന് റിപ്പോർട്ട്. അപകടമുണ്ടാക്കിയ വാഹനത്തിന്റെ നമ്പറും അത് ഓടിച്ചിരുന്ന ഡ്രൈവർ എന്നും മാത്രമാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയത് എന്നാണ് ആക്ഷേപം. പ്രതി മദ്യപിച്ചാണ് വാഹനം ഓടിച്ചത് എന്നും എഫ്ഐആറിൽ പറയുന്നില്ല. ഞായറാഴ്ച പുലർച്ചെ 7 മണിയോടെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പുലർച്ചെ 1.45 ഓടെ ആയിരുന്നു അപകടം.

Nedumbassery Accident : നെടുമ്പാശ്ശേരി വാഹനാപകടം; മദ്യപിച്ച് വാഹനമോടിച്ചതും, പ്രതിയുടെ പേരും എഫ്ഐആറിൽ ഇല്ല

Suhail Sajeev

Published: 

13 Oct 2026 | 03:02 PM

കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകട കേസിൽ അറസ്റ്റിലായ സുഹൈലിന്റെ പേര് എഫ്ഐആറിൽ ഇല്ലെന്ന് റിപ്പോർട്ട്. അപകടമുണ്ടാക്കിയ വാഹനത്തിന്റെ നമ്പറും അത് ഓടിച്ചിരുന്ന ഡ്രൈവർ എന്നും മാത്രമാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയത് എന്നാണ് ആക്ഷേപം. പ്രതി മദ്യപിച്ചാണ് വാഹനം ഓടിച്ചത് എന്നും എഫ്ഐആറിൽ പറയുന്നില്ല. ഞായറാഴ്ച പുലർച്ചെ 7 മണിയോടെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പുലർച്ചെ 1.45 ഓടെ ആയിരുന്നു അപകടം. ഇത്രയും സമയത്തിന് ശേഷം എടുത്ത എഫ്ഐആറിൽ പ്രതിയുടെ പേര് വന്നിട്ടില്ല എന്നാണ് ആക്ഷേപം ഉയർന്നത്.

എന്നാൽ എഫ്ഐആറിൽ പേരില്ല എന്ന വിവാദം അടിസ്ഥാന രഹിതമാണെന്ന് പോലീസ് വിശദീകരിക്കുന്നു. ഏറ്റവും ആദ്യം ലഭിക്കുന്ന വിവരങ്ങൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. തുടർന്നുള്ള അന്വേഷണത്തിലാണ് സുഹൈലിനെ പ്രതിചേർത്തത് എന്നും പോലീസ് വ്യക്തമാക്കുന്നു. വിഷയത്തിൽ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയും പ്രതികരിച്ചു. നെടുമ്പാശ്ശേരിയിൽ ഉണ്ടായത് കേരളത്തെ നടുക്കിയ സംഭവമാണ്. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന്റെ വേദന നമ്മൾ കണ്ടതാണ്.

Also Read: കള്ളപ്പണം വെളുപ്പിക്കാൻ വീണ വിജയൻ ദുബായിൽ ബിനാമി ഷെൽ കമ്പനി ഉണ്ടാക്കി; വിജിലൻസ് റിപ്പോർട്ട് പുറത്ത്

എഫ്ഐആറിൽ മദ്യപിച്ചു എന്നുള്ള വിവരങ്ങൾ മെഡിക്കൽ പരിശോധനയുടെ ഉൾപ്പെടെ അടിസ്ഥാനത്തിലാണ് ചേർക്കുന്നത്. അതു വൈകി എന്നുള്ള ആശങ്ക വേണ്ട. കുടുംബത്തിന്റെ വിഷമം അതേ അർത്ഥത്തിൽ തന്നെ മനസ്സിലാക്കുന്നു. കുടുംബത്തിന്റെ ആശങ്കകൾ പൂർണമായും സർക്കാരും പോലീസും ഉൾക്കൊള്ളുന്നു. അതേസമയം കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നു എന്ന ആക്ഷേപങ്ങളെയും രമേശ് ചെന്നിത്തല പൂർണമായും തള്ളി. പ്രതിയെ രക്ഷിക്കാൻ ആര് ശ്രമിച്ചാലും നടക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിക്ക് വാങ്ങിക്കൊടുക്കാൻ കഴിയുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും. അതിനായി പോലീസും പ്രോസിക്യൂഷനും സർക്കാരും പ്രത്യേക ശ്രദ്ധ നൽകും. നിയമത്തിന്റെ എല്ലാ പഴുതുകളും അടച്ചുള്ള അന്വേഷണമാണ് നടത്തുക. പ്രതിയെ ബോസ്റ്റൽ സ്കൂളിലേക്ക് അയച്ചു എന്ന വിവാദത്തിനും ആഭ്യന്തര വകുപ്പ് മന്ത്രി മറുപടി നൽകി. ബോസ്റ്റൽ സ്കൂളിലേക്ക് അയക്കാനുള്ള തീരുമാനം പോലീസ് അല്ല എടുക്കുന്നത്, കോടതിയുടെ തീരുമാനപ്രകാരമാണ് നടപടി. ജയിൽ നിയമമനുസരിച്ച് 21 വയസ്സിൽ താഴെ പ്രായമുള്ളവരെ ബോസ്റ്റൽ സ്കൂളുകളിലേക്ക് ആണ് അയക്കേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മദ്യപിച്ച് അമിത വേ​ഗതയിൽ സുഹൈൽ എന്ന 19 കാരൻ ഓടിച്ച വാഹനം ഇടിച്ച് രണ്ട് വിദ്യാർത്ഥിനികൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടത്.

English Summary

Reports indicate that Suhail’s name is not included in the FIR regarding the Nedumbassery vehicle accident. It is alleged that the FIR only records the registration number of the vehicle involved and the identity of the driver.

Loading...
Unable to load recommendations.
Follow Us
മക്കളേ വേഗം വാങ്ങിക്കോ, 2027ല്‍ സ്വര്‍ണം പറപറക്കും
സവാള നീര് തലയിൽ പുരട്ടിയാൽ മുടി വളരുമോ?
വെള്ളം കുടിച്ചാൽ ഉടനെ മൂത്രമൊഴിക്കാൻ തോനുന്നുണ്ടോ?
റെഡ്മിയുടെ ടർബോ കരുത്തിന് ആമസോണിൽ ഡിസ്കൗണ്ട് വില!
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ