AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Masappadi Case: കള്ളപ്പണം വെളുപ്പിക്കാൻ വീണ വിജയൻ ദുബായിൽ ബിനാമി ഷെൽ കമ്പനി ഉണ്ടാക്കി; വിജിലൻസ് റിപ്പോർട്ട് പുറത്ത്

Masappadi Case Vigilance Report:ഇതിനുവേണ്ടി മുഹമ്മദ് റിയാസും ദുബായിൽ പോയിരുന്നു എന്നും വീണയുടെ ഡയറിയിൽ മുഹമ്മദ് ഫൈജാസിന് വൻ തുക കൈമാറിയതിന്റെ വ്യക്തമായ വിവരങ്ങൾ ഉണ്ട് എന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു .2,82,600 ദിർഹം നിക്ഷേപിച്ചതായും 1,46,600 ദിർഹം ഫൈജാസിന് അയച്ചതായും ഇവക്കെല്ലാം പുറമേ നാട്ടിൽ നിന്ന് 86 ലക്ഷം രൂപ അയച്ചതായി.........

Masappadi Case: കള്ളപ്പണം വെളുപ്പിക്കാൻ വീണ വിജയൻ ദുബായിൽ ബിനാമി ഷെൽ കമ്പനി ഉണ്ടാക്കി; വിജിലൻസ് റിപ്പോർട്ട് പുറത്ത്
Veena Vijayan Image Credit source: Social Media
Ashli C
Ashli C | Published: 13 Oct 2026 | 08:35 AM

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ വീണ ടി വിജയൻ അനധികൃതമായി സമ്പാദിച്ച പണം വെളുപ്പിക്കുന്നതിനു വേണ്ടി ദുബായിൽ ഷെൽ കമ്പനി ഉണ്ടാക്കിയതായി ആരോപണം. ഇതിനുവേണ്ടി 2024ൽ വീണ നാല് തവണ ദുബായിൽ പോയി എന്നും ആറാം പ്രതിയായ ഫൈജാസിനെ മുൻനിർത്തി കൊണ്ടാണ് കമ്പനി ഉണ്ടാക്കാനായി ശ്രമിച്ചത് എന്നും വിജിലൻസ് റിപ്പോർട്ടിൽ പരാമർശം.

ഇതിനുവേണ്ടി മുഹമ്മദ് റിയാസും ദുബായിൽ പോയിരുന്നു എന്നും വീണയുടെ ഡയറിയിൽ മുഹമ്മദ് ഫൈജാസിന് വൻ തുക കൈമാറിയതിന്റെ വ്യക്തമായ വിവരങ്ങൾ ഉണ്ട് എന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു .2,82,600 ദിർഹം നിക്ഷേപിച്ചതായും 1,46,600 ദിർഹം ഫൈജാസിന് അയച്ചതായും ഇവക്കെല്ലാം പുറമേ നാട്ടിൽ നിന്ന് 86 ലക്ഷം രൂപ അയച്ചതായി തെളിവുകൾ ഉണ്ടെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.

ALSO READ:മാസപ്പടികേസ്: സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയുള്ള അപ്പീലുകൾ ഇന്ന് പരിഗണിക്കും; പിണറായിക്കും കുടുംബത്തിനും നിർണായകം

വീണയുടെ വീട്ടിൽ നിന്നും ഇഡി പിടിച്ചെടുത്ത കൈയ്യെഴുത്തു കുറുപ്പുകളിൽ റിയാസിന് വേണ്ടി എഴുതി സൂക്ഷിച്ച കുറിപ്പുകൾ ആണ് ഉള്ളത് എന്നും പരാമർശം.റിയാസിന്റെ സുഹൃത്തുക്കളായ ഷൈജൽ, പി. നിഖിൽ, ഹസ്സൻ വാരീഷ് എന്നിവരുടെ പേരുകൾക്ക് നേരേയും പണം കൈമാറിയതിന്റെ കണക്കുകൾ സംബന്ധിച്ച് വിവരങ്ങൾ ലഭിച്ചതായാണ് റിപ്പോർട്ട്. അതേസമയം മാസപ്പടി കേസിൽ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ, വീണ വിജയൻ, മുഹമ്മദ് റിയാസ് എന്നിവർ നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടച് എന്നാണ് ഹർജിക്കാർ വാദിക്കുന്നത്. മുഖ്യമന്ത്രി എന്ന നിലയിൽ താൻ സിഎംആർഎൽ കമ്പനിക്ക് എന്തെങ്കിലും സഹായം നൽകിയതായി ഇഡിയുടെ കത്തിലില്ലെന്നും ചൂണ്ടിക്കാണിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

എന്നാൽ തെളിവുണ്ടെങ്കിൽ എഫ്ഐആർ ഇടുന്നതിന് പ്രതികളുടെ ഭാഗം കേൾക്കേണ്ടതുണ്ടോ എന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് നേരത്തെ ചോദിച്ചിരുന്നു. എതിർകക്ഷി ഇല്ലാത്തതിനാൽ അപ്പിൽ നൽകണമെങ്കിൽ കോടതിയുടെ പ്രത്യേക അനുമതി ആവശ്യമാണ് എന്ന് ഹൈക്കോടതി ഇന്നലെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ENGLISH SUMMARY

Allegations have surfaced that Veena T. Vijayan—daughter of former Chief Minister and Leader of the Opposition Pinarayi Vijayan—established a shell company in Dubai to launder illegally acquired funds. A Vigilance report notes that Veena visited Dubai four times in 2024 and attempted to set up the company using Faijas, the sixth accused, as a front.

Follow Us