Nedumbassery Accident: നെടുമ്പാശ്ശേരി വാഹനാപകടം, പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കും പണികിട്ടും, ഇടപെടലുമായി മന്ത്രി എം. ലിജു

Nedumbassery Accident Updates: നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ബാറുകൾക്കെതിരെയും നടപടി വരുന്നു. കേസിലെ പ്രതിയായ സുഹൈൽ സജീവിന് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക്കാൻ എക്സൈസ് വകുപ്പ് മന്ത്രി എം ലിജു നിർദ്ദേശിച്ചു. 19 വയസ്സുള്ള പ്രതിക്ക് നിയമവിരുദ്ധമായി മദ്യം നൽകിയതിനാണ് നടപടി വരുന്നത്. സുഹൈൽ സജീവന് മദ്യം കൊടുത്ത ബാറുകൾ ഏതൊക്കെയെന്ന്...

Nedumbassery Accident: നെടുമ്പാശ്ശേരി വാഹനാപകടം, പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കും പണികിട്ടും, ഇടപെടലുമായി മന്ത്രി എം. ലിജു

Suhail Sajeev

Published: 

11 Oct 2026 | 06:57 PM

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ബാറുകൾക്കെതിരെയും നടപടി വരുന്നു. കേസിലെ പ്രതിയായ സുഹൈൽ സജീവിന് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക്കാൻ എക്സൈസ് വകുപ്പ് മന്ത്രി എം ലിജു നിർദ്ദേശിച്ചു. 19 വയസ്സുള്ള പ്രതിക്ക് നിയമവിരുദ്ധമായി മദ്യം നൽകിയതിനാണ് നടപടി വരുന്നത്. സുഹൈൽ സജീവന് മദ്യം കൊടുത്ത ബാറുകൾ ഏതൊക്കെയെന്ന് കണ്ടെത്തി നടപടികൾ എടുക്കാനാണ് എക്സൈസ് വകുപ്പ് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

സംസ്ഥാനത്തെ നിയമം അനുസരിച്ച് 23 വയസ്സാണ് മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം. ഈ നിയമം ലംഘിച്ചതിനാണ് ബാറുകൾക്കെതിരെയും നടപടി സ്വീകരിക്കാൻ മന്ത്രിയുടെ നിർദ്ദേശം വന്നിരിക്കുന്നത്. അമിത വേഗതയിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കുന്നതിന് മുമ്പ് പ്രതി സുഹൈൽ സജീവ് എറണാകുളത്തെ ബാറുകളിൽ നിന്ന് മദ്യം കഴിച്ചിരുന്നു എന്ന് പോലീസ് കണ്ടെത്തിയിരുന്നു. ശനിയാഴ്ച രാത്രി മൂന്നു ബാറുകളിൽ നിന്നാണ് പ്രതി മദ്യപിച്ചത്. എന്നാൽ പോലീസിന്റെ ചോദ്യം ചെയ്യലിൽ താൻ ഒരു ബിയർ മാത്രമേ കഴിച്ചിട്ടുള്ളൂ എന്നായിരുന്നു പ്രതി നൽകിയ മൊഴി.

Also Read: പിതാവിനെ വെട്ടിയ മകൻ സ്വയം തോട്ട പൊട്ടിച്ച് ജീവനൊടുക്കി

പക്ഷേ പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതോടെയാണ് മൂന്നു ബാറുകളിൽ നിന്നായി മദ്യപിച്ചതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. ഈ മൂന്ന് ബാറുകളിൽ നിന്നും മദ്യപിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രതി തന്നെ മൊബൈൽ ഫോണിൽ ചിത്രീകരിച്ചിരുന്നു. ഇതാണ് കേസിൽ തെളിവായി മാറിയിരിക്കുന്നത്. സുഹൈൽ സജീവ് അമിതവേഗതയിൽ ഓടിച്ച മിനി കൂപ്പർ കാർ സ്കൂട്ടറിൽ ഇടിച്ച് മൂന്നു പേരാണ് ദാരുണമായി മരണപ്പെട്ടത്. കൊച്ചിയിൽ പാർട് ടൈം ജോലി ചെയ്തു വരികയായിരുന്ന വിദ്യാർഥികളായ ഗോപിക, ദേവിക, ഇയാസ് എന്നിവരാണ് അപകട സ്ഥലത്ത് വച്ച് തന്നെ തൽക്ഷണം കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ നെടുമ്പാശ്ശേരിയിൽ വച്ചായിരുന്നു അപകടം.

അതേസമയം കേസിൽ പോലീസ് കസ്റ്റഡിയിലുള്ള സുഹൈലിന് മർദ്ദനമേറ്റു. അങ്കമാലി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് കയ്യേറ്റ ശ്രമം ഉണ്ടായത്. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ സുഹൃത്തുക്കളാണ് പ്രതിക്കെതിരെ കയ്യേറ്റം നടത്താൻ ശ്രമിച്ചത്. നിന്റെ അച്ഛൻ എവിടെയാണ് എന്ന് ചോദിച്ചായിരുന്നു ആക്രമണ ശ്രമം. അപകടമുണ്ടാക്കിയ ശേഷം നാട്ടുകാരോട് തട്ടിക്കയറിയ സുഹൈൽ എന്തുവന്നാലും എന്റെ വീട്ടുകാർ നോക്കിക്കോളും എന്നു പറഞ്ഞിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് കരുതുന്നു.

English Summary

Action is being initiated against bars following the road accident in Nedumbassery that claimed three lives. Excise Minister M. Liju has directed that cases be registered against the bars that served alcohol to the accused, Suhail Sajeev. This action is being taken because alcohol was illegally served to the 19-year-old accused.

Loading...
Unable to load recommendations.
Follow Us
പാലിനേക്കാൾ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ
ആര് പറഞ്ഞു വെജിറ്റേറിയന്മാര്‍ക്ക് പ്രോട്ടീന്‍ കിട്ടില്ലെന്ന്?
ഇവർക്ക് നല്ലകാലം! ശുക്രൻ സ്വന്തം രാശിയിൽ അസ്തമിക്കുന്നു
ഉപ്പു നാരങ്ങ ഉണ്ടാക്കിയാലോ? ഇത് വെറും അച്ചാറല്ല ഔഷധമാണ്
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ