പിതാവിനെ വെട്ടിയ മകൻ സ്വയം തോട്ട പൊട്ടിച്ച് ജീവനൊടുക്കി
കുടുംബ വഴക്കിനെ തുടർന്ന് ചാലക്കുടിയിൽ പിതാവിനെ വെട്ടുകത്തി കൊണ്ട് ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ച മകൻ തോട്ട പൊട്ടി മരിച്ചു. ചാലക്കുടി മേലൂർ അടിച്ചിലിലാണ് സംഭവം ഉണ്ടായത് അടിച്ചിലി തൈവളപ്പിൽ നന്ദനനാണ് (60) തോട്ട പൊട്ടി മരിച്ചത്. നന്ദനന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പിതാവ് രാമകൃഷ്ണൻ (80) സെന്റ് ജെയിംസ് ആശുപത്രിയിൽ...
ചാലക്കുടി: കുടുംബ വഴക്കിനെ തുടർന്ന് ചാലക്കുടിയിൽ പിതാവിനെ വെട്ടുകത്തി കൊണ്ട് ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ച മകൻ തോട്ട പൊട്ടി മരിച്ചു. ചാലക്കുടി മേലൂർ അടിച്ചിലിലാണ് സംഭവം ഉണ്ടായത് അടിച്ചിലി തൈവളപ്പിൽ നന്ദനനാണ് (60) തോട്ട പൊട്ടി മരിച്ചത്. നന്ദനന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പിതാവ് രാമകൃഷ്ണൻ (80) സെന്റ് ജെയിംസ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
ഞായറാഴ്ച രാവിലെ 11:30നായിരുന്നു സംഭവം. പിതാവിനെ വെട്ടിയ ശേഷം അരയിൽ കരുതിയിരുന്ന തോട്ട സ്വയം പൊട്ടിച്ചു മകൻ ജീവനൊടുക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. ഇരുവരും തമ്മിൽ ഉണ്ടായ വഴക്കിനിടെ പിടിച്ചുമാറ്റാൻ ഓടിയെത്തിയ അയൽവാസിയായ തെക്കുംതല രാജനും (70) തോട്ട പൊട്ടി ഉണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റു. രാജനും സെന്റ് ജെയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. നന്ദനൻ അവിവാഹിതനാണ്, കൃഷിപ്പണി കഴിഞ്ഞു മടങ്ങുന്നത് വരെ ഇരുവരും തമ്മിൽ പറമ്പിൽ വച്ച് ഉണ്ടായ വാക്ക് തർക്കമാണ് ആക്രമണത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചത്.