Hospital Pay Wards : വരുമാന പരിധി പ്രശ്നമല്ല, ഇനി എല്ലാവർക്കും സർക്കാർ ആശുപത്രികളിലെ പേ വാർഡ് എടുക്കാം
Pay Ward Booking Government Hospitals : സർക്കാർ ആശുപത്രികളിലെ പേ വാർഡ് സൗകര്യം ലഭ്യമാകാൻ ഇനിമുതൽ വരുമാന പരിധി ബാധകമല്ല. വരുമാനം ബാധകമാകാതെ എല്ലാ രോഗികൾക്കും പേ വാർഡുകളിൽ ചികിത്സാ സൗകര്യം ലഭ്യമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവ് ഇറക്കും.
തിരുവന്തപുരം : സർക്കാർ ആശുപത്രികളിലെ പേ വാർഡ് സൗകര്യം ലഭ്യമാകാൻ ഇനിമുതൽ വരുമാന പരിധി ബാധകമല്ല. വരുമാനം ബാധകമാകാതെ എല്ലാ രോഗികൾക്കും പേ വാർഡുകളിൽ ചികിത്സാ സൗകര്യം ലഭ്യമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവ് ഇറക്കും. ഇപ്പോൾ സർക്കാർ ആശുപത്രികളിലെ കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയ്ക്ക് (കെ.എച്ച്.ആർ.ഡബ്ല്യു.എസ്) കീഴിലുള്ള പേ വാർഡുകൾ ലഭിക്കാൻ ഒ.പി ടിക്കറ്റിൽ വരുമാനം 1600 രൂപയ്ക്ക് മുകളിലായിരിക്കം എന്നതായിരുന്നു വ്യവസ്ഥ. അതിനാൽ വരുമാനം കുറഞ്ഞ സാധാരണക്കാർക്ക് പേ വാർഡ് ബുക്ക് ചെയ്യാനുള്ള അവസരം ലഭ്യമായിരുന്നില്ല.
സാധാരണക്കാർക്ക് ഏറെ ആശ്വസകരമാകുന്ന തീരുമാനമാണ് വന്നിരിക്കുന്നത്. പുതിയ തീരുമാന പ്രകാരം വരുമാന പരിധി നോക്കാതെ ആർക്കും പേ വാർഡ് എടുക്കാം. പൊതുവെ അത്യാഹിത വിഭാഗങ്ങളിൽ രോഗികളുമായെത്തുന്നവർ തിരിക്കിട്ട് ഒ.പി ടിക്കറ്റ് എടുക്കുമ്പോൾ വരുമാനം കൃത്യമായി നൽകാറില്ല. ഇതെല്ലാം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം പേ വാർഡ് എടുക്കാൻ ചെല്ലുമ്പോഴാണ് വരുമാന പരിധി പ്രശ്നമായി വരുന്നത്.
Also Read : ഏത് വിജയ് സർക്കാർ ആയാലും നടപ്പില്ല! മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് പ്രഖ്യാപനത്തിനെതിരെ എം എം മണി
വരുമാന പരിധി ഉയർത്തണമെങ്കിൽ ആശുപത്രി സൂപ്രണ്ടിന് അപേക്ഷ നൽകുകയും ആശുപത്രിയിലെ ലേ സെക്രട്ടറിയുടെ അനുമതി വാങ്ങി മെഡിക്കൽ റെക്കോർഡ്സ് വിഭാഗത്തിൽ ഹാരാജരാകണമായിരുന്നു. ഈ വലിയ കടമ്പകളും നൂലാമാലകളും പുതിയ് തീരുമാനം വന്നതോടെ ഒഴിവാകും. സർക്കാർ ആശുപത്രികളെ ആശ്രയിച്ച് വരുന്ന സാധാരണ ജനങ്ങളെ കാലങ്ങളായി വലച്ചിരുന്ന പ്രശ്നത്തിനാണ് ഈ തീരുമാനത്തിലൂടെ പരിഹാരം കാണുന്നത് എന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു.
സർക്കാർ ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങൾ കൂടുതൽ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സാമ്പത്തിക നില വ്യത്യാസമില്ലാതെ രോഗികൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യംമെന്നും മന്ത്രി പറഞ്ഞു. നേരത്തെ സർക്കാർ ആശുപത്രികളിൽ രോഗികകളെ നിലത്ത് കിടത്തുന്ന രീതി അവസാനിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. തിരവനന്തപുരം മെഡിക്കൽ കോളേജിൽ ഉൾപ്പെടെ ഈ തീരുമാനം നടപ്പിലാക്കുകയും ചെയ്യുകയുണ്ടായി.
English Summary
Income limits will no longer apply to accessing pay-ward facilities in government hospitals. Health Minister K. Muraleedharan has directed that pay-ward treatment facilities be made available to all patients, regardless of income. The Principal Secretary of the Health Department will issue an order to this effect.