AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

40 വയസ്സിന് ശേഷം സ്ത്രീകൾ തീർച്ചയായും ചെയ്തിരിക്കേണ്ട 5 വ്യായാമങ്ങൾ!

Fitness After 40: Best Exercises for Women's Health and Wellness: പ്രായമേറുന്തോറും സ്ത്രീകളുടെ ശരീരത്തിൽ പലവിധ മാറ്റങ്ങളാണ് സംഭവിക്കുന്നത്. 40 വയസ്സ് കഴിയുമ്പോൾ മെറ്റബോളിസം കുറയുകയും, പേശികൾക്കും എല്ലുകൾക്കും ബലക്കുറവ് അനുഭവപ്പെടുകയും ചെയ്യും. ഈ മാറ്റങ്ങളെ അതിജീവിക്കാനും ആരോഗ്യത്തോടെയിരിക്കാനും കൃത്യമായ വ്യായാമം ദിനചര്യയുടെ ഭാഗമാക്കേണ്ടത് അത്യാവശ്യമാണ്.

Sumeesh T Unneen
Sumeesh T Unneen | Published: 21 Sep 2026 | 10:42 PM
ദിവസവും കുറഞ്ഞത് 30 മുതൽ 45 മിനിറ്റ് വരെ വേഗത്തിൽ നടക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ അകറ്റാനും നടത്തം ഒരു മികച്ച വ്യായാമമാണ്. സന്ധികൾക്ക് അധികം ആയാസം നൽകാത്തതിനാൽ ആർക്കും എളുപ്പത്തിൽ ഇത് ചെയ്യാവുന്നതാണ്. (Image Credit source: Getty Images)

1 / 5
പ്രായമാകുമ്പോൾ പേശികളുടെ ബലം കുറയുന്നത് സ്വാഭാവികമാണ്. ഇത് തടയാൻ സ്ട്രെങ്ത് ട്രെയിനിങ് സഹായിക്കും. ഭാരം ഉയർത്തിയുള്ള വ്യായാമങ്ങളും റെസിസ്റ്റൻസ് ട്രെയിനിംഗും നല്ലതാണ്. ട്രെയ്നറുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതാണ് ഉചിതം.  സ്വയം വ്യായാമം ചെയ്യുമ്പോൾ ചെയ്യുന്ന രിതി ശരിയാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്

2 / 5
കാലുകൾക്ക് ബലം നൽകാൻ ചെയ്യാവുന്ന ഏറ്റവും മികച്ച വ്യായാമമാണ് സ്ക്വാട്സ്. തൈസ്, ഇടുപ്പ്, കാൽമുട്ടുകൾ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിൻ്റെ സന്തുലിതാവസ്ഥ നിലനിർത്താനും ഇത് സഹായിക്കും. പ്രായമാകുമ്പോൾ വീഴാനുള്ള സാധ്യത കുറയ്ക്കാനും ഇത്തരം വ്യായാമങ്ങൾ ശീലമാക്കാം. കാലിലെ മസിലുകൾക്ക് കരുത്തുണ്ടാവുക എന്നത് ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ പ്രധാനമാണ്

3 / 5
സന്ധിവേദനയും മറ്റുമുള്ളവർക്ക് ചെയ്യാൻ കഴിയുന്നവയാണ് സൈക്ലിംഗ്, നീന്തൽ തുടങ്ങിയ ലോ-ഇംപാക്ട് കാർഡിയോ വ്യായാമങ്ങൾ. സന്ധികൾക്ക് അമിതഭാരം നൽകാതെ തന്നെ ഹൃദയത്തിൻ്റെയും ശ്വാസകോശത്തിൻ്റെയും പ്രവർത്തനം മെച്ചപ്പെടുത്താൻ ഇവ സഹായിക്കും. രക്തയോട്ടം വർദ്ധിപ്പിക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഇത് നല്ലതാണ്. മാനസിക സംഘർഷങ്ങൾ കുറയ്ക്കാനും ഇവ സഹായിക്കും.

4 / 5
പ്രായം കൂടുമ്പോൾ ശരീരത്തിൻ്റെ വഴക്കം കുറയാൻ സാധ്യതയുണ്ട്. അതിനാൽ പേശികൾക്കും സന്ധികൾക്കും ആയാസം നൽകുന്ന സ്ട്രെച്ചിങ് വ്യായാമങ്ങൾ ദിവസവും ചെയ്യുന്നത് ഗുണം ചെയ്യും. ഇത് ശരീര വേദനകൾ കുറയ്ക്കാനും പരിക്കുകൾ ഒഴിവാക്കാനും സഹായിക്കുന്ന മികച്ച വ്യായാമ രീതിയാണ്. വ്യായാമം തുടങ്ങുന്നതിന് മുൻപും ശേഷവും സ്ട്രെച്ചിങ് ചെയ്യുന്നുണ്ട് എന്ന് ഉറപ്പാക്കുക.

5 / 5
Follow Us