AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kochi Metro: ബ്രസീൽ – ഇന്ത്യ ഫുട്ബോൾ മത്സരം: അധിക സർവീസുമായി കൊച്ചി മെട്രോ

Kochi Metro Special Trains for Brazil vs India Football Match: മടക്കയാത്രയിലെ തിരക്ക് ഒഴിവാക്കാനായി വരുമ്പോൾ തന്നെ റിട്ടേൺ ക്യുആർ ടിക്കറ്റുകൾ എടുക്കണമെന്ന് മെട്രോ അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ ടിക്കറ്റുകൾ ഉപയോഗിച്ച് നേരിട്ട് എഎഫ്സി ഗേറ്റുകൾ വഴി പ്രവേശിക്കാനാകും. ബുധനാഴ്ച രാത്രി 7.30 നാണ് ആരാധകർ കാത്തിരിക്കുന്ന ആവേശപ്പോരാട്ടം ആരംഭിക്കുന്നത്.

Kochi Metro: ബ്രസീൽ – ഇന്ത്യ ഫുട്ബോൾ മത്സരം: അധിക സർവീസുമായി കൊച്ചി മെട്രോ
പ്രതീകാത്മക ചിത്രംImage Credit source: Facebook
Nithya Vinu
Nithya Vinu | Updated On: 22 Sep 2026 | 09:18 AM

കൊച്ചി: കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ബ്രസീൽ ലെജൻഡ്സ് – ഇന്ത്യ ഓൾ സ്റ്റാർസ് ചാരിറ്റി ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് കാണികൾക്കായി കൊച്ചി മെട്രോ പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു. കലൂർ ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ രാത്രി 8 മുതൽ 11:30 വരെ 8 അധിക ടിക്കറ്റ് കൗണ്ടറുകളും പ്രവർത്തിക്കും.

മെട്രോ ട്രെയിൻ സർവീസ്

മത്സരശേഷം തിരികെ പോകുന്ന കാണികളുടെ വൻ തിരക്ക് കണക്കിലെടുത്ത് രാത്രി 9 മണിക്കും 10 മണിക്കും ഇടയിൽ 4 അധിക മെട്രോ ട്രെയിൻ സർവീസുകൾ നടത്തും. കൂടാതെ അടിയന്തര സാഹചര്യം നേരിടാൻ ഒരു ട്രെയിൻ അധികമായി സ്റ്റാൻഡ്‌ബൈ ആയി നിർത്തിയിടും.

മടക്കയാത്രയിലെ തിരക്ക് ഒഴിവാക്കാനായി വരുമ്പോൾ തന്നെ റിട്ടേൺ ക്യുആർ ടിക്കറ്റുകൾ എടുക്കണമെന്ന് മെട്രോ അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ ടിക്കറ്റുകൾ ഉപയോഗിച്ച് നേരിട്ട് എഎഫ്സി ഗേറ്റുകൾ വഴി പ്രവേശിക്കാനാകും. ബുധനാഴ്ച രാത്രി 7.30 നാണ് ആരാധകർ കാത്തിരിക്കുന്ന ആവേശപ്പോരാട്ടം ആരംഭിക്കുന്നത്.

Follow Us