AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ND W vs SL W: സ്വര്‍ണ മെഡല്‍ തൂക്കാന്‍ ഹര്‍മന്‍പ്രീതും സംഘവും; പ്ലേയിങ് ഇലവനില്‍ മാറ്റമുണ്ടാകുമോ?

India W vs Sri Lanka W: ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനലില്‍ നാളെ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും. രാവിലെ 10.30-ന് ജപ്പാനിലെ നിഷിനിലെ കൊറോഗി സ്‌പോര്‍ട്‌സ് പാര്‍ക്കിലാണ് മത്സരം. ജയിക്കുന്ന ടീം സ്വര്‍ണമെഡല്‍ സ്വന്തമാക്കും. അടുത്തിടെ നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്ത ഇന്ത്യ ആത്മവിശ്വാസത്തിലാണ്.

Jayadevan AM
Jayadevan AM | Published: 21 Sep 2026 | 08:17 PM
ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനലില്‍ നാളെ (സെപ്തംബര്‍ 22) ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും. രാവിലെ 10.30-ന് ജപ്പാനിലെ നിഷിനിലെ കൊറോഗി സ്‌പോര്‍ട്‌സ് പാര്‍ക്കിലാണ് മത്സരം. ജയിക്കുന്ന ടീം സ്വര്‍ണമെഡല്‍ സ്വന്തമാക്കും. അടുത്തിടെ നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്ത ഇന്ത്യ ആത്മവിശ്വാസത്തിലാണ് (Image Credit Source: Indian Cricket Team Facebook).

1 / 5
ഏഷ്യന്‍ ഗെയിംസില്‍ തുടര്‍ച്ചയായ രണ്ടാം സ്വര്‍ണ മെഡലാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് ഇലവന്‍ പരിശോധിക്കാം. ഓപ്പണര്‍മാരായി സ്മൃതി മന്ദാനയും, ഷഫാലി വര്‍മ്മയും കളിക്കും. ഇരുവരും മികച്ച ഫോമിലാണ്.

2 / 5
ബംഗ്ലാദേശിനെതിരായ സെമി ഫൈനലില്‍ വണ്‍ ഡൗണായെത്തിയത് ഗുനാലന്‍ കമാലിനിയാണ്. എന്നാല്‍ കമാലിനിയുടെ ഫോം പരിതാപകരമാണ്. അതുകൊണ്ട് തന്നെ താരത്തെ മാറ്റിനിര്‍ത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ല. നാലാമത് ബാറ്റിങിന് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറെത്തും.

3 / 5
തുടര്‍ന്ന് വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ്, ഭാരതി ഫുള്‍മാലി എന്നിവരെത്തും. ദീപ്തി ശര്‍മ, ശ്രീ ചരണി, ക്രാന്തി ഗൗഡ് എന്നിവരും പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉറപ്പിച്ചവരാണ്. ശ്രേയങ്ക പാട്ടിലും, നന്ദനി ശര്‍മയും സ്ഥാനം നിലനിര്‍ത്തിയേക്കും. ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല.

4 / 5
ടി20യില്‍ ഇതിന് മുമ്പ് 32 തവണ ഏറ്റുമുട്ടിയപ്പോള്‍ 26 പ്രാവശ്യവും ജയിച്ചത് ഇന്ത്യയാണ്. അടുത്തിടെ നടന്ന വനിതാ ഏഷ്യ കപ്പ് ഫൈനലിലും ഇരുടീമുകളുമായിരുന്നു ഏറ്റുമുട്ടിയത്. അന്ന് വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. അതേ ഫലം ആവർത്തിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്, അതേസമയം മുൻ തോൽവിക്ക് പകരംവീട്ടി കിരീടം നേടാനായിരിക്കും ശ്രീലങ്കയുടെ ശ്രമം.

5 / 5
Follow Us