AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Minnal Magic: മിന്നലും വന്നില്ല മാജിക്കും വന്നില്ല; കേരളാ ബ്രാൻഡ് ‘മിന്നൽ മാജിക്’ ബ്രാൻഡി ഇനി വരുമോ ?

Kerala's 'Minnal Magic' Liquor Project Stalls Following Change in Government: ഈ വർഷം ഫെബ്രുവരിയിലാണ് അന്ന് എകസൈസ് മന്ത്രിയായിരുന്ന എം.ബി രാജേഷ് മലബാർ ഡിസ്റ്റലറിയിൽ മദ്യത്തിൻ്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചത്. ഉടൻ ബെവ്കോ ഔട്ട്ലെറ്റുകൾ വഴി വിൽപ്പനക്കെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും തിരഞ്ഞെടുപ്പ് എത്തിയതോടെ പിന്നീട് കാര്യങ്ങൾ മന്ദഗതിയിലാവുകയായിരുന്നു. യു,ഡി.എഫ് സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം പദ്ധതിയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല

Minnal Magic:  മിന്നലും വന്നില്ല മാജിക്കും വന്നില്ല; കേരളാ ബ്രാൻഡ് ‘മിന്നൽ മാജിക്’ ബ്രാൻഡി ഇനി വരുമോ ?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 22 Sep 2026 | 09:59 AM

കേരളത്തിലെ ഏറ്റവും ജനപ്രിയമായ മദ്യ ബ്രാൻഡാണ് ജവാൻ. ഈ മദ്യത്തിൻ്റെ ഉത്പാദനത്തിൽ ഇടയ്ക്കുണ്ടായ കുറവ് സംസ്ഥാനത്ത് വലിയ വിവാദങ്ങൾക്ക് വരെ വഴിവച്ചിരുന്നു. കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന മദ്യം എന്ന നിലയിൽ സാധാരണക്കാർ വാങ്ങുന്ന മദ്യമാണ് ജവാൻ എന്നതാണ് ഇതിന് കാരണം. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തിൻ്റെ ബ്രാൻഡായി മറ്റൊരു മദ്യം കൂടി നിർമ്മിക്കുന്നു എന്ന പ്രഖ്യാപനം വന്നത്. പേരിടലിൽ ഉൾപ്പടെ വിവാദങ്ങൾ ഉണ്ടായി എങ്കിലും ‘മിന്നൽ മാജിക്’ എന്ന ബ്രൻഡിൽ മദ്യം നിർമ്മിക്കുമെന്ന പ്രഖ്യാപനം വന്നു. ചിറ്റുർ മേനോൻപാറയിലെ മലബാർ ഡിസ്റ്റലറിയിൽ നിർമ്മാണോദ്ഘാടനം വരെ നടന്നു എങ്കിലും. സർക്കാർ മാറിയതോടെ മിന്നാൽ മാജിക്കിൻ്റെ വേഗതയും മാജിക്കും നഷ്ടപ്പെട്ട മട്ടാണ്.

ഈ വർഷം ഫെബ്രുവരിയിലാണ് അന്ന് എകസൈസ് മന്ത്രിയായിരുന്ന എം.ബി രാജേഷ് മലബാർ ഡിസ്റ്റലറിയിൽ മദ്യത്തിൻ്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചത്. ഉടൻ ബെവ്കോ ഔട്ട്ലെറ്റുകൾ വഴി വിൽപ്പനക്കെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും തിരഞ്ഞെടുപ്പ് എത്തിയതോടെ പിന്നീട് കാര്യങ്ങൾ മന്ദഗതിയിലാവുകയായിരുന്നു. യു,ഡി.എഫ് സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം പദ്ധതിയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ചിറ്റൂർ ഷുഗേഴ്സ് പ്ലാറ്റിൽ എല്ലാ സംവിധാനങ്ങളും സജ്ജമാണെന്നാണ് ലഭിക്കുന്ന വിവരം. രണ്ടര ലക്ഷത്തോളം ലിറ്റർ സ്പിരിറ്റും കുപ്പികളും ഉൾപ്പടെ സജ്ജമാണെകിലും മദ്യത്തിൻ്റെ നിർമ്മാണം ഇനിയും ആരംഭിച്ചിട്ടില്ല.

വിശദമായ പഠനത്തിന് ശേഷം മാത്രമേ പദ്ധതിയിൽ മദ്യ നിർമ്മാണം ആരംഭിക്കു എന്നാണ് പുതിയ സർക്കാർ അധികാരമേറ്റ ശേഷം മന്ത്രി എം. ലിജു വ്യക്തമാക്കിയത് എന്നാൽ സർക്കാർ അധികാരമേറ്റ് മൂന്ന് മാസങ്ങൾ പിന്നിടുമ്പോൾ പദ്ധതി ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. യു.ഡി.എഫ് സർക്കാർ ഈ പദ്ധതി തുടരുമോ എന്ന കാര്യത്തിൽ നിലവിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. നിർമ്മാണത്തിനായുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയശേഷം പദ്ധതി ഉപേക്ഷിച്ചാൽ കോടികളുടെ നഷ്ടമാണ് സർക്കാരിന് ഉണ്ടാവുക.

Also Read: Kochi Metro: ബ്രസീൽ – ഇന്ത്യ ഫുട്ബോൾ മത്സരം: അധിക സർവീസുമായി കൊച്ചി മെട്രോ

അതേസമയം സ്വകാര്യ മദ്യ ലോബിയാണ് മിന്നൽ മാജിക്കിൻ്റെ നിർമ്മാണം വൈകുന്നതിന് കാരണം എന്ന ആരോപണങ്ങൾ ഇതിനോടകം ഉയർന്നിട്ടുണ്ട്. പദ്ധതി മുടക്കാൻ സ്വകാര്യ മദ്യ കമ്പനികൾ ശ്രമം നടത്തുന്നുണ്ട് എന്നും ഇതാണ് ഫയൽ നീക്കം മന്ദഗതിയിലാകാൻ കാരണം എന്നും റിപ്പോർട്ടുകളുണ്ട്.

പേരിലെ വിവാദം

തുടക്കം മുതൽ തന്നെ പദ്ധതിയെ വിവാദങ്ങളും വിമർശനങ്ങളും പിന്തുടർന്നിരുന്നു. മദ്യത്തിനായി ജനങ്ങളിൽ നിന്നും പേര് ക്ഷണിച്ചതിൽ തുടങ്ങി പ്രശ്നങ്ങൾ. ‘മലബാർ മിസ്റ്ററി’ എന്ന പേരിലായിരിക്കും മദ്യം ബ്രാൻഡ് ചെയ്യുക എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ഇത് വലിയ വാർത്തയാവുകയും ചെയ്തു. എന്നാൽ മലബാർ എന്ന് മദ്യത്തിൻ്റെ പേരിൽ ഉപയോഗിക്കുന്നതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. എന്നാൽ ‘മിന്നൽ മാജിക്’ എന്നാണ് പുതിയ ബ്രാൻഡിയുടെ പേര് എന്ന് ബെവ്കോ പിന്നിട് വ്യക്തമാക്കുകയായിരുന്നു. ബെവ്കോ മദ്യത്തിന് പേരിടുന്നതിന് മുൻപ് തന്നെ ചിലർ സ്വന്തമായി പേരിട്ട് പ്രചരിപിച്ചു എന്നായിരുന്നു നിർമ്മാണോദ്ഘാടനത്തിടെ അന്നത്തെ മന്ത്രിയായിരുന്ന എം.ബി രാജേഷ് വിവാദങ്ങളോട് പ്രതികരിച്ചത്.

English Summary

The production of Kerala’s state-owned liquor brand, ‘Minnal Magic’, has stalled following a change in government. Despite raw materials being ready, alleged private lobby interference and delayed studies threaten the project.

Follow Us