AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Masappadi Case: മാസപ്പടി കേസ്; ഇഡി കത്തിന്മേൽ സംസ്ഥാന സർക്കാർ നിലപാട് ഇന്ന് അറിയാം

Masappadi Case Update: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനാണ് സർക്കാറിന്റെ നീക്കം. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചർച്ച നടത്തി തീരുമാനമെടുക്കും. പിണറായിക്കെതിരെ അഴിമതി നിരോധന വകുപ്പ് പ്രകാരം കേസെടുക്കാമെന്നായിരുന്നു എജിയുടെ നിയമോപദേശം. ചെയ്യാത്ത സേവനത്തിനാണ് പണം കൈപ്പറ്റിയതെന്ന് സിഎംആർഎൽ ഉടമ മാത്യു കർത്തയുടെ മൊഴിയിലുണ്ട്.

Masappadi Case: മാസപ്പടി കേസ്; ഇഡി കത്തിന്മേൽ സംസ്ഥാന സർക്കാർ നിലപാട് ഇന്ന് അറിയാം
Pinarayi Vijayan, CM V D SateeshanImage Credit source: PTI
Neethu Vijayan
Neethu Vijayan | Updated On: 22 Sep 2026 | 07:20 AM

തിരുവനന്തപുരം: രാഷ്ട്രീയ പോരാട്ടങ്ങൾക്കപ്പുറം കേരളം ഉറ്റുനോക്കുന്ന മാസപ്പടി കേസിൽ സംസ്ഥാന സർക്കാർ എടുക്കുന്ന തീരുമാനം ഇന്ന് അറിയാം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനാണ് സർക്കാറിന്റെ നീക്കം. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചർച്ച നടത്തി തീരുമാനമെടുക്കും. പിണറായിക്കെതിരെ അഴിമതി നിരോധന വകുപ്പ് പ്രകാരം കേസെടുക്കാമെന്നായിരുന്നു എജിയുടെ നിയമോപദേശം. ആഭ്യന്തരസെക്രട്ടറി നിയമോപദേശം ആഭ്യന്തരമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

ഇഡിയുടെ കത്ത് വിജിലൻസിന് കൈമാറി അന്വേഷണം പ്രഖ്യാപിക്കുകയോ അല്ലെങ്കിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയോ ചെയ്യുന്നതിൽ ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്ന് ഇന്ന് തീരുമാനമുണ്ടാകും. കേന്ദ്ര ഏജൻസികളുടെ കൈവശമുള്ള വിവരങ്ങളും വസ്തുതകളും മുൻനിർത്തി സംസ്ഥാന ഏജൻസി അന്വേഷണം നടത്തുമ്പോൾ കേസിന്റെ നിയമപരമായ ഭദ്രത ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്. സംസ്ഥാന സർക്കാരിന്റെ ഇന്നത്തെ തീരുമാനം കേസിന്റെ തുടർന്നുള്ള പോക്കിൽ നിർണ്ണായകമാകും.

ALSO READ: ഒരു രൂപ പോലും വകയിരുത്തിയിട്ടില്ല, ലോക കേരളസഭ തുടരില്ലെന്നത് യുഡിഎഫിൻറെ രാഷ്ട്രീയ തീരുമാനം: മുഖ്യമന്ത്രി

നിയമോപദേശം ഇങ്ങനെ

മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കൈക്കൂലി വാങ്ങിയതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നാണ് നിയമോപദേശം. കൂടാതെ കൈക്കൂലിക്കും അനധികൃത സ്വത്ത് സമ്പാദനത്തിനും കേസെടുക്കാം എന്നും നിയമോപദേശമുണ്ട്. അഴിമതി തടയൽ നിയമപ്രകാരവും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിനും കേസെടുക്കാം എന്നാണ് മറ്റൊരു ചൂണ്ടികാട്ടൽ. ഇഡിയുടെ കത്തിന്മേൽ വീണാ വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള സാധ്യതയുണ്ട്.

ഇഡി നൽകിയ റിപ്പോർട്ടിൽ പറയുന്ന പ്രോമിനന്റ് പേഴ്സൺ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തന്നെയാണെന്ന് വ്യക്തമാക്കുന്നുണ്ട്. 2018-ലെ അഴിമതി നിരോധന നിയമ ഭേദഗതിക്ക് മുൻപും ശേഷവും കേസിനാസ്പദമായ പണമിടപാടുകൾ നടന്നിട്ടുള്ളതിനാൽ രണ്ട് കാലഘട്ടങ്ങളിലെയും നിയമവകുപ്പുകൾ പ്രകാരം അന്വേഷണം നടത്താമെന്നാണ് എജിയുടെ നിയമോപദേശത്തിൽ വ്യക്തമാക്കുന്നത്.

ചെയ്യാത്ത സേവനത്തിനാണ് പണം കൈപ്പറ്റിയതെന്ന് സിഎംആർഎൽ ഉടമ മാത്യു കർത്തയുടെ മൊഴിയിലുണ്ട്. ഇതും ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകളും പ്രധാന തെളിവുകളായി കണക്കാക്കാം. മൂന്നാം കക്ഷി വഴി പൊതുപ്രവർത്തകൻ പണം വാങ്ങിയാലും കുറ്റകരമാണ്. പിണറായി വിജയൻ കൈക്കൂലി വാങ്ങിയത് മൂന്നാം കക്ഷി വഴിയാണെന്നും നിയമോപദേശത്തിൽ പറയുന്നു. പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കൈക്കൂലി വാങ്ങിയതിനു പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നു നിയമോപദേശം ലഭിച്ചതിനു പിന്നാലെയാണ് കേസെടുക്കാനുള്ള സർക്കാർ തീരുമാനത്തിലേക്ക് കടക്കുന്നത്.

English Summary:

The decision the state government will take regarding the Masappadi Case will be known today. The government plans to constitute a Special Investigation Team based on a letter sent by the Enforcement Directorate.

Follow Us