Kerala Jail Food : ഇനി മട്ടൻ ഇല്ല ? ജയിൽ ഭക്ഷണത്തിൽ മാറ്റം വരുത്താൻ സർക്കാർ ആലോചന
കേരളത്തിലെ ജയിൽ ഭക്ഷണം സംബന്ധിച്ച് പൊതുവെ എപ്പോഴും വിമർശനങ്ങൾ ഉയരാറുണ്ട്. കൊടും കുറ്റകൃത്യങ്ങൾ ഉൾപ്പെടെ ചെയ്തു ശിക്ഷിക്കപ്പെട്ടു ജയിലിൽ കിടക്കുന്ന തടവുകാർക്ക് മട്ടനും മീനും ഉൾപ്പെടെയുള്ള വിഭവസമൃദ്ധമായ ഭക്ഷണങ്ങൾ നൽകുന്നത് വിരോധാഭാസം എന്നാണ് പലരും ആക്ഷേപിക്കാറ്. നാട്ടിലെ സാധാരണ ജനങ്ങളിൽ പലരും പട്ടിണി കിടക്കുന്ന സാഹചര്യത്തിലാണ് കുറ്റം ചെയ്തവർക്ക് മികച്ച ഭക്ഷണം കൊടുക്കുന്നത് എന്ന് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പലരും വിമർശനം ഉന്നയിക്കാറുണ്ട്.
കേരളത്തിലെ ജയിൽ ഭക്ഷണം സംബന്ധിച്ച് പൊതുവെ എപ്പോഴും വിമർശനങ്ങൾ ഉയരാറുണ്ട്. കൊടും കുറ്റകൃത്യങ്ങൾ ഉൾപ്പെടെ ചെയ്തു ശിക്ഷിക്കപ്പെട്ടു ജയിലിൽ കിടക്കുന്ന തടവുകാർക്ക് മട്ടനും മീനും ഉൾപ്പെടെയുള്ള വിഭവസമൃദ്ധമായ ഭക്ഷണങ്ങൾ നൽകുന്നത് വിരോധാഭാസം എന്നാണ് പലരും ആക്ഷേപിക്കാറ്. നാട്ടിലെ സാധാരണ ജനങ്ങളിൽ പലരും പട്ടിണി കിടക്കുന്ന സാഹചര്യത്തിലാണ് കുറ്റം ചെയ്തവർക്ക് മികച്ച ഭക്ഷണം കൊടുക്കുന്നത് എന്ന് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പലരും വിമർശനം ഉന്നയിക്കാറുണ്ട്. ഇപ്പോൾ ഇതാ ജയിലിലെ ഭക്ഷണക്രമത്തിൽ സർക്കാർ മാറ്റം വരുത്താൻ പോകുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മനോരമ ഓൺലൈൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജയിൽ ഭക്ഷണത്തിൽ ഏറ്റവും ചെലവുകയേറിയ എന്നാണ് മട്ടൻ. ആഴ്ചയിൽ ഒരിക്കൽ ജയിൽ തടവുകാർക്ക് മട്ടൻ നിലവിൽ കൊടുക്കുന്നുണ്ട്. ഇത് ഭക്ഷണ മെനുവിൽ നിന്ന് പിൻവലിക്കാൻ ആണ് സർക്കാർ ആലോചിക്കുന്നത്. ഭക്ഷണം പുനക്രമീകരിക്കുന്നത് സംബന്ധിച്ചുള്ള റിപ്പോർട്ട് സർക്കാരിന് മുന്നിലെത്തിയ ശേഷം ആയിരിക്കും തീരുമാനം. എഡിജിപി എസ് ശ്രീജിത്ത് ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നിലവിലെ ഭക്ഷണം ജീവിതശൈലി രോഗങ്ങൾക്ക് വൈവയ്ക്കുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്. മട്ടൻ ഒഴിവാക്കുമ്പോൾ പകരം ആവശ്യമായ പ്രോട്ടീൻ ഉറപ്പാക്കുന്നതിന് വേണ്ടി ചിക്കനും മുട്ടയും കൊടുക്കുമെന്നാണ് കരുതുന്നത്.
Also Read : Bengaluru -Kannur Onam Train: ബെംഗളൂരു – കണ്ണൂർ ഓണം സ്പെഷ്യൽ ട്രെയിൻ; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു
ഈ പരിഷ്കാരങ്ങൾക്ക് ഒപ്പം ജയിലുകളുടെ പേരു മാറ്റുന്നതിന് ആലോചനയും ഉണ്ട് എന്ന് ശ്രീജിത്ത് പറയുന്നു. ജയിലുകളുടെ സുരക്ഷ ശക്തമാക്കുന്നതിനായി ആർട്ടിഫിഷൽ ഇന്റലിയൻസ് സംവിധാനം ഉപയോഗിക്കുന്നതിനും പദ്ധതിയുണ്ട്. പൂജപ്പുര സെൻട്രൽ ജയിലിൽ ഇതിന്റെ പൈലറ്റ് പദ്ധതി ആരംഭിക്കും. കെൽട്രോണിന്റെ സഹായത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക.
ജയിൽജട്ടം ഒഴിവാക്കുന്നതിനു വേണ്ടിയായി ജയിലിന്റെ മതിലുകൾ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിക്കുകയും പുറത്തുനിന്ന് ആരെങ്കിലും മതിലിന് മുകളിലൂടെ എന്തെങ്കിലും വസ്തുക്കൾ എറിയുന്നത് കണ്ടെത്തിയാൽ അതിനെതിരെ നടപടി എടുക്കുമെന്നും അറിയുന്നു. ഇതുവഴി സുരക്ഷ കൂടുതൽ ശക്തമാക്കാനും ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കുവാനും സാധിക്കും എന്നാണ് വിലയിരുത്തൽ.
English Summary
Many people, including those on social media, have criticized the practice of providing high-quality food to offenders while ordinary citizens in the community go hungry. Now, reports indicate that the government is planning to revise the prison diet. Manorama Online has reported this development.