Atham 2026: ഇന്ന് അത്തം…മാവേലിയെ വരവേല്‍ക്കാനൊരുങ്ങി കേരളക്കര; പൂക്കളം തീര്‍ത്തോ?

How to Make Pookalam For Atham 2026 and Follow Traditional Customs: അത്തം മുതല്‍ തിരുവോണം വരെ മുറ്റത്ത് പൂക്കളം തീര്‍ക്കുന്നതാണ് ഓണത്തിന്റെ പ്രത്യേകത. പഞ്ഞകര്‍ക്കടം മാറി സമൃദ്ധിയുമായി വന്നെത്തുന്ന ചിങ്ങം മലയാളികളുടെ വിശപ്പ് മാറ്റം, എന്നാല്‍ ഈ കഥയെല്ലാം പണ്ടത്തേതാണ്, ഇന്ന് എല്ലാവര്‍ക്കും എന്നും ഓണമല്ലേ? ഈ വര്‍ഷത്തെ ഓണത്തെയും അതിമനോഹരമായ പൂക്കളങ്ങള്‍ തീര്‍ത്ത് വരവേല്‍ക്കാന്‍ നിങ്ങള്‍ തയാറാണോ?

Atham 2026: ഇന്ന് അത്തം...മാവേലിയെ വരവേല്‍ക്കാനൊരുങ്ങി കേരളക്കര; പൂക്കളം തീര്‍ത്തോ?

ഇന്ന് അത്തം

Published: 

16 Aug 2026 | 06:15 AM

പൊന്നോണത്തെ വരവേല്‍ക്കാന്‍ കേരളക്കര തയാര്‍, ഇന്ന് അത്തം. പാട്ടും മേളവുമായി മറ്റൊരു ഓണക്കാലം കൂടി കേരളത്തില്‍ വന്നെത്തിയിരിക്കുന്നു. കര്‍ക്കടകത്തിന്റെ അവസാനത്തിലാണ് ഇത്തവണ ഓണത്തിന്റെ വരവ്. കൊല്ലവര്‍ഷം 1201 ഇന്ന് അവസാനിക്കും. ഓഗസ്റ്റ് 16ന് തിങ്കളാഴ്ചയാണ് ചിങ്ങമാസം പിറക്കുന്നത്. ആഘോഷത്തിന്റെയും തിരക്കിന്റെയും ദിവസങ്ങളിലേക്ക് അത്തം ദിനത്തോടെ മലയാളികള്‍ പ്രവേശിക്കും. ഓഗസ്റ്റ് 26നാണ് തിരുവോണം.

അത്തം മുതല്‍ തിരുവോണം വരെ മുറ്റത്ത് പൂക്കളം തീര്‍ക്കുന്നതാണ് ഓണത്തിന്റെ പ്രത്യേകത. പഞ്ഞകര്‍ക്കടം മാറി സമൃദ്ധിയുമായി വന്നെത്തുന്ന ചിങ്ങം മലയാളികളുടെ വിശപ്പ് മാറ്റം, എന്നാല്‍ ഈ കഥയെല്ലാം പണ്ടത്തേതാണ്, ഇന്ന് എല്ലാവര്‍ക്കും എന്നും ഓണമല്ലേ? ഈ വര്‍ഷത്തെ ഓണത്തെയും അതിമനോഹരമായ പൂക്കളങ്ങള്‍ തീര്‍ത്ത് വരവേല്‍ക്കാന്‍ നിങ്ങള്‍ തയാറാണോ? ഓരോ ദിവസവും വീട്ടുമുറ്റത്ത് തീര്‍ക്കേണ്ട പൂക്കളങ്ങള്‍ക്ക് ഓരോ പ്രത്യേകതയുണ്ട്. അത്തം നാളിലെ പൂക്കളത്തെ കുറിച്ചറിയാം.

അത്തം നാളിലെ പൂക്കളം

എല്ലാ ദിവസവും ഒരുപോലെ പൂക്കളം തീര്‍ക്കുന്നതല്ല ഓണം നാളിലെ രീതി. ഓരോ ദിവസവും ഉപയോഗിക്കേണ്ട പൂക്കളിലും പൂക്കളത്തിന്റെ വലിപ്പത്തിലുമെല്ലാം മാറ്റമുണ്ടാകും. ഏതെങ്കിലും പൂക്കള്‍ പറിച്ചെടുത്ത് ഓണം അടിപൊളിയാക്കാമെന്ന ധാരണ തെറ്റാണ്. ആദ്യനാളില്‍ പൂക്കളത്തില്‍ എത്തുന്ന പൂവ് വളരെ പ്രധാനപ്പെട്ടതാണ്. ഒരു പൂ മാത്രമാണ് ഇന്നേദിവസം പൂക്കളത്തിലേക്ക് വരിക, ആ പൂവ് മഹാബലിക്ക് ഏറെ പ്രിയപ്പെട്ടതുമായിരിക്കണം.

തുമ്പപ്പൂവില്‍ നിന്ന് ഓണാഘോഷം ആരംഭിക്കാം. അത്തം നാളില്‍ മഹാബലിക്ക് ഏറെ ഇഷ്ടപ്പെട്ട തുമ്പപ്പൂ കൊണ്ട് പൂക്കളം തീര്‍ക്കാം. നിലത്ത് ചാണകം മെഴുകി, തുമ്പപ്പൂ കൊണ്ട് പൂക്കളം തീര്‍ക്കുന്നതാണ് രീതി. എന്നാല്‍ ഓരോരുത്തര്‍ക്കും പൂക്കളം ഒരുക്കുന്നതില്‍ പ്രത്യേക ചിട്ടവട്ടങ്ങളുണ്ട്. കേരളത്തിന്റെ പല ഭാഗങ്ങളിലും പല രീതിയിലാണ് പൂക്കളങ്ങള്‍.

Also Read: Atham Wishes And Quotes : അത്തം പത്തിന് തിരുവോണം! അറിയിക്കാം ഇതാ മികച്ച ആശംസകൾ

രണ്ടാം ദിനത്തില്‍ പൂക്കളത്തില്‍ തുമ്പയ്‌ക്കൊപ്പം തുളസിപ്പൂക്കള്‍ കൂടി ഉപയോഗിക്കാം. അതിന് പിന്നാലെ തൊട്ടാവാടി, മുക്കുറ്റിപ്പൂ, കൊങ്ങിണി, വാഴക്കൂമ്പ്, ഇലകള്‍ എന്നിവയെല്ലാം കൊണ്ടുവരാം. ഇനി ഇതൊന്നും കിട്ടാനില്ലെങ്കില്‍ നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ ലഭ്യമാകുന്ന പൂക്കളും പൂക്കളം തീര്‍ക്കാന്‍ ഉപയോഗിക്കാവുന്നതാണ്.

നിലവിളക്ക് കൊളുത്ത് ഗണപതിക്ക് വെച്ച ശേഷം വേണം പൂക്കളമിടാന്‍ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. തുമ്പപ്പൂ കിട്ടിയിട്ടുണ്ടെങ്കില്‍ പൂക്കളത്തില്‍ ആദ്യം വെക്കേണ്ടത് തുമ്പ ആയിരിക്കണം. ഓണത്തിന്റെ ആദ്യനാളുകളില്‍ തന്നെ തൃക്കാക്കരയപ്പനെ പൂക്കളത്തിലേക്ക് കൊണ്ടുവരേണ്ട, ഉത്രാടം നാളിലാണ് സാധാരണയായി പൂക്കളത്തില്‍ തൃക്കാക്കരയപ്പനെ വെക്കുന്നത്.

അത്തത്തിന് ഒരു പൂവെ നിങ്ങള്‍ക്ക് കിട്ടിയിട്ടുള്ളൂ എങ്കില്‍ ഒരിക്കലും വിഷമിക്കരുത്, ആ ഒരു പൂവ് മതി നിങ്ങളുടെ പൂക്കളം അതിമനോഹരമാക്കാന്‍. ഓരോ ദിവസവും പൂക്കളത്തിന്റെ വലിപ്പം കൂട്ടുന്നതാണ് രീതി. അതിനാല്‍ ഏറ്റവും ചെറുതില്‍ തുടങ്ങി വലിയ പൂക്കളത്തില്‍ തന്നെ അവസാനിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

English Summary

Atham marks the beginning of the traditional Onam celebrations in Kerala in 2026. This article explains how to make the Atham Pookalam on August 16 and the traditional rules to follow. It also covers the flowers, arrangement and customs associated with the first day of Pookalam.

Follow Us
വില 20 ലക്ഷത്തിൽ താഴെ, മഹീന്ദ്ര ലൈഫ്സ്റ്റൈലർ പിക്കപ്പ് ഇറങ്ങി
ചിങ്ങത്തിൽ ഉദിച്ചുയരുന്ന 3 രാശികൾ! ഇവർക്കിനി നേട്ടങ്ങളുടെ കാലം
ഐക്യൂന്റെ 'നിയോ ടെൻ'ക്കുട്ടന് ഇനി പുതിയ വില
ചർമ്മം ഗ്ലാസ് പോലെ തിളങ്ങാൻ കഞ്ഞിവെള്ളം കുടിക്കാം!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു