AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Coconut Oil Price: വ്യാജന്മാര്‍ ശക്തം! വെളിച്ചെണ്ണ വാങ്ങുമ്പോള്‍ വില മാത്രം നോക്കിയാല്‍ പോരാ, ഇതും അറിയണം

Onam 2026 Coconut Oil Price Hike: തിരുവോണം എത്തുന്നതിന് മുമ്പ് ഏകദേശം 500 രൂപയും അതിന് മുകളിലുമായിരിക്കും ഒരു ലിറ്റര്‍ ശുദ്ധമായ വെളിച്ചെണ്ണയുടെ വില. വെളിച്ചെണ്ണ വിലയിലെ ഈ വര്‍ധനവ് സാധാരണക്കാരുടെ ബജറ്റിനെ സാരമായി ബാധിക്കുന്നു. ഓണത്തിന് ആവശ്യമായ മറ്റ് സാധനങ്ങള്‍ക്കും സമാനരീതിയില്‍ വില വര്‍ധനവ് സംഭവിക്കുന്നുണ്ട്.

Coconut Oil Price: വ്യാജന്മാര്‍ ശക്തം! വെളിച്ചെണ്ണ വാങ്ങുമ്പോള്‍ വില മാത്രം നോക്കിയാല്‍ പോരാ, ഇതും അറിയണം
വെളിച്ചെണ്ണImage Credit source: jayk7/Moment/Getty Images
Shiji M K
Shiji M K | Published: 20 Aug 2026 | 06:51 AM

ഈ ഓണക്കാലത്തും വെളിച്ചെണ്ണ വിലയില്‍ ആശ്വാസമില്ല. ഓണം അടുക്കുന്നതിന് അനുസരിച്ച് സംസ്ഥാനത്ത് വെളിച്ചെണ്ണയില്‍ സംഭവിക്കുന്നത് വന്‍ കുതിച്ചുചാട്ടം. തിരുവോണം എത്തുന്നതിന് മുമ്പ് ഏകദേശം 500 രൂപയും അതിന് മുകളിലുമായിരിക്കും ഒരു ലിറ്റര്‍ ശുദ്ധമായ വെളിച്ചെണ്ണയുടെ വില. വെളിച്ചെണ്ണ വിലയിലെ ഈ വര്‍ധനവ് സാധാരണക്കാരുടെ ബജറ്റിനെ സാരമായി ബാധിക്കുന്നു. ഓണത്തിന് ആവശ്യമായ മറ്റ് സാധനങ്ങള്‍ക്കും സമാനരീതിയില്‍ വില വര്‍ധനവ് സംഭവിക്കുന്നുണ്ട്.

വെളിച്ചെണ്ണ വില കുതിച്ചുയരുന്നു

നിലവില്‍ കേരളത്തിലെ മാര്‍ക്കറ്റുകളില്‍ ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് 300 രൂപയ്ക്ക് മുകളില്‍ വിലയുണ്ട്. സ്വകാര്യ ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണ വാങ്ങണമെങ്കില്‍ 320 രൂപ മുതല്‍ 350 രൂപ വരെ വില നല്‍കണം. ചക്കിലാട്ടിയ വെളിച്ചെണ്ണയ്ക്ക് ഏകദേശം 360 രൂപ മുതല്‍ 460 രൂപ വരെയും വിലയുണ്ട്. ഉത്സവസീസണ്‍ ലക്ഷ്യമിട്ട് ഇതരസംസ്ഥാനങ്ങളിലെ വ്യാപാരികള്‍ നടത്തുന്ന കൃത്രിമ ക്ഷാമമാണ് വില വര്‍ധനവിന് കാരണമെന്നാണ് വിവരം.

ആശ്വാസമായി സപ്ലൈകോ

സ്വകാര്യ ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണ വിലയില്‍ സംഭവിക്കുന്ന വില വര്‍ധനവ് കണക്കിലെടുത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന വെളിച്ചെണ്ണ വില സര്‍ക്കാര്‍ വീണ്ടും കുറച്ചു. സപ്ലൈകോ വില്‍പനശാലകളിലും ഓണച്ചന്തകളിലും വിതരണം ചെയ്യുന്ന ശബരി സബ്‌സിഡി വെളിച്ചെണ്ണയ്ക്കാണ് വില കുറച്ചത്. ഒരു ലിറ്ററിന് ഇനി മുതല്‍ 229 രൂപ മാത്രം നല്‍കിയാല്‍ മതി.

അതേസമയം, ഓണം പ്രമാണിച്ച് സെപ്റ്റംബര്‍ മാസത്തേത് സബ്‌സിഡി സാധനങ്ങള്‍ ഇപ്പോള്‍ വാങ്ങാമെന്ന് സപ്ലൈകോ അറിയിച്ചു. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തെ സബ്‌സിഡി സാധനങ്ങളാണ് നിലവില്‍ വിതരണം ചെയ്യുന്നത്. റേഷന്‍ കാര്‍ഡുകള്‍ കാണിച്ച് ഉപഭോക്താക്കള്‍ക്ക് സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കാവുന്നതാണ്.

വ്യാജന്മാര്‍ വിപണിയില്‍

വെളിച്ചെണ്ണ വില ഉയരാന്‍ തുടങ്ങിയതോടെ കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത് വ്യാജ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളും വിപണിയിലെത്തുന്നുണ്ട്. പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് സമാനമായ പാക്കിങ്ങിലാണ് ഈ വെളിച്ചെണ്ണയുടെ വരവ്. ഇത്തരം വെളിച്ചെണ്ണകള്‍ വാങ്ങിക്കരുതെന്നും അധികൃതര്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നു. വ്യാജ വെളിച്ചെണ്ണ എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം.

Also Read: Coconut Oil: വെളിച്ചെണ്ണ 229 രൂപയ്ക്ക്, 20 രൂപ വീണ്ടും കുറച്ചു

ചൂടാക്കി പരിശോധിക്കാം- ഒരു ചെറിയ പാത്രത്തില്‍ വെളിച്ചെണ്ണ എടുത്ത് ചൂടാക്കാം. മായമില്ലാത്ത വെളിച്ചെണ്ണയാണെങ്കില്‍ ചൂടാകുമ്പോള്‍ കറുത്ത പുകയോ മണമോ ഉണ്ടാകില്ല. എന്നാല്‍ വ്യാജ വെളിച്ചെണ്ണ ചൂടാക്കുമ്പോള്‍ പുകയും രൂക്ഷമായ ഗന്ധവും ഉണ്ടാകും.

മണത്ത് നോക്കാം- അല്‍പം വെളിച്ചെണ്ണ എടുത്ത് നന്നായി തിരുമ്മിയ ശേഷം മണത്തുനോക്കാം. നല്ല വെളിച്ചെണ്ണയാണെങ്കില്‍ ഉണങ്ങിയ കൊപ്രയുടെ സ്വാഭാവിക മണമായിരിക്കും. മായം കലര്‍ത്തിയ വെളിച്ചെണ്ണയ്ക് ചിലപ്പോള്‍ മണമുണ്ടാകില്ല, അല്ലെങ്കില്‍ രാസവസ്തുക്കളുടെ ഗന്ധമായിരിക്കും.

വെള്ളത്തിലൂടെ- വെളിച്ചെണ്ണയെടുത്ത് വെള്ളത്തില്‍ രണ്ടോ മൂന്നോ തുള്ളി ഒഴിക്കുക. വെളിച്ചെണ്ണ വെള്ളത്തില്‍ ലയിക്കാതെ ഉപരിതലത്തില്‍ തന്നെ നിന്നാല്‍ ശുദ്ധമായതും, വെള്ളവുമായി കലര്‍ന്നാല്‍ വ്യാജനുമാണ്.

English Summary

Coconut oil prices are rising in Kerala ahead of Onam 2026, while fake brands are also entering the market. Here are some simple ways to identify pure coconut oil and avoid counterfeit products.

Follow Us