AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Onam 2026 Vishakham Day: നാല് തട്ടില്‍ ഗംഭീര പൂക്കളം; ഇന്ന് അനിഴം, ഇവരില്ലാതെ പൂക്കളം ഒരുക്കരുത്

Vishakham Day 2026 Know the Flowers to Use in Your Pookalam: ഇന്ന് വിശാഖം, ഒട്ടേറെ പ്രത്യേകതകളുള്ള ഒരു ദിവസം തന്നെയാണ് വിശാഖം. ഇന്നേ ദിവസം വീട്ടിലൊരുക്കുന്ന പൂക്കളത്തിലും മലയാളി ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഓരോ ദിവസവും വ്യത്യസ്തങ്ങളായ പൂക്കള്‍ ഉപയോഗിച്ച് വ്യത്യസ്തമായ രീതിയില്‍ വേണം പൂക്കളമൊരുക്കാന്‍. വിശാഖം നാളില്‍ എങ്ങനെ പൂക്കളമൊരുക്കണമെന്ന് നോക്കാം.

Onam 2026 Vishakham Day: നാല് തട്ടില്‍ ഗംഭീര പൂക്കളം; ഇന്ന് അനിഴം, ഇവരില്ലാതെ പൂക്കളം ഒരുക്കരുത്
ഇന്ന് വിശാഖം Image Credit source: PTI
Shiji M K
Shiji M K | Updated On: 20 Aug 2026 | 06:21 AM

അത്തം മുതല്‍ തിരുവോണം വരെ പൂക്കളമൊരുക്കി മഹാബലി തമ്പുരാനെ കാത്തിരിക്കുകയാണ് മലയാളികള്‍. അത്തം പിറക്കുന്നതോടെ കേരളത്തില്‍ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. പിന്നീടുള്ള പത്ത് ദിവസങ്ങളും ആഘോഷത്തിന്റേതാണ്. ഈ പത്ത് ദിവസവും വീടുകളില്‍ തീര്‍ക്കുന്ന പൂക്കളങ്ങള്‍ക്ക് ഓരോ പ്രത്യേകതകളുണ്ട്. പൂക്കളത്തിന്റെ വലിപ്പത്തിലും ഉപയോഗിക്കുന്ന പൂക്കളിലുമെല്ലാം ിത് കാണാനാകും.

ഇന്ന് വിശാഖം, ഒട്ടേറെ പ്രത്യേകതകളുള്ള ഒരു ദിവസം തന്നെയാണ് വിശാഖം. ഇന്നേ ദിവസം വീട്ടിലൊരുക്കുന്ന പൂക്കളത്തിലും മലയാളി ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഓരോ ദിവസവും വ്യത്യസ്തങ്ങളായ പൂക്കള്‍ ഉപയോഗിച്ച് വ്യത്യസ്തമായ രീതിയില്‍ വേണം പൂക്കളമൊരുക്കാന്‍. വിശാഖം നാളില്‍ എങ്ങനെ പൂക്കളമൊരുക്കണമെന്ന് നോക്കാം.

വിശാഖത്തിലെ പൂക്കളം

എല്ലാ ദിവസത്തെയും പോലും വിശാഖം നാളില്‍ പൂക്കളമൊരുക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. നിലവിളക്ക് കൊളുത്തി ഗണപതിക്ക് വെച്ച ശേഷം, ചാണകം മെഴുകിയ തറയില്‍ വേണം പൂക്കളം തീര്‍ക്കാന്‍. അത്തം ദിനം തുമ്പപ്പൂവില്‍ തുടങ്ങിയ നമ്മള്‍ വിശാഖം നാളില്‍ നാല് പൂക്കള്‍ വേണം ഉപയോഗിക്കാന്‍.

അത്തം ദിനത്തില്‍ തുമ്പപ്പൂ, ചിത്തിരയില്‍ തുളസി, മുക്കൂറ്റി എന്നിവ ഉപയോഗിക്കും. ഈ രണ്ട് ദിവസങ്ങളിലും നിറങ്ങളുള്ള പൂക്കള്‍ പൂക്കളത്തിലുണ്ടാകില്ല. എന്നാല്‍ ഓണത്തിന്റെ മൂന്നാം ദിനമായ ചോതി മുതല്‍ നിറങ്ങള്‍ പൂക്കളത്തിലെത്തും. നാലാം ദിനമായ വിശാഖം മുതല്‍ പൂക്കളത്തിന്റെ വലിപ്പം വര്‍ധിക്കും. വിശാഖത്തില്‍ ശംഖുപുഷ്പം, കോളാമ്പി, ബാള്‍സ്യം, അരളി എന്നിവയാണ് പൂക്കളത്തിലിടുന്നത്. നാല് തട്ടുകളായാണ് ആ ദിവസത്തെ പൂക്കളം.

Also Read: Vishakham Day Wishes: പൊന്നോണത്തെ വരവേൽക്കാൻ വിശാഖം എത്തി; പ്രിയപ്പെട്ടവർക്ക് കൈമാറാം ഈ സ്നേഹാശംസകൾ

അനിഴം ദിനത്തിലെ പൂക്കളം

ഓണത്തിന്റെ അഞ്ചാം നാളായ അനിഴം ദിനത്തിലാണ് ആറന്മുള വള്ളംകളി ആരംഭിക്കുന്നത്. വളംകളിക്ക് മുന്നോടിയായുള്ള ചുണ്ടന്‍വള്ളങ്ങളുടെ ജലസഞ്ചാരവും പരിശീലനവും ഇന്ന് നടക്കും. ഓണത്തിന്റെ അഞ്ചാം നാളായ അനിഴത്തില്‍ അഞ്ച് തട്ടുകള്‍ കൊണ്ടുവേണം പൂക്കളമൊരുക്കാന്‍. പൂക്കളത്തിന്റെ വലിപ്പം കൂടുന്നതിന് അനുസരിച്ച് ഉപയോഗിക്കുന്ന പൂക്കളുടെ എണ്ണത്തിലും മാറ്റം വരും. കൂടുതല്‍ പൂക്കള്‍ ഉപയോഗിച്ച് വലിയ പൂക്കളം തീര്‍ക്കുന്നത് അല്ല ഓണത്തിന്റെ രീതി. തൊടിയിലും പറമ്പിലും കാണുന്ന നാടന്‍ പൂക്കള്‍ വേണം പൂക്കളത്തെ അതിമനോഹരമാക്കാന്‍. മന്ദാരം, തെച്ചിപ്പൂ, തൊട്ടാവാടി, ചെണ്ടുമല്ലി, കാക്കപ്പൂവ് എന്നിവ ഉപയോഗിച്ചാണ് അനിഴം ദിനത്തില്‍ പൂക്കളമൊരുക്കേണ്ടത്.

ആറന്മുള വള്ളംകളി

കേരള ചരിത്രത്തില്‍ വലിയ പ്രാധാന്യമുള്ള ഒന്നാണ് ആറന്മുള വള്ളംകുളി. പത്തനംതിട്ടയില്‍ പമ്പ നദിയുടെ തീരത്ത് ആറന്മമുള ക്ഷേത്രത്തിലെ ചടങ്ങുകളോട് അനുബന്ധിച്ചാണ് ആറന്മുള വള്ളംകുളി സംഘടിപ്പിക്കുന്നത്. അനിഴം ദിനത്തിലാണ് ഇവിടെ വള്ളംകളി ആഘോഷങ്ങള്‍ ആരംഭിക്കുക. ഈ ചുണ്ടന്‍വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

ചിങ്ങമാസത്തിലെ ഉത്രട്ടാതി ദിനത്തിലാണ് ആറന്മുള വള്ളംകളി. അതിന് തുടക്കം കുറിക്കുന്ന ദിവസം മാത്രമാണ് അനിഴം. ആറന്മുള വള്ളംകളി പോലെ തന്നെ ആറന്മുള സദ്യയും ഏറെ പ്രസിദ്ധമാണ്.

English Summary

Onam 2026 celebrations continue with Vishakham day on August 20. Pookalam is an important part of the celebrations during the Onam season. Certain flowers are traditionally preferred for making attractive Pookalams on this day. Know which flowers to include in your Vishakham Pookalam and the special significance of the day.

Follow Us