AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Onam Bumper 2026 Scam: ലോട്ടറികൾ സെറ്റ് ആക്കി വാട്സ്ആപ്പ് വഴി അയച്ചുകൊടുത്ത് തട്ടിപ്പ്; പാലക്കാട് ഏജൻസി ഉടമ പിടിയിൽ

Onam Bumper 2026 Scam: ഇന്നലെ വൈകിട്ടോടെയാണ് ലോട്ടറി കടയിൽ കൊഴിഞ്ഞാമ്പാറ പോലീസ് പരിശോധന നടത്തിയത്.ലോട്ടറി ടിക്കറ്റുകൾ സെറ്റുകൾ ആക്കി ക്രമീകരിച്ച് ഇതിന്റെ ഫോട്ടോ വാട്സ്ആപ്പ് വഴി അയച്ചുകൊടുത്താണ് ഇയാൾ വില്പന നടത്തിക്കൊണ്ടിരുന്നത്. കൂടാതെ ഒരേ ലോട്ടറി പലർക്കായി അയച്ചുകൊടുത്ത് വ്യാപകമായി തട്ടിപ്പ് നടക്കുന്നു......

Onam Bumper 2026 Scam: ലോട്ടറികൾ സെറ്റ് ആക്കി വാട്സ്ആപ്പ് വഴി അയച്ചുകൊടുത്ത് തട്ടിപ്പ്; പാലക്കാട് ഏജൻസി ഉടമ പിടിയിൽ
Onam Bumper 2026 ScamImage Credit source: Facebook
Ashli C
Ashli C | Published: 14 Aug 2026 | 04:56 PM

പാലക്കാട്: ഗോപാലപുരത്ത് സർക്കാർ ലോട്ടറി ഉപയോഗിച്ച് തട്ടിപ്പ്. സംഭാവത്തിൽ ഏജൻസി ഉടമ പിടിയിൽ. സർക്കാറിന്റെ ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന ലോട്ടറി വ്യാപകമായി ഓൺലൈൻ വഴി വില്പന നടത്തിയ സംഭവത്തിലാണ് ലോട്ടറി ഏജൻസിയുടെ ഉടമയെ അറസ്റ്റ് ചെയ്തത്. ശാസ്ത ലോട്ടറി ഏജൻസി ഉടമയും എഴുത്തേമ്പതി നടുപ്പുണ്ണി സ്വദേശിയുമായ വി സേതുപതിയാണ് പോലീസിന്റെ വലയിലായത്.

ഫോട്ടോ വാട്സ്ആപ്പ് വഴി അയച്ചുകൊടുത്താണ്…

ഇന്നലെ വൈകിട്ടോടെയാണ് ലോട്ടറി കടയിൽ കൊഴിഞ്ഞാമ്പാറ പോലീസ് പരിശോധന നടത്തിയത്.ലോട്ടറി ടിക്കറ്റുകൾ സെറ്റുകൾ ആക്കി ക്രമീകരിച്ച് ഇതിന്റെ ഫോട്ടോ വാട്സ്ആപ്പ് വഴി അയച്ചുകൊടുത്താണ് ഇയാൾ വില്പന നടത്തിക്കൊണ്ടിരുന്നത്. കൂടാതെ ഒരേ ലോട്ടറി പലർക്കായി അയച്ചുകൊടുത്ത് വ്യാപകമായി തട്ടിപ്പ് നടക്കുന്നു എന്ന പരാതിയും ഇയാൾക്കെതിരെ ഉയരുന്നുണ്ട്.

ALSO READ:ഓണം ബമ്പര്‍ കിട്ടി, പക്ഷെ പ്രായപൂര്‍ത്തിയായില്ല അല്ലേ? സമ്മാനം കൈപ്പറ്റാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

ലോട്ടറി ടിക്കറ്റുകളും മൊബൈൽ ഫോണും കടയിൽ നിന്ന് പോലീസ് പിടിച്ചെടുത്തു.അതേസമയം കേരള ലോട്ടറി വകുപ്പ് എല്ലാ ദിവസവും വിവിധ ലോട്ടറികൾ നറുക്കെടുക്കുന്നുണ്ട്. കൂടാതെ ഓണം, ക്രിസ്മസ്, വിഷു, ന്യൂ ഇയർ തുടങ്ങിയ ഉത്സവ സമയങ്ങളിൽ അതിന്റേതായ പ്രത്യേക ലോട്ടറികളും പുറത്തിറക്കും.അത്തരത്തിൽ ഇത്തവണ ഓണം പ്രമാണിച്ച് ഇറങ്ങുന്ന ബംബർ ലോട്ടറിയിലാണ് ഇയാൾ ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നത്. ഈ വർഷത്തെ ഓണം ബമ്പർ നറുക്കെടുപ്പ് നടക്കുന്നത് സെപ്റ്റംബർ 26 ശനിയാഴ്ചയാണ്. നിലവിൽ നിശ്ചയിച്ചിരിക്കുന്ന തീയതി ആണിത്.

ഒന്നാം സമ്മാനം ലഭിക്കുന്ന വ്യക്തിക്ക് 30 കോടി രൂപയാണ് ലഭിക്കുക. ടിക്കറ്റിന്റെ വില 500 രൂപയാണ്. രണ്ടാം സമ്മാനം നേടുന്നവർക്ക് ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം 25 ലക്ഷം രൂപ വീതം 20 പേർക്ക്, നാലാം സമ്മാനം 5 ലക്ഷം രൂപം വീതം 10 പേർക്ക്, അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം 10 പേർക്ക് എന്നിങ്ങനെയാണ് സമ്മാന വിവരങ്ങൾ.

ENGLISH SUMMARY

Fraud using government lottery in Gopalapuram. Agency owner arrested in connection with the scam. The owner of the lottery agency was arrested in an incident where the lottery issued by the government’s lottery department was widely sold online. V Sethupathi, owner of the Sastha Lottery Agency and a native of Ezhutempathi Nadupunni, was caught by the police.

Follow Us