Idukki House Fire: ഇടുക്കിയില്‍ വീടിന് തീപിടിച്ച് ഒരാള്‍ വെന്തുമരിച്ചു
Idukki House Fire: ഇന്നലെ രാത്രി 11 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. പടക്കം പൊട്ടിച്ചപ്പോൾ...
ഇടുക്കി: വെള്ളത്തൂവലിൽ വീടിന് തീപിടിച്ച് ഒരു ആൾ മരിച്ചു. മരിച്ചത് ആരാണ് എന്ന കാര്യത്തിൽ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ് ഉള്ളത്. സംഭവത്തിൽ പോലീസ് ആസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം വെള്ളത്തൂവൽ സ്വദേശി വിക്രമിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. എന്നാൽ മരിച്ചത് വിക്രം ആണോ എന്ന കാര്യത്തിൽ സ്ഥിരീകരിച്ചിട്ടില്ല.
ഇന്നലെ രാത്രി 11 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. പടക്കം പൊട്ടിച്ചപ്പോൾ തീ പിടിച്ചതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീട് തീപിടിക്കുന്നത് കണ്ട് നാട്ടുകാരാണ് അഗ്നി രക്ഷാ സ്നേഹം അറിയിച്ചത്. അഗ്നി രക്ഷാ സേന ഉടനെ എത്തി തീ അണച്ചെങ്കിലും വീട് പൂർണമായും രക്ഷിച്ചിരുന്നു. സംഭാവത്തിൽ അസ്വഭാവികതകൾ ഉള്ളതായി പോലീസ് അറിയിച്ചു.
പക്ഷിപ്പനി: ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു
ആലപ്പുഴ കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. രണ്ടു ജില്ലകളിലായി 12 ഇടങ്ങളിലാണ് രോഗബാധ കണ്ടെത്തിയത്. സ്ഥിതി രൂക്ഷമാകാതിരിക്കാൻ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന നടപടികൾ ഉടനെ ആരംഭിക്കും. രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കോഴി, താറാവ്, കാട എന്നിവയെ മുഴുവൻ നശിപ്പിക്കും എന്ന് അധികൃതർ അറിയിച്ചു.
ആലപ്പുഴ ജില്ലയിൽ മാത്രം 19,811 പക്ഷികളെ കൊന്നൊടുക്കാനാണ് തീരുമാനം.
ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച് വളർത്തിയ ആയിരക്കണക്കിന് താറാവുകളെയും കോഴികളെയും കൊന്നൊടുക്കേണ്ടി വരുന്നത് കർഷകരുടെ പ്രതീക്ഷകൾക്ക് വലിയ മങ്ങലേൽപ്പിച്ചു. ദേശാടനപ്പക്ഷികളുടെ വരവാണ് ഇത്തവണയും രോഗബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. രോഗം സ്ഥിരീകരിച്ച ഇടങ്ങളുടെ പത്ത് കിലോമീറ്റർ ചുറ്റളവിൽ മൃഗസംരക്ഷണ വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പക്ഷികൾ അസ്വാഭാവികമായി ചാവുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ മൃഗാശുപത്രിയിൽ വിവരമറിയിക്കാൻ നിർദ്ദേശമുണ്ട്.