AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Lottery Result: സ്ത്രീശക്തി SS-543 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒരു കോടി രൂപയുടെ ഭാഗ്യം നിങ്ങളെ തേടിയെത്തിയോ?

Kerala Lottery Sthree Sakthi SS-543 Result October 27, 2026: ഒന്നാം സമ്മാനമായ ഒരു കോടി രൂപയ്ക്ക് പുറമെ, 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി നൽകുന്നത്. മൂന്നാം സമ്മാനം ലഭിക്കുന്നയാൾക്ക് 5 ലക്ഷം രൂപ സ്വന്തമാക്കാം. മറ്റ് കേരള ലോട്ടറികളെപ്പോലെ നിരവധി പേർക്ക് സമ്മാനം നൽകുന്ന മികച്ചൊരു സമ്മാനഘടനയാണ് സ്ത്രീശക്തിക്കുമുള്ളത്.

Kerala Lottery Result: സ്ത്രീശക്തി SS-543 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒരു കോടി രൂപയുടെ ഭാഗ്യം നിങ്ങളെ തേടിയെത്തിയോ?
Kerala Lottery Sthree Sakthi SS-543 Result October 27, 2026 Image Credit source: TV9 Network
Sumeesh T Unneen
Sumeesh T Unneen | Published: 27 Oct 2026 | 02:14 PM

തിരുവനന്തപുരം: കാത്തിരിപ്പുകൾക്കൊടുവിൽ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ സ്ത്രീശക്തി SS-543 ലോട്ടറി നറുക്കെടുപ്പ് പൂർത്തിയായി. 2026 ഒക്ടോബർ 27-ന് നടന്ന നറുക്കെടുപ്പിലെ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം ആർക്കാണെന്ന് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കേരളം. തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ച് ഉച്ചകഴിഞ്ഞ് 3 മണി മുതലാണ് നറുക്കെടുപ്പ് നടപടികൾ ആരംഭിച്ചത്. വെറും 50 രൂപയ്ക്ക് ഒരു കോടി രൂപ നേടാൻ അവസരമൊരുക്കുന്ന സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് എല്ലാ ചൊവ്വാഴ്ചകളിലുമാണ് നടക്കുന്നത്.

വൻ തുകകളാണ് ഈ ലോട്ടറിയുടെ വിജയികളെ കാത്തിരിക്കുന്നത്. ഒന്നാം സമ്മാനമായ ഒരു കോടി രൂപയ്ക്ക് പുറമെ, 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി നൽകുന്നത്. മൂന്നാം സമ്മാനം ലഭിക്കുന്നയാൾക്ക് 5 ലക്ഷം രൂപ സ്വന്തമാക്കാം. മറ്റ് കേരള ലോട്ടറികളെപ്പോലെ നിരവധി പേർക്ക് സമ്മാനം നൽകുന്ന മികച്ചൊരു സമ്മാനഘടനയാണ് സ്ത്രീശക്തിക്കുമുള്ളത്. 5,000 രൂപ വീതം 11 പേർക്കാണ് സമാശ്വാസ സമ്മാനം ലഭിക്കുക. തുടർന്ന് നാലാം സമ്മാനമായി 5,000 രൂപ, അഞ്ചാം സമ്മാനമായി 2,000 രൂപ, ആറാം സമ്മാനമായി 1,000 രൂപ എന്നിങ്ങനെയാണ് സമ്മാനങ്ങൾ നൽകുന്നത്. ഏഴ്, എട്ട്, ഒൻപത് സ്ഥാനക്കാർക്ക് യഥാക്രമം 500 രൂപ, 200 രൂപ, 100 രൂപ എന്നിങ്ങനെയും സമ്മാനങ്ങൾ ലഭിക്കും.

സ്ത്രീശക്തി ലോട്ടറിയുടെ ഇന്നത്തെ വിജയികൾ

ഒന്നാം സമ്മാനം 1 കോടി രൂപ:

സമാശ്വാസ സമ്മാനം 5,000 രൂപ

രണ്ടാം സമ്മാനം 30 ലക്ഷം രൂപ

മൂന്നാം സമ്മാനം 5 ലക്ഷം രൂപ

നാലാം സമ്മാനം 5,000 രൂപ

അഞ്ചാം സമ്മാനം 2,000 രൂപ

ആറാം സമ്മാനം 1,000 രൂപ

ഏഴാം സമ്മാനം 500 രൂപ

എട്ടാം സമ്മാനം 200 രൂപ

ഒൻപതാം സമ്മാനം 100 രൂപ

സമ്മാനത്തുക എങ്ങനെ സ്വന്തമാക്കാം?

ലോട്ടറി അടിച്ചു എന്നതുകൊണ്ട് മാത്രം കാര്യമില്ല, അത് സ്വന്തമാക്കാനുള്ള നടപടിക്രമങ്ങൾ കൂടി കൃത്യമായി അറിഞ്ഞിരിക്കണം. ഔദ്യോഗിക ഫലം പ്രഖ്യാപിച്ച് കൃത്യം 30 ദിവസത്തിനുള്ളിൽ തന്നെ വിജയികൾ സമ്മാനത്തുക വാങ്ങുന്നതിനുള്ള നടപടികൾ ആരംഭിക്കേണ്ടതുണ്ട്. സമ്മാനാർഹമായ ടിക്കറ്റുകൾ യാതൊരു കേടുപാടുകളും കൂടാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. സമ്മാനത്തുക കൈപ്പറ്റാൻ ടിക്കറ്റ് നൽകുമ്പോൾ അതിന് പിന്നിലായി ഒപ്പിടാനും മറക്കരുത്.

ഒരു ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങളാണ് നിങ്ങൾക്ക് ലഭിച്ചതെങ്കിൽ, തുക കൈപ്പറ്റാനായി അതത് ജില്ലാ ലോട്ടറി ഓഫീസുകളെ നേരിട്ട് സമീപിക്കാം. എന്നാൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള വമ്പൻ സമ്മാനങ്ങളാണെങ്കിൽ, ആവശ്യമായ എല്ലാ രേഖകളും സഹിതം ലോട്ടറി ഡയറക്ടറേറ്റിലാണ് ടിക്കറ്റ് സമർപ്പിക്കേണ്ടത്.

English Summary

The Kerala State Lotteries Department has announced the ‘Sthree Sakthi’ SS-543 results for October 27, 2026, offering a Rs 1 crore first prize. Winners must claim prizes within 30 days.

Follow Us