Pala Municipality: പാലാ നഗരസഭയിൽ ഇനിയാര്? പുതിയ ചെയർപേഴ്സണെ കണ്ടെത്താൻ ഇന്ന് വോട്ടെടുപ്പ്

Pala Municipality Chairperson Election Today: എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിലൂടെയാണ് മുൻ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം പുറത്തായത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ എന്ന രീതിയിൽ ദിയ ബിനുപുളിക്കകണ്ടം പേരെടുത്തിരുന്നു. എന്നാൽ വെറും ആറുമാസത്തെ ഭരണത്തിന് ശേഷം ​ന​ഗരസഭയിൽ ഭരണം നഷ്ടപ്പെടുകയായിരുന്നു.

Pala Municipality: പാലാ നഗരസഭയിൽ ഇനിയാര്? പുതിയ ചെയർപേഴ്സണെ കണ്ടെത്താൻ ഇന്ന് വോട്ടെടുപ്പ്

Pala Municipality

Updated On: 

19 Aug 2026 | 08:05 AM

കോട്ടയം: പാലാ നഗരസഭയിൽ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ഇന്ന്. രാവിലെ പതിനൊന്ന് മണിക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. എൽഡിഎഫിന്റെയും യുഡിഎഫ് വിമതരുടെയും പിന്തുണയുള്ള മായ രാഹുലും യുഡിഎഫ് സ്ഥാനാർത്ഥിയായ റിയ ചീരാംകുഴിയും തമ്മിലാണ് മത്സരം നടക്കുന്നത്. മുൻ ചെയർപേഴ്‌സൺ ദിയ പുളിക്കക്കണ്ടത്തിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടർന്നാണ് പുതിയ ഭരണാധികാരിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത്.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ എന്ന രീതിയിൽ ദിയ ബിനു പുളിക്കകണ്ടം പേരെടുത്തിരുന്നു. എന്നാൽ വെറും ആറുമാസത്തെ ഭരണത്തിന് ശേഷം ​ന​ഗരസഭയിൽ ഭരണം നഷ്ടപ്പെട്ടു. കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയോടെയാണ് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായത്. 26 കൗൺസിലർമാരിൽ 17 പേർ ഇന്ന് കൗൺസിലിൽ യോഗത്തിൽ ഹാജരായി. 17 പേരും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്തു. 12 പ്രതിപക്ഷ കൗൺസിലർമാർ, 4 കോൺഗ്രസ് അംഗങ്ങൾ, 1 സ്വാതന്ത്ര അംഗം എന്നിവരാണ് വോട്ട് ചെയ്തത്.

ദിയ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മ ഭരണത്തിനെതിരെ കോൺഗ്രസ് അംഗങ്ങളുടെ എതിർപ്പ് ഉയർന്നതോടെയാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചത്. പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് പേരും, കോൺഗ്രസ്, കേരള കോൺഗ്രസ് ജോസഫ് വിഭാഗവും സ്വതന്ത്രരുമടക്കം 14 പേരുമായിരുന്നു ഭരണപക്ഷത്തുണ്ടായിരുന്നത്. ഇതിൽ കോൺഗ്രസ് ആണ് സ്വതന്ത്ര കൂട്ടായ്മക്കുള്ള പിന്തുണ പിൻവലിച്ചുവെന്ന് ആദ്യം പ്രഖ്യാപിച്ചത്.

ALSO READ: CMRL- എക്സാലോജിക് കേസ് : വീണയുടെ ഡയറിയിലെ വിവരങ്ങൾ തേടി ഇന്ന് എട്ടിടത്ത് റെയ്ഡ്

പാലാ ആര് ഭരിക്കും?

പാലായിലെ രാഷ്ട്രീയ സാഹചര്യം പ്രവചനാതീമാണ്. കൗൺസിലർമാരുടെ നിലപാടുകളിൽ അവസാന നിമിഷം വരെ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് നേതൃത്വം വ്യക്തമാക്കുമ്പോഴും നിലവിലെ അംഗബലം അനുസരിച്ച് എൽഡിഎഫിനാണ് മുൻതൂക്കം.

വിമത കൗൺസിലർമാർക്കെതിരെ പരാതി

വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തെ പിന്തുണച്ച കോൺഗ്രസ് വിമത കൗൺസിലർമാർക്കെതിരെ ജില്ലാ നേതൃത്വം പരാതി നൽകി. സ്വതന്ത്ര കൗൺസിലർ മായ രാഹുൽ ഉൾപ്പെടെ അഞ്ച് പേരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഡിസിസി പരാതി നൽകിയത്.

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍

സംസ്ഥാനത്ത് ഇന്ന് മുതൽ ക്ഷേമ പെൻഷൻ വിതരണം ആരംഭിക്കും. ഓഗസ്റ്റ് മാസത്തിലെ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍, സാമൂഹ്യ സുരക്ഷാ പെന്‍ഷനാണ് ഇന്ന് മുതൽ നൽകുന്നത്. ഇതിനായി തുക അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഈ മാസം 31 വരെ പെന്‍ഷന്‍ വിതരണം ചെയ്യും.

59 472 ലക്ഷം പേര്‍ക്കാണ് സാമൂഹ്യക്ഷേമ പെന്‍ഷന്‍ ലഭിക്കുക. ഈ മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തിനായി 951.39 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ക്ഷേമനിധി ബോര്‍ഡ് ഈ മാസത്തെ പെന്‍ഷനായി 130. 31 കോടി രൂപ അനുവദിച്ചു. 6.59 ലക്ഷം ഗുണ ഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കും. 51.59 ലക്ഷം ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കും. ഈ മാസവും സഹകരണ സംഘം വഴി വീട്ടില്‍ പെന്‍ഷന്‍ എത്തിക്കും.

സാമൂഹിക സുരക്ഷാപെൻഷൻ സഹകരണ ബാങ്കുകൾ വഴി വിതരണം ചെയ്യുന്നത് നിർത്തലാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. 51 ലക്ഷത്തിലധികംവരുന്ന ഗുണഭോക്താക്കൾക്കാണ് ഈ മാസത്തെ പെൻഷൻ ലഭിക്കുക. വാർധക്യകാല പെൻഷൻ, ഭിന്നശേഷി പെൻഷൻ, വിധവാ പെൻഷൻ എന്നിവയ്ക്കും സർക്കാർ തുക അനുവദിച്ചിട്ടുണ്ട്. 26.62 ലക്ഷം പേരുടെ അക്കൗണ്ടുകളിൽ തുക എത്തും.

English Summary:

Pala Municipality is set to elect a new chairperson today following the removal of former chairperson Diya Binu Pulikkakandam through a no-confidence motion. The election, scheduled for 11 a.m., is a contest between Maya Rahul, backed by the LDF and UDF rebels, and UDF candidate Riya Chiramkuzhy.

Loading...
Unable to load recommendations.
Follow Us
Related Stories
10000mAh ബാറ്ററി! ഐക്യൂ Z11S ലോഞ്ച് ചെയ്തു
ദിവസവും വെറും 20 മിനിറ്റ് നടന്നാൽ തലച്ചോറിൽ സംഭവിക്കുന്നത് എന്താണെന്ന് അറിയാമോ?
വൈകുന്നേരം മൂന്ന് മണിക്ക് ശേഷം കാപ്പി കുടിക്കരുത്; കാരണമിതാ
ഓഹരി വിപണിയിലെ നഷ്ടം ഒഴിവാക്കാം, നിക്ഷേപകന് വേണം ഈ ശീലങ്ങൾ
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്