Paliyekkara Toll Ban: തൽക്കാലം പിരിക്കണ്ട…! പാലിയേക്കര ടോൾ പിരിവിൽ വിലക്ക് തുടരും; ഹൈക്കോടതി
High Court On Paliyekkara Toll Ban: ടോൾ പുനസ്ഥാപിച്ചാലും ജനങ്ങളിൽ നിന്ന്ന 50 ശതമാനം മാത്രം ഈടാക്കാനുള്ള അനുവാദം മാത്രമെ നൽകാവൂ എന്നാണ് കോടതിയിൽ പരാതിക്കാരൻ നൽകിയ അപേക്ഷയിൽ പറയുന്നത്. ടോൾ പിരിവ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ പാത അതോറിറ്റി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അനുകൂല ഉത്തരവുണ്ടായില്ല.
കൊച്ചി: പാലിയേക്കരയിലെ ടോൾ വിലക്ക് തുടരും (Paliyekkara Toll Ban). ഹൈക്കോടതിയുടേതാണ് തീരുമാനം. പല ഭാഗങ്ങളിലായിട്ടുള്ള റോഡികളുടെ അവസ്ഥ കണക്കിലെടുത്താണ് ഉത്തരവ്. മുരിങ്ങൂരിൽ സർവീസ് റോഡ് ഇടിഞ്ഞതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. അതുപോലെ പലയിടത്തും സാധ്യത ഉണ്ടെന്നാണ് കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നത്.
തുടർന്നാണ് ടോൾ പിരിവ് തൽക്കാലം പുനരാരംഭിക്കേണ്ടതില്ലെന്ന് ഹൈക്കോടതി തീരുമാനിച്ചത്. ഈ മാസം 30ന് വീണ്ടും ഹർജി പരിഗണിക്കുന്നതാണ്. ഗതാഗതകുരുക്ക് രൂക്ഷമായതിനെ തുടർന്നാണ് പാലിയേക്കരയിലെ ടോൾ പിരിവ് കോടതി താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിട്ടത്. സർവീസ് റോഡുകളിലടക്കം അറ്റകുറ്റപ്പണി അവസാനഘട്ടത്തിലാണെന്നാണ് ജില്ലാ കളക്ടർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
Also Read: ഓപ്പറേഷൻ നുംഖോറിൽ ഇതുവരെ പിടിച്ചെടുത്തത് 38 വാഹനങ്ങൾ
ടോൾ പുനസ്ഥാപിച്ചാലും ജനങ്ങളിൽ നിന്ന്ന 50 ശതമാനം മാത്രം ഈടാക്കാനുള്ള അനുവാദം മാത്രമെ നൽകാവൂ എന്നാണ് കോടതിയിൽ പരാതിക്കാരൻ നൽകിയ അപേക്ഷയിൽ പറയുന്നത്. അതേസമയം, ടോൾ പിരിവ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ പാത അതോറിറ്റി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അനുകൂല ഉത്തരവുണ്ടായില്ല.
പുതുക്കിയ നിരക്കുകൾ ഇപ്രകാരം
ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 5 മുതൽ 15 രൂപ വരെ ടോളാണ് വർധിപ്പിച്ചത്. കാറുകൾക്ക് ഒരു ഭാഗത്തേക്ക് പോകാൻ 90 രൂപ നൽകിയിരുന്നത് ഇനി 95 രൂപ ആകും. ദിവസം ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 140 രൂപയാണ് ഈടാക്കുക. ചെറുകിട വാണിജ്യ വാഹനങ്ങൾക്കുള്ള ടോൾ നിരക്ക് 165 രൂപയാകും. ഒന്നിൽ കൂടുതലുള്ള യാത്രകൾക്ക് 240 എന്നത് 245 ആകും.
ബസ്, ട്രക്ക് എന്നിവയ്ക്ക് 320 രൂപ 330 രൂപയാകും. ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 485 ൽ നിന്ന് 495 രൂപയുമാകും. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 530 രൂപയും ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 795 രൂപയുമാകും.