AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Bullet Train: ബെംഗളൂരു യാത്ര ഒന്നരമണിക്കൂറില്‍; എത്തുന്നത് ജാപ്പനീസ് ട്രെയിന്‍

Bengaluru–Chennai–Hyderabad Ultra-Fast Bullet Train: ചെന്നൈ-ബെംഗളൂരു-ഹൈദരബാദ് നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ബുള്ളറ്റ് ട്രെയിന്‍ പാത നിര്‍മിക്കുന്നതിന് ആവശ്യമായ നടപടികള്‍ അധികൃതര്‍ നടത്തിവരികയാണ്. 2026ല്‍ തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് വിവരം.

Bengaluru Bullet Train: ബെംഗളൂരു യാത്ര ഒന്നരമണിക്കൂറില്‍; എത്തുന്നത് ജാപ്പനീസ് ട്രെയിന്‍
ബുള്ളറ്റ് ട്രെയിന്‍Image Credit source: TV9 Network
Shiji M K
Shiji M K | Updated On: 10 Mar 2026 | 07:25 AM

ബെംഗളൂരു: ബെംഗളൂരു-ചെന്നൈ-ഹൈദരാബാദ് നഗരങ്ങളെ ബന്ധിപ്പിച്ച് എത്താന്‍ പോകുന്ന ജാപ്പനീസ് ടെക്‌നോളജിയില്‍ നിര്‍മിക്കുന്ന ബുള്ളറ്റ് ട്രെയിനുകള്‍ക്കായുള്ള കാത്തിരിപ്പിലാണ് യാത്രക്കാര്‍. ഈ ട്രെയിനിന്റെ വരവ് ബെംഗളൂരുവിന്റെ ബിസിനസ്, സാമ്പത്തിക മേഖലകളെ ഉത്തേജ്ജിപ്പിക്കുമെന്ന് ജാപ്പനീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജപ്പാനിലെ സാമ്പത്തിക, വ്യാപാര, വ്യവസായ മന്ത്രാലയ വ്യാപാര നയ ബ്യൂറോയിലെ ഇന്ത്യന്‍ ഡയറക്ടര്‍ വതനാബെ ഇക്കോയാണ് ഇക്കാര്യം പറഞ്ഞത്. ജപ്പാന്‍-ഇന്ത്യ മൊബിലിറ്റി ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടോക്കിയോ-നഗോയ ബുള്ളറ്റ് ട്രെയിനുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു ഇക്കോയുടെ സംസാരം. ബുള്ളറ്റ് ട്രെയിന്‍ യാത്രാ സമയം ഏഴ് മണിക്കൂറില്‍ നിന്ന് ഒന്നര മണിക്കൂറാക്കി കുറച്ചു. ഇത് ബിസിനസ് ഇടപാടുകള്‍ വര്‍ധിപ്പിച്ചു. ടൊയോട്ട പോലുള്ള കമ്പനികള്‍ക്ക് ടോക്കിയോ വിപണിയിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാനുള്ള അവസരവും ഈ ട്രെയിനുകള്‍ നല്‍കി. ബെംഗളൂരു ആസ്ഥാനമായുള്ള ബിസിനസുകള്‍ക്കും പുതുതായി വരുന്ന ബുള്ളറ്റ് ട്രെയിന്‍ ഗുണം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കര്‍ണാടകയിലെ നമ്മ മെട്രോ രണ്ടാം ഘട്ടത്തിനായി ജപ്പാന്‍ ഇതിനോടകം തന്നെ ബെംഗളൂരുവിന് ജിഐസിഎ വായ്പകള്‍ അനുവദിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ ആശ്രയിക്കുന്നത് കുറയ്ക്കുകയും ഗതാഗതത്തില്‍ അധിഷ്ഠിതമായ വികസനത്തിലും മള്‍ട്ടിമോഡല്‍ കണക്ടിവിറ്റിക്കും ഊന്നല്‍ നല്‍കണമെന്നാണ് സാമ്പത്തിക, വ്യാപാര, വ്യവസായ മന്ത്രാലയ വ്യാപാര ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ തകയാമ നരിതോഷി പറയുന്നത്.

Also Read: Bengaluru Vande Bharat: നേരത്തെ ഇറങ്ങല്ലേ; ബെംഗളൂരു വന്ദേ ഭാരതിന്റെ സമയംമാറ്റി

800 ലധികം ഗവേഷണ വികസന കേന്ദ്രങ്ങള്‍, ആഗോളശേഷി കേന്ദ്രങ്ങള്‍, ക്ലീന്‍ മൊബിലിറ്റി പോളിസി 2025-30 പോലുള്ള നയങ്ങള്‍ എന്നിവ ചൂണ്ടിക്കാണിച്ച് മൊബിലിറ്റ് നവീകരണത്തിനുള്ള കര്‍ണാടകയുടെ സാധ്യതകളെ, കര്‍ണാടക വാണിജ്യ, വ്യവസായ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ് സെല്‍വകുമാര്‍ സംസാരിച്ചു.

അതേസമയം, ചെന്നൈ-ബെംഗളൂരു-ഹൈദരബാദ് നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ബുള്ളറ്റ് ട്രെയിന്‍ പാത നിര്‍മിക്കുന്നതിന് ആവശ്യമായ നടപടികള്‍ അധികൃതര്‍ നടത്തിവരികയാണ്. 2026ല്‍ തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് വിവരം. ഇത് യാത്രാ സമയം 2 മണിക്കൂറിലേക്ക് ചുരുക്കുമെന്നാണ് പ്രതീക്ഷ.

Follow Us