Pandalam Palace Kanipponnu: പന്തളത്ത് തിരുവാഭരണത്തിലെ കാണിപ്പൊന്ന് കാണാതായി; നിമിഷങ്ങൾക്കകം കണ്ടെത്തി പോലീസ്

Pandalam Valiya Koikkal Temple's sacred gold Kaniponnu: കാണിപ്പൊന്ന് കാണാതായതോടെ ക്ഷേത്ര അധികൃതർ പോലീസിനെ വിവരമറിയിച്ചു. ഉടൻ തന്നെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് ബന്ധപ്പെട്ട ആളെ കണ്ടെത്തുകയായിരുന്നു. വിഷുക്കൈനീട്ടമാണെന്ന് തെറ്റിദ്ധരിച്ച് കാണിപ്പൊന്ന് പോക്കറ്റിലിട്ടതാണെന്ന് ഇയാൾ പോലീസിന് മൊഴി നൽകി. അബദ്ധം പറ്റിയതാണെന്ന് വ്യക്തമായതോടെ പോലീസ് മറ്റ് നടപടികളിലേക്ക് കടന്നില്ല.

Pandalam Palace Kanipponnu: പന്തളത്ത് തിരുവാഭരണത്തിലെ കാണിപ്പൊന്ന് കാണാതായി; നിമിഷങ്ങൾക്കകം കണ്ടെത്തി പോലീസ്

Pandalam Temple

Edited By: 

Arun Nair | Updated On: 24 Apr 2026 | 09:10 PM

പന്തളം: വിഷുദിനത്തിൽ പന്തളം വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിച്ച തിരുവാഭരണത്തിലെ കാണിപ്പൊന്ന് കാണാതായത് പരിഭ്രാന്തി പരത്തി. എന്നാൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മിനിറ്റുകൾക്കകം പോലീസ് കാണിപ്പൊന്ന് വീണ്ടെടുത്തു.

ബുധനാഴ്ച പുലർച്ചെ വിഷുക്കണി ദർശനത്തിനായി സ്രാമ്പിക്കൽ കൊട്ടാരത്തിൽ നിന്നും തിരുവാഭരണങ്ങൾ ക്ഷേത്രത്തിൽ എത്തിച്ചിരുന്നു. അശ്വാരൂഢനായ അയ്യപ്പന്റെ രൂപമുള്ള, നാണയത്തിന്റെ വലിപ്പമുള്ള കാണിപ്പൊന്ന് ദർശനത്തിനെത്തുന്ന കൊട്ടാരം കുടുംബാംഗങ്ങൾക്ക് കണ്ണിൽ വച്ച് തൊഴാനായി നൽകാറുണ്ട്. രാവിലെ ആറുമണിയോടെ ദർശനത്തിനെത്തിയ ഒരാൾ കൊട്ടാരം കുടുംബാംഗമാണെന്ന് പറഞ്ഞ് ഇത് കൈക്കലാക്കുകയായിരുന്നു.

Also Read – ശബരിമലയിലും ഗുരുവായൂരിലും വൻ തിരക്ക്, ഭക്തർ കാത്തു നിന്നത് മണിക്കൂറുകളോളം

കാണിപ്പൊന്ന് കാണാതായതോടെ ക്ഷേത്ര അധികൃതർ പോലീസിനെ വിവരമറിയിച്ചു. ഉടൻ തന്നെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് ബന്ധപ്പെട്ട ആളെ കണ്ടെത്തുകയായിരുന്നു. വിഷുക്കൈനീട്ടമാണെന്ന് തെറ്റിദ്ധരിച്ച് കാണിപ്പൊന്ന് പോക്കറ്റിലിട്ടതാണെന്ന് ഇയാൾ പോലീസിന് മൊഴി നൽകി. അബദ്ധം പറ്റിയതാണെന്ന് വ്യക്തമായതോടെ പോലീസ് മറ്റ് നടപടികളിലേക്ക് കടന്നില്ല. പന്തളം കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ വിശേഷാൽ ചടങ്ങുകൾക്കായി ദേവസ്വം ബോർഡിന് കൈമാറാറാണ് പതിവ്. സംഭവത്തിന് ശേഷം കാണിപ്പൊന്ന് തിരികെ ക്ഷേത്രത്തിൽ ഏൽപ്പിച്ചു.

ജലവിതരണത്തില്‍ പ്രതിസന്ധി

കൊച്ചി നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇടക്കിടെ ജലവിതരണത്തിൽ പ്രതിസന്ധി. ആലുവ ജില്ല ആശുപത്രിയിൽ അടക്കം പ്രശ്നം ഇപ്പോൾ പതിവായിരിക്കുന്നു. ഇവിടെ ജലവിതരണ പൈപ്പുകൾ പൊട്ടുന്നത് പതിവാണെന്നാണ് പരാതി. പലയിടത്തും ഇത് സംബന്ധിച്ച് പ്രശ്നങ്ങൾ ഉയരുന്നുണ്ട്.

 

Follow Us
കേടായ മുട്ട എങ്ങനെ തിരിച്ചറിയാം? വഴിയുണ്ട്!
മഴക്കാലത്തും വേണം മുടി സംരക്ഷണം, വഴികൾ ഇതാ
തേങ്ങാപ്പാൽ ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?
വറുത്ത മീനും സവാളയും ഒന്നിച്ച് കഴിക്കുന്നത് ദോഷമാണോ?
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു