Edamalakkudy: റോഡില്ല, വഴിമുടക്കി വനംവകുപ്പും; ഇടമലക്കുടിയിൽ രോഗിയെ ആശുപത്രിയിലെത്തിച്ചത് കിലോ മീറ്ററുകൾ ചുമന്ന്!

Patient Carried in Cloth Sling Through Forest: കൂടലാർക്കുടി മുതൽ ആനക്കുളം വരെ സഞ്ചാരയോഗ്യമായ വഴിക്കായി ആവശ്യപ്പെടുന്നുണ്ടെങ്കിലും വനംവകുപ്പ് തടസ്സം നിൽക്കുന്നെന്നാണ് പരാതി. ഇടമലക്കുടിയിൽ എത്തിപ്പെടാൻ ഏറെ പ്രയാസമുള്ള ഉന്നതിയാണ് കൂടലാർക്കുടി. ആനക്കുളം വഴി മാങ്കുളത്തെത്തി, അവിടെ നിന്ന് അടിമാലിയിൽ എത്തിയാൽ മാത്രമേ, ആശുപത്രിയിലേക്കുൾപ്പെടെ എത്താൻ സാധിക്കൂ.

Edamalakkudy: റോഡില്ല, വഴിമുടക്കി വനംവകുപ്പും; ഇടമലക്കുടിയിൽ രോഗിയെ ആശുപത്രിയിലെത്തിച്ചത് കിലോ മീറ്ററുകൾ ചുമന്ന്!

പ്രതീകാത്മക ചിത്രം

Updated On: 

13 Aug 2026 | 07:50 AM

ഇടുക്കി: ഇടുക്കി ഇടമലക്കുടിയിൽ രോഗിയെ കിലോമീറ്ററുകൾ ചുമന്ന് ആശുപത്രിയിലെത്തിച്ചു. 75കാരൻ മാലയപ്പനെ ആണ് ഇത്തരത്തിൽ ആശുപത്രിയിലെത്തിച്ചത്. പനി ബാധിച്ച് അവശനിലയിലായി അദ്ദേഹത്തെ കൂടലാ‍ർകുടിയിൽ നിന്ന് നാല് കിലോ മീറ്ററിലേറെ ദൂരം കാട്ടിലൂടെ ചുമന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സഞ്ചാരയോഗ്യമായ വഴിക്കായി ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല. വനംവകുപ്പ് തടസ്സം നിൽക്കുന്നെന്നാണ് നാട്ടുകാരുടെ പരാതി.

ഇടമലക്കുടിയിലെ ദുരിതക്കാഴ്ച

കൂടലാർക്കുടി മുതൽ ആനക്കുളം വരെ സഞ്ചാരയോഗ്യമായ വഴിക്കായി ആവശ്യപ്പെടുന്നുണ്ടെങ്കിലും വനംവകുപ്പ് തടസ്സം നിൽക്കുന്നെന്നാണ് പരാതി. ഇടമലക്കുടിയിൽ എത്തിപ്പെടാൻ ഏറെ പ്രയാസമുള്ള ഉന്നതിയാണ് കൂടലാർക്കുടി. ആനക്കുളം വഴി മാങ്കുളത്തെത്തി, അവിടെ നിന്ന് അടിമാലിയിൽ എത്തിയാൽ മാത്രമേ, ആശുപത്രിയിലേക്കുൾപ്പെടെ എത്താൻ സാധിക്കൂ.

ആനക്കുളത്ത് എത്താൻ നാല് കിലോ മീറ്ററിലെറെ കാട്ടിലൂടെ ഒറ്റയടിപ്പാത വഴി നടക്കണം.  ഇവിടെ സഞ്ചാരയോഗ്യമായ ഒരു പാതക്ക് വേണ്ടി നാട്ടുകാർ നിരവധി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും പരാതിയും നിവേദനങ്ങളും നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതുവരെയും കാട്ടിനകത്ത് കൂടെയുള്ള പാതയ്ക്ക് അന്തിമ തീരുമാനമായില്ല.

ALSO READ: ഓപ്പറേഷൻ സൗന്ദര്യ: പിടികൂടിയത് ലക്ഷകണക്കിന് വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

അനുമതി നിഷേധിച്ച വനംവകുപ്പ്

നിലവിൽ ഇടമലക്കുടിയിലേക്കുളള പാത രാജമല – പെട്ടിമുടി വഴി ഇഡലിപ്പാറക്കുടിയിലേക്കുളളതാണ്. കൂടലാർക്കുടിക്കാർക്കും സമീപത്തുള്ള ഉന്നതിയിലെ നിവാസികൾക്കും പത്ത് കിലോ മീറ്ററിലേറെ സഞ്ചരിച്ചാൽ മാത്രമേ, ഇഡലിപ്പാറക്കുടിയിലെത്താനാവൂ.  ആശുപത്രി ആവശ്യങ്ങൾക്ക് പോലും കിലോമീറ്ററോളം ചുമന്ന് എത്തിക്കേണ്ടി വരുന്നത് പരിതാപകരമാണ്. കഴിഞ്ഞ വർഷവും സമാന രീതിയിൽ പനിബാധിച്ച് അവശനിലയിലായ കുട്ടിയെ രാത്രിക്ക് കാട്ടിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കേണ്ടിവന്നിരുന്നു.

സഞ്ചാരയോഗ്യമായ പാതയ്ക്ക് വനംവകുപ്പ് തടസ്സം നിൽക്കുന്നെന്നാണ് നാട്ടുകാരുടെ പരാതി. വഴിവെട്ടാൻ നേരത്തെ, തൊഴിലുറപ്പ് പദ്ധതി പ്രകാരം തീരുമാനമായെങ്കിലും വനംവകുപ്പ് അന്തിമാനുമതി നിഷേധിക്കുകയായിരുന്നു. സഞ്ചാരയോഗ്യമായ ഒരുവഴി അനുവദിക്കണമെന്ന് മാത്രമാണ് കൂടലാർക്കുടിക്കാ‍ർ ആവശ്യപ്പെടുന്നത്.

കണ്ണൂരിൽ പ്രതിശ്രുത വധുവിന് പിന്നാലെ വരനും ജീവനൊടുക്കിയ നിലയിൽ

വിവാഹം നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രതിശ്രുത വധു ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ. കണ്ണൂർ സ്വദേശിയായ അമ്പലത്താട്ട് സ്വദേശി വി അമലിനെ ആണ് എറണാകുളത്ത് ‌മരിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെ അമലിന്റെ പ്രതിശ്രുത വധുവായ കാസർഗോഡ് പൂച്ചക്കാട് സ്വദേശിനിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കർണാടകയിലെ താമസസ്ഥലത്ത് വച്ചായിരുന്നു കാസർകോട് കിഴക്കേക്കരയിൽ തയ്യിൽ വീട്ടിൽ ചന്ദ്രന്റെ മകൾ പി അനുശ്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഡിസംബർ 26നാണ് ഇവരുടെയും വിവാഹം ഉറപ്പിച്ചിരുന്നത്.

പ്രതിശ്രുത വരനായ അമലിനെ വീഡിയോ കോൾ ചെയ്ത ശേഷമാണ് അനുശ്രീ തൂങ്ങി മരിച്ചത്. ഈ സംഭവത്തിന് പിന്നാലെയാണ് അമലും ജീവനൊടുക്കിയത്. കഴിഞ്ഞദിവസം ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി എന്നാണ് സൂചനകൾ. പിന്നാലെ ആകും അനുശ്രീ ജീവനൊടുക്കാൻ തീരുമാനിച്ചത് എന്ന് ബന്ധുക്കൾ സംശയിക്കുന്നു. എന്താണ് ഇരുവരുടെയും മ‌രണത്തിലേക്ക് നയിച്ചതിന്റെ യഥാർത്ഥ കാരണം എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

English Summary:

Old man from Koodalarkudy in Idukki’s remote Edamalakkudy region had to be carried for more than four kilometres through a forest in a makeshift cloth sling to reach medical care after falling seriously ill with fever. The area lacks a motorable road, forcing residents to depend on a difficult jungle path to reach Anakulam and then travel onward to Mankulam and Adimali for hospital treatment.

Follow Us
Related Stories
Kerala Weather Update: മഴ വീണ്ടും കനക്കും, കള്ളക്കടലിനും സാധ്യത; ശ്രദ്ധിക്കേണ്ടത് 2 ജില്ലക്കാർ; ഇന്നത്തെ കാലാവസ്ഥ
Operation Soundarya: ഓപ്പറേഷൻ സൗന്ദര്യ: പിടികൂടിയത് ലക്ഷകണക്കിന് വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
പ്രതിശ്രുത വധുവിന് പിന്നാലെ വരനും ജീവനൊടുക്കിയ നിലയിൽ, മരിച്ചത് കണ്ണൂർ സ്വദേശി
‘ഓണ പരിപാടികളിൽ ഇനിയങ്ങനെ ഓസിന് പാട്ടിടേണ്ട’; ‘കോപ്പി റൈറ്റ്’ വില്ലനാകുമോ?
Pinarayi Vijayan On Messi Issue : ഈ പറയുന്ന പ്രശ്നമൊന്നുമില്ല, ശ്രദ്ധ തിരിക്കാനുള്ള ശ്രമം; മെസി വിവാദത്തിൽ പ്രതികരിച്ച് പിണറായി വിജയൻ
Kerala Weather Update: മഴ മാറിയിട്ടില്ല..! നാളെ യെല്ലോ അലർട്ട്; ഈ ജില്ലകളിൽ മുന്നറിയിപ്പ്
നെല്ലിക്ക കഴിച്ചാൽ പ്രമേഹം പാടെ മാറുമോ? സത്യം ഇതാ
ഭക്ഷണത്തിന് ശേഷം മധുരം കഴിക്കാറുണ്ടോ? എങ്കിൽ ഇതുകൂടി അറിയൂ!
തൈറോയ്ഡ് ലക്ഷണങ്ങൾ അറിയാം; വീട്ടിൽ ചെയ്യാവുന്ന ലളിതമായ 'നെക്ക് ടെസ്റ്റ്' ഇതാ
ഓണത്തിന് അത്തം മുതല്‍ തിരുവോണം വരെ പൂക്കളമൊരുക്കേണ്ടത് എങ്ങനെ?
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു